Tuesday, September 30, 2008

മൂന്നാറിന്റെ സംരക്ഷണത്തിനുള്ള നിയമം യാഥാര്‍ഥ്യമായില്ല

മാതൃഭൂമി, ഒക്ടോ. 1, 2008

കൊച്ചി: മൂന്നാറില്‍ ഭൂമി കൈയേറ്റം തടയുന്നതിനും മറ്റുമായി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന നിയമ നിര്‍മ്മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍.

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ഘട്ടത്തിലാണ്‌ ഇങ്ങനെയൊരു നിയമനിര്‍മ്മാണത്തിന്‌ സര്‍ക്കാര്‍ ഉദ്ദേശിച്ചത്‌. റവന്യു, നിയമ വകുപ്പുകള്‍ കൂടിയാലോചിച്ച്‌ ഒരു ബില്‍ തയ്യാറാക്കി. ചില ചര്‍ച്ചയും നടന്നു. ബില്‍ യാഥാര്‍ഥ്യമാക്കി നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഇതുവരെ സര്‍ക്കാരിന്‌ കഴിഞ്ഞില്ല.

ജില്ലാ കളക്ടര്‍ ചെയര്‍മാനായി മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനും കൈയേറ്റം തടയുന്നതിനുമാണ്‌ ഒരു അതോറിട്ടി രൂപവത്‌കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചത്‌. കൈയേറ്റക്കാര്‍ക്ക്‌ ജയില്‍ശിക്ഷയും പിഴയും നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു. ഭൂമി സംരക്ഷിക്കുന്നതിന്‌ കര്‍ശന നിലപാടുകളും സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ, ബില്ലിനെ കുറിച്ച്‌ തുടര്‍ന്ന്‌ ചര്‍ച്ചകള്‍ ഒന്നും നടന്നില്ല. ഇതില്‍ താല്‍പ്പര്യം എടുക്കേണ്ട റവന്യു വകുപ്പും തണുപ്പന്‍ സമീപനം സ്വീകരിച്ചു.

ചൊവ്വാഴ്‌ച മൂന്നാറിലേക്ക്‌ തിരിക്കുന്നതിന്‌ മുമ്പ്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ്‌ പ്ലീഡര്‍ ഡി. അനില്‍കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. മൂന്നാര്‍ കേസുകള്‍ ഹൈക്കോടതിയില്‍ നടന്നപ്പോള്‍ സര്‍ക്കാരിനു വേണ്ടി അദ്ദേഹമാണ്‌ ഹാജരായിരുന്നത്‌. ഹൈക്കോടതിയില്‍ നിലവിലുള്ള മൂന്നാര്‍ കേസുകളെക്കുറിച്ച്‌ മുഖ്യമന്ത്രിയുമായി അദ്ദേഹം സംസാരിച്ചു.

കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഇടിച്ചുപൊളിച്ചതിനെ ചോദ്യംചെയ്‌തും നഷ്ടപരിഹാരം തേടിക്കൊണ്ടും വിവിധ റിസോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള സിവില്‍ കേസുകള്‍ തൊടുപുഴ സബ്‌ കോടതിയിലാണ്‌ നിലവിലുള്ളത്‌.

വ്യാജപട്ടയങ്ങളെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ നടത്തുന്ന അന്വേഷണവും പൂര്‍ത്തിയായിട്ടില്ല. വ്യാജപട്ടയങ്ങളെ മുന്‍നിര്‍ത്തിയുള്ള വിജിലന്‍സ്‌ കേസുകള്‍ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയിലാണ്‌. അതിന്റെ വിചാരണയും ആരംഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ മൂന്നാര്‍ യാത്ര: മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

മനോരമ, ഒക്ടോ. 1

മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നുവെന്നു സൂചന. തിങ്കളാഴ്ച ക്യാബിനറ്റ് യോഗത്തിനുശേഷം മൂന്നാറിലേക്കു പോകുന്നതിനുള്ള തീരുമാനം അറിയിച്ച മുഖ്യമന്ത്രി ദൌത്യസംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭാ ഉപസമിതി അംഗങ്ങളോട് ഒപ്പം വരാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിടുക്കത്തില്‍ വരാന്‍ തങ്ങളില്ലെന്നും ഉപസമിതി സന്ദര്‍ശനത്തിനു ശേഷംമാത്രം മതി മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നും മന്ത്രിമാര്‍ നിലപാടെടുത്തു. പക്ഷേ, ഇന്നലെത്തന്നെ മൂന്നാറിലേക്കു പോകുമെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി തയാറായില്ല.

മന്ത്രിസഭാ ഉപസമിതിയുടെ സന്ദര്‍ശനം ഒന്‍പതിനു മതി എന്ന് മറ്റു മന്ത്രിമാരും പറഞ്ഞു. ഉപസമിതി അംഗങ്ങളെ ചെറുതാക്കി കാണിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ സന്ദര്‍ശനം പ്രയോജനപ്പെടുകയുള്ളൂവെന്ന് മറ്റൊരംഗം തുറന്നടിക്കുകയും ചെയ്തു.മുഖ്യമന്ത്രിയുടെ ഒറ്റയാള്‍ നടപടികള്‍ ദൌത്യസംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന റവന്യു വകുപ്പിനെ മോശമായി ചിത്രീകരിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു.

വൈകിട്ടുവരെയും മുഖ്യമന്ത്രിക്കൊപ്പം മൂന്നാറിലേക്കു പോകാന്‍ മന്ത്രിമാര്‍ ആരും തയാറായിരുന്നില്ല. ആദിവാസി ഭൂമി വിതരണം മുഖ്യ അജന്‍ഡയായി എടുക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച തന്നെ മൂന്നാറിലെത്താന്‍ മന്ത്രി എ.കെ. ബാലന്‍ പിന്നീടു തീരുമാനിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ തീരുമാനം വീണ്ടും മാറി.മന്ത്രിമാര്‍ക്കും
മുഖ്യമന്ത്രിക്കുമിടയിലെ ആശയക്കുഴപ്പം വര്‍ധിച്ച സാഹചര്യത്തില്‍ പിന്നീട് മന്ത്രി ബിനോയ് വിശ്വം ഇന്നുരാവിലെ മൂന്നാറില്‍ എത്തുമെന്ന് കൂട്ടായ തീരുമാനം എടുക്കുകയായിരുന്നു.

