മാതൃഭൂമി, ഒക്ടോ 24, 2008
തോപ്പുംപടി: ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍, ദത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കേരളാ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ കൊച്ചി രൂപതാ സമിതി രംഗത്ത്.
പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെടാതിരിക്കുവാന്‍ ബിഷപ്പ് പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും, കെ.എല്‍.സി.എ ഭാരവാഹികള്‍ ഒപ്പിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.
വൈദികരുടെ പേരില്‍ ആരോപിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമായ തെളിവുകളോടെ വെളിപ്പെടുത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ക്രൈസ്‌തവ വിശ്വാസത്തിനെതിരായി അബദ്ധ വിശ്വാസങ്ങളില്‍ നിന്ന് പിതാവ് പിന്മാറി, തെറ്റ് സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നതായും പ്രസ്‌താവനയില്‍ പറയുന്നുണ്ട്.
പ്രതിസന്ധിഘട്ടങ്ങളില്‍ അല്‍മായരെ പാടെ ഒഴിവാക്കി നിര്‍ത്തിയതില്‍ പ്രതിഷേധിക്കുന്നതായും കുറിപ്പിലുണ്ട്. പാസ്റ്ററല്‍ കൗണ്‍സില്‍, കേന്ദ്രക്കമ്മിറ്റി, അല്‍മായ സംഘടനകള്‍ അംഗങ്ങളായ സമുദായ കാര്യാലയം തുടങ്ങിയ സംവിധാനങ്ങളെ ഒഴിവാക്കുകയാണ് ചെയ്‌തിട്ടുള്ളത്. രൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ അല്‍മായരുടെ അഭിപ്രായങ്ങള്‍ തേടണമെന്നും കെ.എല്‍.സി.എ ആവശ്യപ്പെട്ടു.