ഇന്നലെ രാത്രി മന്ത്രി ബാലനും എത്തി.മൂന്നാര്‍ ദൌത്യം സംബന്ധിച്ച നീക്കങ്ങളില്‍ ഉപസമിതിയെ മറികടന്ന് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ മേല്‍ക്കൈ എടുക്കുന്നതിലെ പ്രതിഷേധമാണ് അംഗങ്ങളുടെ എതിര്‍പ്പിനു കാരണമെന്നാണ് അറിവ്.മൂന്നാര്‍ ദൌത്യം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നയത്തെ പരോക്ഷമായി എതിര്‍ത്ത സിപിഎം പ്രാദേശിക ഘടകം പൂര്‍ണമായി സന്ദര്‍ശനത്തില്‍നിന്നു വിട്ടുനിന്നതു ശ്രദ്ധേയമായി..

ദേവികുളം എംഎല്‍എ, എസ്. രാജേന്ദ്രന്‍ പേരിന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു മടങ്ങിയപ്പോള്‍ വി.എസ്. പക്ഷത്തെ അതികായനായിരുന്ന ജില്ലാ സെക്രട്ടറി എം.എം. മണി പൂര്‍ണമായും മാറിനിന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ചു തങ്ങള്‍ക്ക് അറിവില്ലെന്ന് എംഎം. മണി പറഞ്ഞു.വി.എസ്. അച്യുതാനന്ദന്‍ മുന്‍പ് മൂന്നാറിലെത്തിയപ്പോഴൊക്കെ സജീവമായി എസ്. രാജേന്ദ്രന്‍ എംഎല്‍എയും, എംഎം മണിയും ഒപ്പമുണ്ടായിരുന്നു.

മൂന്നാര്‍ ദൌത്യം വീണ്ടും സജീവമാകുന്നതു സംബന്ധിച്ചു പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് തന്നെയാണ് സന്ദര്‍ശനത്തില്‍നിന്നു നേതാക്കള്‍ ഒഴിഞ്ഞു നിന്നതിനു കാരണമെന്നാണ് അറിവ്.

വി.എസിന്റെ സന്ദര്‍ശനം മാധ്യമ പ്രവര്‍ത്തകരെ വരെ അറിയിച്ചിരുന്നെങ്കിലും സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നില്ല.മന്ത്രിസഭാ ഉപസമിതിയുടെ നീരസത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു സന്ദര്‍ശന വേളയിലെ രംഗങ്ങള്‍. വഴികാട്ടാന്‍ കൂടെയുള്ള ദൌത്യസംഘത്തേക്കാള്‍ ഏറെ പുറത്തു നിന്നുള്ളവരുടെ നിര്‍ദേശങ്ങളാണു സന്ദര്‍ശനത്തിന്റെ ഗതി നിയന്ത്രിച്ചത്.

ഇന്നലെ മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി വിശ്രമവും അവലോകന യോഗവും മാത്രമാണു നടത്തുകയെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാല്‍ മൂന്നാറില്‍ എത്തിയതോടെ പദ്ധതി മാറി.ആദ്യം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ചൊക്കനാട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പള്ളിവാസലിലേക്കു മാറ്റി.

പിന്നീട് പാര്‍വതി മല സന്ദര്‍ശിക്കുമെന്ന് അറിയുന്നത് പള്ളിവാസലില്‍ വച്ചായിരുന്നു. പോതമേട്ടിലെ ഓക് ഫീല്‍ഡ് സന്ദര്‍ശനവും എത്തുന്നതുവരെ അറിയിച്ചിരുന്നില്ല ഓരോ പ്രാവശ്യവും അനുബന്ധമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസ് നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

സുരേഷ്കുമാറുമായി വിഎസിന്റെ രഹസ്യ ചര്‍ച്ച

മനോരമ, ഒക്ടോ.1

ആലുവ: മൂന്നാര്‍ ദൌത്യസംഘം മുന്‍ തലവന്‍ കെ.സുരേഷ്കുമാറുമായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ രഹസ്യ ചര്‍ച്ചനടത്തി. മൂന്നാറിലേക്കു പുറപ്പെടും മുമ്പ് ഇന്നലെ രാവിലെ ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ജോസഫ് മാത്യുവും സന്നിഹിതനായിരുന്നു. പാലസിലുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാവിലെ ഒന്‍പതിനു പുറപ്പെട്ടശേഷം 9.45നാണു സുരേഷ്കുമാര്‍, മാത്യു ജോസഫ് എന്നിവരുള്‍പ്പെട്ട എട്ടംഗ ഉന്നത ഉദ്യോഗസ്ഥ സംഘം രണ്ടു വാഹനങ്ങളിലായെത്തി മുറിയെടുത്തത്.

പതിനൊന്നു മണിയോടെ മുഖ്യമന്ത്രിയുമെത്തി. മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയശേഷമാണു മുകള്‍നിലയിലുണ്ടായിരുന്ന സുരേഷ്കുമാറും മറ്റ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ മുറിയില്‍ കയറിയത്. ഇതിനു മുമ്പ് ഐജി വിന്‍സണ്‍ എം. പോള്‍, റൂറല്‍ എസ്പി പി.വിജയന്‍ എന്നിവരുമായും അച്യുതാനന്ദന്‍ ചര്‍ച്ചനടത്തിയിരുന്നു. അകപ്പറമ്പ്, സെബിപുരം സംഭവങ്ങളില്‍ ഐജിയില്‍ നിന്നു മുഖ്യമന്ത്രി വിശദാംശങ്ങള്‍ തേടിയിരുന്നു.

വിഎസ് മൂന്നാറില്‍; സിപിഎം പ്രാദേശികനേതൃത്വം വിട്ടുനിന്നു

മനോരമ, ഒക്ടോ. 1

മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നിയോഗിച്ച ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഏതാനും സ്ഥലങ്ങളില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. പള്ളിവാസലിനു സമീപം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡിസ് തോട്ടം, കഴിഞ്ഞ ദിവസം ഭൂമിപിടിച്ചടക്കലും ഒഴിപ്പിക്കലും നടന്ന പാര്‍വതി മല, മൂന്നാം ദൌത്യസംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തു മുദ്രവച്ച ഓക്ഫീല്‍ഡ് റിസോര്‍ട്ട് എന്നിവിടങ്ങളിലാണു മുഖ്യമന്ത്രിയും ദൌത്യസംഘം ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയത്.

ഇന്നു കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ തന്നെ കൈവശമുള്ള ചൊക്കനാട് എസ്റ്റേറ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ എ.കെ. ബാലനും ബിനോയ് വിശ്വവും സന്ദര്‍ശനം നടത്തുമെന്നാണ് അറിവ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോടൊപ്പം എത്താന്‍ സാധിക്കാത്ത ഉപസമിതി അംഗങ്ങളായ മന്ത്രി എ.കെ. ബാലന്‍ ഇന്നലെ മൂന്നാറില്‍ എത്തി. മന്ത്രി ബിനോയ് വിശ്വം ഇന്നു രാവിലെ ഒന്‍പതിനു മൂന്നാറില്‍ എത്തുമെന്നാണ് അറിവ്.

ഏതാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവിപരിപാടികള്‍ സംബന്ധിച്ചു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ മൂന്നാറില്‍ എത്തിയ മുഖ്യമന്ത്രിയും ദൌത്യസംഘവും നേരിട്ടു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.ചൊക്കനാട് എസ്റ്റേറ്റില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ കൈവശം ഏകദേശം 90 ഏക്കര്‍ ഭൂമി അധികം സര്‍വേയില്‍ കണ്ടെത്തിയെന്നാണ്
അറിവ്.

ഇവിടെ ഇന്നലെ ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ് സന്ദര്‍ശനം നടത്തി ഭൂമിയുടെ നിജസ്ഥിതി ഉറപ്പാക്കിയിരുന്നു. ഇതോടെ, ഇന്നലെ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുക്കലും പ്രഖ്യാപനവും ഉണ്ടാകുമെന്നു ശ്രുതിപരന്നിരുന്നു.പള്ളിവാസലില്‍ ടാറ്റയുടെ കൈവശം അഞ്ചേക്കര്‍ അധികം ഭൂമിയുണ്ടെന്നും ഇവിടെ സര്‍വേ നടത്തി ഉടമസ്ഥത ഉറപ്പാക്കുമെന്നും പിന്നീടു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടാതെ, പാര്‍വതി മലയില്‍ കയ്യേറ്റം ഒഴിപ്പിച്ച ഭൂമിയുടെ അളവില്‍ അഞ്ചേക്കറിന്റെ കുറവു വന്നിട്ടുണ്ടെന്നും ഇതിനാല്‍, വീണ്ടും സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്നു സിപിഎം പ്രാദേശിക നേതൃത്വം വിട്ടുനിന്നപ്പോള്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഔപചാരിക സന്ദര്‍ശനത്തില്‍ ഒതുക്കി.ദൌത്യസംഘം പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നു വിവാദത്തില്‍ എത്തിയ പല സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല.

സിപിഎം നേതാക്കളുടെ കയ്യേറ്റം വ്യാപകമായ ചിന്നക്കനാല്‍ പഞ്ചായത്തിലും സന്ദര്‍ശനം നടത്തുമോയെന്ന് ഇതുവരെ അറിവായിട്ടില്ല.ദൌത്യസംഘം സ്പെഷല്‍ ഓഫിസര്‍ കെ. രാമാനന്ദന്‍, ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ്, ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ. കുട്ടപ്പായി എന്നിവരും സംഘത്തെ അനുഗമിച്ചു.

അര്‍ഹതയുള്ള ആളുകളുമായി ഞാന്‍ പോകുന്നു-വി.എസ്‌.

മാതൃഭൂമി, ഒക്ടോ 1

സി.പി.എം. നേതൃത്വം വിട്ടുനിന്നു

മൂന്നാര്‍:മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്‌ അര്‍ഹതയുള്ള ആളുകളുമായാണ്‌ പോകുന്നതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. മുഖ്യമന്ത്രി മൂന്നാറിലെത്തിയിട്ടും പാര്‍ട്ടി ജില്ലാ സെക്രട്ടറിയോ ജില്ലയിലെ പാര്‍ട്ടി നേതാക്കളിലാരെങ്കിലുമോ മുഖ്യമന്ത്രിക്കൊപ്പം കൈയേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകാതിരുന്നതിനെപ്പറ്റി പത്രലേഖകര്‍ ചോദിച്ചപ്പോഴായിരുന്നു വി.എസ്സിന്റെ മറുപടി.

പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിക്കാതെയാണ്‌ ചൊവ്വാഴ്‌ച വി.എസ്‌.മൂന്നാറിലെത്തിയത്‌. ദേവികുളം എം.എല്‍.എ. എ. എസ്‌.രാജേന്ദ്രന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.ശശി, മൂന്നാര്‍ ഏരിയാ സെക്രട്ടറി എം.വി.ശശികുമാര്‍, എസ്‌.സുന്ദരമാണിക്യം എന്നിവര്‍ വി.എസ്സിനെ ഗസ്റ്റ്‌ ഹൗസിലെത്തി കണ്ട്‌ ഏതാനും മിനിറ്റ്‌ സംസാരിച്ചുവെങ്കിലും അദ്ദേഹത്തിനൊപ്പം കൈയേറ്റസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയില്ല.

പാര്‍ട്ടിനേതാക്കള്‍ വിട്ടുനിന്നതിനെപ്പറ്റി പത്രസമ്മേളനത്തില്‍ കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ എല്ലാ രാഷ്ട്രീയവും ചോദിക്കാനുള്ള പത്രസമ്മേളനമല്ല ഇതെന്നും മൂന്നാറിലെ കൈയേറ്റത്തെപ്പറ്റി മാത്രമേ സംസാരിക്കാനുദ്ദേശിച്ചിട്ടുള്ളൂ എന്നും പറഞ്ഞ്‌ മുഖ്യമന്ത്രി മുറിയിലേക്ക്‌ മടങ്ങി.

രഹസ്യനടപടികള്‍ ഗുണം ചെയ്യില്ല-എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ.

(മാതൃഭൂമി, ഒക്ടോ 1)

മൂന്നാര്‍:വന്‍കിടക്കാരെ ഒഴിപ്പിക്കാതെ അഞ്ച്‌ സെന്റുകാരെയും പത്ത്‌ സെന്റുകാരെയും ഒഴിപ്പിക്കാനുള്ള മൂന്നാര്‍ ദൗത്യസംഘത്തിന്റെ നീക്കം ഫലപ്രദമാകില്ലെന്ന്‌ ദേവികുളം എം.എല്‍.എ. എസ്‌. രാജേന്ദ്രന്‍. മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടി സുതാര്യമായി ചെയ്യുന്നതിനുപകരം വളരെ രഹസ്യമായുള്ള നടപടികളുമായാണ്‌ ദൗത്യസംഘം ഉള്‍പ്പെടെ ബന്ധപ്പെട്ടവരെല്ലാം മുന്നോട്ടുപോകുന്നതെന്ന്‌ എം.എല്‍.എ. പറഞ്ഞു. വി.എസ്സിന്റെ സന്ദര്‍ശനം സംബന്ധിച്ച്‌ പാര്‍ട്ടി ഘടകങ്ങള്‍ അറിഞ്ഞിട്ടില്ലേ എന്ന്‌ ചോദിച്ചപ്പോഴാണ്‌ രഹസ്യസന്ദര്‍ശനവും രഹസ്യ നടപടികളും ഗുണംചെയ്യില്ലെന്ന്‌ എം.എല്‍.എ. അഭിപ്രായപ്പെട്ടത്‌.

കുടിയേറ്റവും കൈയേറ്റവും തിരിച്ചറിയണമെന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്നുപറഞ്ഞ്‌ കുടിയേറ്റക്കാരെ ദ്രോഹിക്കുന്നനടപടി പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന്‌ ഇതിനകം ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം.എല്‍.എ. പറഞ്ഞു. മൂന്നാര്‍ ഗസ്റ്റ്‌ ഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതായിരുന്നു എം.എല്‍.എ.

മുഖ്യമന്ത്രി മൂന്നാറില്‍; പുതിയ ദൗത്യത്തിന്‌ തുടക്കം

എസ്‌.ഡി.സതീശന്‍ നായര്‍
(മാതൃഭൂമി, ഒക്ടോ.1)

മൂന്നാര്‍:കൈയേറ്റമൊഴിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിന്‌ തുടക്കംകുറിച്ച്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ചൊവ്വാഴ്‌ച മൂന്നാറിലെത്തി. ഇതിനകം ഒഴിപ്പിച്ചെടുത്ത 11581.34 ഏക്കര്‍ ഭൂമി, ഭൂരഹിതരായ അര്‍ഹതപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യുന്നതിനുള്ള നടപടിക്കും, കൈയേറ്റമെന്ന്‌ ദൗത്യസംഘം കണ്ടെത്തിയ കൂടുതല്‍ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള നീക്കത്തിനും തുടക്കമിടുകയാണ്‌ സന്ദര്‍ശനലക്ഷ്യം.

പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ്‌ ഡാമിനുസമീപം പള്ളിവാസല്‍ വില്ലേജിലെ സര്‍വ്വേനമ്പര്‍ 60/1ല്‍പ്പെടുന്ന അഞ്ചേക്കര്‍ സ്ഥലം വി.എസ്‌. സന്ദര്‍ശിച്ചു. ഇത്‌ ടാറ്റാ ടീ കൈയേറി ഗ്രാന്റിസ്‌ നട്ടുപിടിപ്പിച്ചിട്ടുള്ള സ്ഥലമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണന്‍ദേവന്‍ കമ്പനിയുടെ സെവന്‍മല, ലക്ഷ്‌മി എസ്റ്റേറ്റുകള്‍ക്കിടയില്‍ പാര്‍വതിമലയില്‍ ഈവര്‍ഷം ആദ്യം വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ നടന്ന കൈയേറ്റം ഒഴിപ്പിച്ച സ്ഥലവും വി.എസ്‌.സന്ദര്‍ശിച്ചു. ഇവിടെ 53 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണെന്നു കണ്ടെത്തി ഒഴിപ്പിച്ചതാണെങ്കിലും ഇപ്പോള്‍ 47 ഏക്കറേ ഉള്ളൂ എന്ന്‌ പിന്നീട്‌ പത്രസമ്മേളനത്തില്‍ വി.എസ്‌. പറഞ്ഞു. ഈ ഭൂമി വീണ്ടും സര്‍വ്വേ നടത്തേണ്ടതുണ്ടോ എന്ന്‌ ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ തീരുമാനിക്കും. പാര്‍വതിമലയില്‍ ഒഴിപ്പിച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുന്നതിന്‌ കഴിയില്ലേ എന്ന്‌ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട്‌ മുഖ്യമന്ത്രി ആരാഞ്ഞിട്ടുണ്ട്‌. ഈ സ്ഥലം വിതരണത്തിന്‌ റവന്യൂവകുപ്പ്‌ ഉടന്‍ നടപടി സ്വീകരിക്കും.

ബൈസണ്‍വാലി വില്ലേജില്‍ ജൂണ്‍മാസത്തില്‍ ദൗത്യസംഘം ഒഴിപ്പിച്ച ഓക്‌ഫീല്‍ഡ്‌ റിസോര്‍ട്ടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഇവിടെ 90 സെന്റ്‌ സ്ഥലത്ത്‌ 37 മുറികളോടെ കെട്ടിടം നിര്‍മിച്ചത്‌ നിയമം ലംഘിച്ചാണെന്നും ഈ സ്ഥലത്തിന്റെ കാര്യത്തില്‍ കോടതി സര്‍ക്കാരിനനുകൂലമായി വിധിച്ചിട്ടുണ്ടെന്നും വി.എസ്‌. പറഞ്ഞു.

ബുധനാഴ്‌ച കൂടുതല്‍ സ്ഥലങ്ങളില്‍ പോകുമെന്നും മന്ത്രിമാരായ എ.കെ.ബാലന്‍, ബിനോയ്‌ വിശ്വം എന്നിവര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങള്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാല്‍, കെ.ഡി.എച്ച്‌. വില്ലേജില്‍ സര്‍വ്വേനമ്പര്‍ 177/1-1-2ല്‍പ്പെട്ട 90.87 ഏക്കര്‍ ഭൂമി കൈയേറ്റമാണെന്ന്‌ ദൗത്യസംഘം കണ്ടെത്തിയിട്ടുള്ളത്‌ നേരിട്ടെത്തി ഏറ്റെടുക്കുകയാണ്‌ വി.എസ്സിന്റെ ഉദ്ദേശ്യമെന്നറിയുന്നു. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചൊക്കനാട്‌ എസ്റ്റേറ്റിനോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണിത്‌. അതേസമയം ഇവിടെ 90.87 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണെന്ന്‌ വ്യക്തമായിട്ടുണ്ടെങ്കിലും ഇതില്‍ 77 ഏക്കര്‍ മാത്രമാണ്‌ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്‌.

പുലിയെപ്പോലെ പോയ വി.എസിനെ മൂന്നാറില്‍ വെറും 'പൂച്ച'യാക്കി

മംഗളം, ഒക്ടോ.1

കോട്ടയം/കൊച്ചി: വി.എസ്‌. മനസില്‍ കണ്ടത്‌ ടാറ്റയും പാര്‍ട്ടിയിലെ മറുപക്ഷവും മാനത്തുകണ്ടു. നഷ്‌ടപ്പെട്ട പ്രതിച്‌ഛായ വീണ്ടെടുക്കാന്‍ രണ്ടാം ഭൂപരിഷ്‌കരണ സ്വപ്‌നങ്ങളുമായി വീണ്ടും മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനു വീണ്ടും ചുവടു പിഴച്ചു. പാര്‍ട്ടിയില്‍നിന്നു ടാറ്റ വഴിവന്ന പാരയാണ്‌ വി.എസിന്റെ മൂന്നാര്‍ 'രഹസ്യ' സന്ദര്‍ശനത്തിന്റെ മുനയൊടിച്ചത്‌.

ടാറ്റ ഹൈക്കോടതിയില്‍നിന്നു സമ്പാദിച്ച സ്‌റ്റേ ഉത്തരവ്‌ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാനെത്തിയ വി.എസിനു വിലങ്ങുതടിയായി. ഔദ്യോഗിക അറിയിപ്പില്ലാതെ അധികമാരുമറിയാതെയാണു വി.എസ്‌. മൂന്നാറിലെത്തിയത്‌. എന്നാല്‍ വി.എസിനു 'പൈലറ്റായി' മുന്‍ദൗത്യസംഘത്തലവന്‍ കെ. സുരേഷ്‌കുമാര്‍ ദിവസങ്ങള്‍ക്കു മുമ്പ്‌ മൂന്നാറിലെത്തിയപ്പോള്‍തന്നെ പാര്‍ട്ടിയിലെ മറുപക്ഷം വി.എസിന്റെ വരവു മണത്തറിഞ്ഞു. പാര്‍ട്ടിയില്‍നിന്നുതന്നെ 'അപകടമുന്നറിയിപ്പു' ലഭിച്ചതോടെയാണ്‌ സ്‌റ്റേ ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാന്‍ ടാറ്റയ്‌ക്കു കാലേക്കൂട്ടി കഴിഞ്ഞത്‌. സ്‌റ്റേ ഉത്തരവിനേത്തുടര്‍ന്ന്‌ ഒക്‌ടോബര്‍ പത്തിന്‌ അടുത്ത വാദം കേള്‍ക്കുംവരെ മൂന്നാറിലെ ടാറ്റയുടെ ഏതെങ്കിലും സ്വത്തിന്മേല്‍ കൈവയ്‌ക്കാന്‍ സര്‍ക്കാരിനു കഴിയില്ല.

ടാറ്റ കൈയേറിയെന്ന്‌ ആരോപിക്കപ്പെടുന്ന പള്ളിവാസലിലെ അഞ്ച്‌ ഏക്കര്‍ വി.എസ്‌. ഇന്നലെ സന്ദര്‍ശിച്ചു. വേണ്ടത്ര തയാറെടുപ്പില്ലാതെ എത്തിയ ഉദ്യോഗസ്‌ഥസംഘം കൈയേറ്റങ്ങളുടെ നിയമപരമായ വിശദാംശങ്ങള്‍ ധരിപ്പിക്കുംമുമ്പാണ്‌ രണ്ടാംദൗത്യത്തിനു വി.എസ്‌. തുനിഞ്ഞത്‌.

കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മൂന്നാര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. സമിതി ഒക്‌ടോബര്‍ ഒന്‍പതിനു മൂന്നാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ്‌ വി.എസ്‌. ആസൂത്രിതമായി ഇന്നലെ മൂന്നാറിലെത്തിയത്‌. ഉപസമിതി എത്തുന്നതിനു മുമ്പ്‌ ടാറ്റ കൈയേറിയ ഭൂമി പിടിച്ചെടുക്കുകയായിരുന്നുവത്രേ വി.എസിന്റെ ഉന്നം. ഇതു മുന്നില്‍കണ്ട്‌ പാര്‍ട്ടിയിലെ ചില ഉന്നതര്‍തന്നെ ടാറ്റയ്‌ക്കു കരുനീക്കത്തിനുള്ള വഴി പറഞ്ഞുകൊടുക്കുകയായിരുന്നു.

ഉപസമിതി എത്തുംമുമ്പേ മൂന്നാറിലെ സ്‌ഥിതിഗതികള്‍ അറിയാന്‍ വി.എസ്‌. വിശ്വസ്‌തരെ നിയോഗിച്ചിരുന്നു. ദൗത്യസംഘത്തിന്റെ മുന്‍തലവന്‍ കെ. സുരേഷ്‌കുമാര്‍ കഴിഞ്ഞ ഏതാനും ദിവസം മൂന്നാറില്‍ തങ്ങി തയാറാക്കിയ രൂപരേഖയനുസരിച്ചാണു വി.എസിന്റെ രണ്ടാംദൗത്യം തുടങ്ങിയത്‌.

പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞതൊന്നും ഭരണത്തിലേറിയിട്ടും നടപ്പാക്കാനായില്ലെന്ന ആക്ഷേപം ഇല്ലാതാക്കാനുറച്ചാണ്‌ വി.എസ്‌. ഇത്തവണ മൂന്നാറിലേക്കു നീങ്ങിയത്‌. വിലക്കയറ്റം ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വീഴ്‌ചകള്‍ മുഖ്യമന്ത്രിയുടെ തലയില്‍ വച്ചുകെട്ടാന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നും മുന്നണിക്കുള്ളില്‍നിന്നും നീക്കമാരംഭിച്ചിരുന്നു. മൂന്നാര്‍ ദൗത്യം കത്തിനില്‍ക്കവേ ആദ്യതവണ മൂന്നാറിലെത്തിയപ്പോഴും വി.എസിന്റെ നീക്കങ്ങള്‍ ഫലം കണ്ടില്ല. അന്ന്‌ നേമക്കാട്‌ ടാറ്റയ്‌ക്കു കുത്തകപ്പാട്ടത്തിനു നല്‍കിയ സ്‌ഥലത്തു മുഖ്യമന്ത്രി സര്‍ക്കാര്‍ ബോര്‍ഡ്‌ സ്‌ഥാപിച്ചതു വിവാദമായിരുന്നു.

വനംവകുപ്പ്‌ ഈ സ്‌ഥലം അവരുടേതാണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. അതിന്റെ പേരില്‍ ഉദ്യോഗസ്‌ഥര്‍ പഴി കേട്ടതല്ലാതെ വനംവകുപ്പിന്റെ ന്യായത്തെ ഖണ്ഡിക്കാന്‍ കഴിഞ്ഞില്ല. 58,741 ഏക്കറില്‍ കൂടുതല്‍ ടാറ്റയുടെ പക്കലുണ്ടെങ്കിലേ ഏറ്റെടുക്കൂ എന്നു നേരത്തെ അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലവും ടാറ്റയുടെ കൈവശമുണ്ട്‌. കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിവച്ച സാറ്റലൈറ്റ്‌ സര്‍വേയും നിലച്ചു. ഇന്നും മൂന്നാര്‍ സന്ദര്‍ശനം തുടരുന്ന മുഖ്യമന്ത്രിക്കൊപ്പം വനംമന്ത്രി ബിനോയ്‌ വിശ്വവും ചേരും.

ഷാലു മാത്യു/രാജുപോള്‍

പുലിയെപ്പോലെ പോയ വി.എസിനെ മൂന്നാറില്‍ വെറും 'പൂച്ച'യാക്കി

മംഗളം, ഒക്ടോ.1

കോട്ടയം/കൊച്ചി: വി.എസ്‌. മനസില്‍ കണ്ടത്‌ ടാറ്റയും പാര്‍ട്ടിയിലെ മറുപക്ഷവും മാനത്തുകണ്ടു. നഷ്‌ടപ്പെട്ട പ്രതിച്‌ഛായ വീണ്ടെടുക്കാന്‍ രണ്ടാം ഭൂപരിഷ്‌കരണ സ്വപ്‌നങ്ങളുമായി വീണ്ടും മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനു വീണ്ടും ചുവടു പിഴച്ചു. പാര്‍ട്ടിയില്‍നിന്നു ടാറ്റ വഴിവന്ന പാരയാണ്‌ വി.എസിന്റെ മൂന്നാര്‍ 'രഹസ്യ' സന്ദര്‍ശനത്തിന്റെ മുനയൊടിച്ചത്‌.

ടാറ്റ ഹൈക്കോടതിയില്‍നിന്നു സമ്പാദിച്ച സ്‌റ്റേ ഉത്തരവ്‌ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാനെത്തിയ വി.എസിനു വിലങ്ങുതടിയായി. ഔദ്യോഗിക അറിയിപ്പില്ലാതെ അധികമാരുമറിയാതെയാണു വി.എസ്‌. മൂന്നാറിലെത്തിയത്‌. എന്നാല്‍ വി.എസിനു 'പൈലറ്റായി' മുന്‍ദൗത്യസംഘത്തലവന്‍ കെ. സുരേഷ്‌കുമാര്‍ ദിവസങ്ങള്‍ക്കു മുമ്പ്‌ മൂന്നാറിലെത്തിയപ്പോള്‍തന്നെ പാര്‍ട്ടിയിലെ മറുപക്ഷം വി.എസിന്റെ വരവു മണത്തറിഞ്ഞു. പാര്‍ട്ടിയില്‍നിന്നുതന്നെ 'അപകടമുന്നറിയിപ്പു' ലഭിച്ചതോടെയാണ്‌ സ്‌റ്റേ ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാന്‍ ടാറ്റയ്‌ക്കു കാലേക്കൂട്ടി കഴിഞ്ഞത്‌. സ്‌റ്റേ ഉത്തരവിനേത്തുടര്‍ന്ന്‌ ഒക്‌ടോബര്‍ പത്തിന്‌ അടുത്ത വാദം കേള്‍ക്കുംവരെ മൂന്നാറിലെ ടാറ്റയുടെ ഏതെങ്കിലും സ്വത്തിന്മേല്‍ കൈവയ്‌ക്കാന്‍ സര്‍ക്കാരിനു കഴിയില്ല.

ടാറ്റ കൈയേറിയെന്ന്‌ ആരോപിക്കപ്പെടുന്ന പള്ളിവാസലിലെ അഞ്ച്‌ ഏക്കര്‍ വി.എസ്‌. ഇന്നലെ സന്ദര്‍ശിച്ചു. വേണ്ടത്ര തയാറെടുപ്പില്ലാതെ എത്തിയ ഉദ്യോഗസ്‌ഥസംഘം കൈയേറ്റങ്ങളുടെ നിയമപരമായ വിശദാംശങ്ങള്‍ ധരിപ്പിക്കുംമുമ്പാണ്‌ രണ്ടാംദൗത്യത്തിനു വി.എസ്‌. തുനിഞ്ഞത്‌.

കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മൂന്നാര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. സമിതി ഒക്‌ടോബര്‍ ഒന്‍പതിനു മൂന്നാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ്‌ വി.എസ്‌. ആസൂത്രിതമായി ഇന്നലെ മൂന്നാറിലെത്തിയത്‌. ഉപസമിതി എത്തുന്നതിനു മുമ്പ്‌ ടാറ്റ കൈയേറിയ ഭൂമി പിടിച്ചെടുക്കുകയായിരുന്നുവത്രേ വി.എസിന്റെ ഉന്നം. ഇതു മുന്നില്‍കണ്ട്‌ പാര്‍ട്ടിയിലെ ചില ഉന്നതര്‍തന്നെ ടാറ്റയ്‌ക്കു കരുനീക്കത്തിനുള്ള വഴി പറഞ്ഞുകൊടുക്കുകയായിരുന്നു.

ഉപസമിതി എത്തുംമുമ്പേ മൂന്നാറിലെ സ്‌ഥിതിഗതികള്‍ അറിയാന്‍ വി.എസ്‌. വിശ്വസ്‌തരെ നിയോഗിച്ചിരുന്നു. ദൗത്യസംഘത്തിന്റെ മുന്‍തലവന്‍ കെ. സുരേഷ്‌കുമാര്‍ കഴിഞ്ഞ ഏതാനും ദിവസം മൂന്നാറില്‍ തങ്ങി തയാറാക്കിയ രൂപരേഖയനുസരിച്ചാണു വി.എസിന്റെ രണ്ടാംദൗത്യം തുടങ്ങിയത്‌.

പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞതൊന്നും ഭരണത്തിലേറിയിട്ടും നടപ്പാക്കാനായില്ലെന്ന ആക്ഷേപം ഇല്ലാതാക്കാനുറച്ചാണ്‌ വി.എസ്‌. ഇത്തവണ മൂന്നാറിലേക്കു നീങ്ങിയത്‌. വിലക്കയറ്റം ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വീഴ്‌ചകള്‍ മുഖ്യമന്ത്രിയുടെ തലയില്‍ വച്ചുകെട്ടാന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നും മുന്നണിക്കുള്ളില്‍നിന്നും നീക്കമാരംഭിച്ചിരുന്നു. മൂന്നാര്‍ ദൗത്യം കത്തിനില്‍ക്കവേ ആദ്യതവണ മൂന്നാറിലെത്തിയപ്പോഴും വി.എസിന്റെ നീക്കങ്ങള്‍ ഫലം കണ്ടില്ല. അന്ന്‌ നേമക്കാട്‌ ടാറ്റയ്‌ക്കു കുത്തകപ്പാട്ടത്തിനു നല്‍കിയ സ്‌ഥലത്തു മുഖ്യമന്ത്രി സര്‍ക്കാര്‍ ബോര്‍ഡ്‌ സ്‌ഥാപിച്ചതു വിവാദമായിരുന്നു.

വനംവകുപ്പ്‌ ഈ സ്‌ഥലം അവരുടേതാണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. അതിന്റെ പേരില്‍ ഉദ്യോഗസ്‌ഥര്‍ പഴി കേട്ടതല്ലാതെ വനംവകുപ്പിന്റെ ന്യായത്തെ ഖണ്ഡിക്കാന്‍ കഴിഞ്ഞില്ല. 58,741 ഏക്കറില്‍ കൂടുതല്‍ ടാറ്റയുടെ പക്കലുണ്ടെങ്കിലേ ഏറ്റെടുക്കൂ എന്നു നേരത്തെ അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലവും ടാറ്റയുടെ കൈവശമുണ്ട്‌. കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിവച്ച സാറ്റലൈറ്റ്‌ സര്‍വേയും നിലച്ചു. ഇന്നും മൂന്നാര്‍ സന്ദര്‍ശനം തുടരുന്ന മുഖ്യമന്ത്രിക്കൊപ്പം വനംമന്ത്രി ബിനോയ്‌ വിശ്വവും ചേരും.

ഷാലു മാത്യു/രാജുപോള്‍

മൂന്നാര്‍: പിടിച്ചെടുത്ത ഭൂമി ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും : വി.എസ്

പി.കെ. പ്രകാശ്
മാധ്യമം 2008 ഒക്ടോ. 1

മൂന്നാര്‍: കൈയേറ്റക്കാരില്‍ നിന്ന് മൂന്നാറില്‍ വീണ്ടെടുത്ത സര്‍ക്കാര്‍ ഭൂമി ഉടന്‍ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മൂന്നാറിലും സമീപപ്രദേശങ്ങളിലും കൈയേറ്റക്കാരില്‍ നിന്ന് സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്തിട്ട് ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞു. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി ഭൂരഹിത ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ വൈകിയതാണ് കൈയേറ്റക്കാര്‍ ഇപ്പോള്‍ മുതലെടുക്കുന്നത്. പാര്‍വതിമലയിലെ ഭൂമി ഒരിക്കല്‍കൂടി അളന്ന് തിട്ടപ്പെടുത്തുമെന്നും അതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാനും പിടിച്ചെടുത്ത ഭൂമി വിതരണം ചെയ്യാനും രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി ഈമാസം ഒമ്പതിന് മൂന്നാറില്‍ യോഗം ചേരും. ആ യോഗത്തില്‍ മൂന്നാറിലെ ഭൂമി വിതരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ചിന്നക്കനാലിലെ ആദിവാസികള്‍ക്കും മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കും കൃഷിക്കും ഉപജീവനത്തിനും ആവശ്യമായ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ അടക്കമുള്ള കൈയേറ്റക്കാരില്‍ നിന്ന് സര്‍ക്കാറിന്റെ ഭൂമി തിരിച്ചുപിടിക്കാന്‍ ആരംഭിച്ചപ്പോള്‍ ഇതിനെതിരെ ഒരുവിഭാഗം തൊഴിലാളികളെയും ആദിവാസികളെയും തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കി.

എന്നാല്‍, ഈ ഭൂരഹിതരായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുന്നതോടെ നവീന മൂന്നാര്‍ യാഥാര്‍ഥ്യമാകും. '57 ^ലെ ഇ.എം.എസ് സര്‍ക്കാര്‍ ആരംഭിച്ച ഭൂപരിഷ്കരണ നടപടികളുടെ തുടര്‍ നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പള്ളിവാസലില്‍ ടാറ്റ ഗ്രാന്റിസ് വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് കൈയേറിയ ഭൂമിയാണ് ആദ്യം സന്ദര്‍ശിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് സി.പി.എം നേതൃത്വത്തില്‍ ഭൂമി കൈയേറ്റം നടക്കുകയും പിന്നീട് സര്‍ക്കാര്‍ ഒഴിപ്പിക്കുകയും ചെയ്ത പാര്‍വതി മലയാണ് പിന്നീട് സന്ദര്‍ശിച്ചത്. പാര്‍വതി മലയിലെ സര്‍ക്കാര്‍ ഭൂമി 53 ഏക്കറാണെന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ച ശേഷവും ഇവിടെ സര്‍ക്കാര്‍ ഭൂമി പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബൈസണ്‍വാലി വില്ലേജിലെ ഓക്ഫീല്‍ഡ് റിസോര്‍ട്ടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ഏലം കുത്തകപ്പാട്ട നിയമം മറികടന്ന് നിര്‍മിച്ച റിസോര്‍ട്ട് നേരത്തേ ദൌത്യസംഘം ഏറ്റെടുത്തിരുന്നു. ഈ നടപടി കോടതി അംഗീകരിക്കുകയും ചെയ്തു. ഓക്ഫീല്‍ഡ് റിസോര്‍ട്ട് വി.എസ് നോക്കിക്കണ്ടു. അതിന് ശേഷം മൂന്നാര്‍ ഗസ്റ്റ് ഹൌസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദൌത്യസംഘത്തിന്റെ നേതൃത്വത്തില്‍ നേരത്തേ വീണ്ടെടുത്ത സ്ഥലങ്ങളാണ് പരിശോധിച്ചത്. മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങളായ എ.കെ. ബാലനും ബിനോയ് വിശ്വവും എത്തുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതിന് ടാറ്റ കൈയേറിയ ഭൂമിയും പുതുതായി റിസോര്‍ട്ട് നിര്‍മാണം നടക്കുന്ന പ്രദേശങ്ങളും സന്ദര്‍ശിക്കുമെന്ന് വി.എസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

(സെപ്തംബര് 30ന്റെ റിപ്പോര്‍ട്ടിന് തുടര്‍ച്ചയാണ് ഈ റിപ്പോര്‍ട്ട്. ടാറ്റ കയ്യേറിയ അമ്പതിനായിരം ഏക്കര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയെന്ന സ്തോഭ ജനകമായ വെളിപ്പെടുത്തലിന്റെ ഫോളോ അപ്.. പ്രസ്തുത റിപ്പോര്‍ട്ടിനെക്കുറിച്ചോ, കണ്ടെത്തലിനെക്കുറിച്ചോ ഈ റിപ്പോര്‍ട്ട് മൗനം പാലിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.. ഒറ്റ ദിവസത്തിനുളളില് എന്തൊരു മലക്കം മറിച്ചില്)

സെസ് നയം സ്മാര്‍ട്ട് സിറ്റിക്ക് വിനയാകും

മാധ്യമം. 2008 ഒക്ടോബര് ഒന്ന്

തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ സെസ് നയം സ്മാര്‍ട്ട്സിറ്റിക്ക് വിനയാകും. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ വലിയ നേട്ടമായി കൊണ്ടാടുന്ന സ്മാര്‍ട്ട്സിറ്റികാരാറിലെ വ്യവസ്ഥകള്‍ സെസ് നയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് കേന്ദ്രഅംഗീകാരം ലഭിച്ചവയും ഉടനെ അംഗീകാരം ലഭിക്കുന്നതും ഭാവിയില്‍ ലഭിക്കാന്‍ ഇടയുള്ളതുമായ എല്ലാ സെസുകള്‍ക്കും ബാധകമാക്കിയാണ് മന്ത്രിസഭ പുതിയ നയം അംഗീകരിച്ചത്. ഇതു സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്നതോടെ സ്മാര്‍ട്ട്സിറ്റിയും അതിന്റെ പരിധിയില്‍ വരും.

സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായത്തിനും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ് സെസ് നയത്തിന്റെ കാതലായ ഭാഗം. കേന്ദ്രസര്‍ക്കാറിന്റെ നയമനുസരിച്ച് ഇതു 50 ശതമാനം വീതമാണ്. സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ 2007 മെയ് 13ന് ഒപ്പുവെച്ച കരാര്‍ പ്രകാരം സെസ് ഭൂമിയിലെ നിര്‍മാണത്തിന്റെ (ബില്‍റ്റ് അപ് ഏരിയ) 70 ശതമാനം ഐടി വ്യവസായത്തിനും ശേഷിച്ചവ അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ്. ബില്‍റ്റ് അപ് ഏരിയ എന്ന വ്യവസ്ഥ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം എന്നാക്കി മാറ്റിയത് സ്മാര്‍ട്ട്സിറ്റി പദ്ധതിയെ പ്രതികൂലമായി ബാധിക്കും. കരാര്‍ പ്രകാരം 8.8 മില്യണ്‍ ചതുരശ്ര അടിയാണ് സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മിക്കുന്നത്. ഇത്രയും നിര്‍മിക്കാന്‍ നൂറ് ഏക്കര്‍ ഭൂമി മതിയാകുമത്രെ. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് 246 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നയം അനുസരിച്ച് ഈ ഭൂമിയുടെ 70 ശതമാനം നിര്‍മാണം നടത്തണം. ഇത് അപ്രായോഗികമാണ്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇറക്കിയ വിജ്ഞാപന പ്രകാരം സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഒട്ടേറെ ഇളവുകള്‍ അനുവദിച്ചിരുന്നു. കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ അടക്കം പഞ്ചായത്തീരാജിലെ നികുതികള്‍, വില്‍പന നികുതി, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങിയവ സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാകുമായിരുന്നില്ല.

എന്നാല്‍ പുതിയ സെസ് നയപ്രകാരം ഇത്തരം ഇളവുകളൊന്നും അനുവദിക്കുന്നതല്ല. കേരളത്തിലെ തൊഴില്‍ നിയമത്തിലോ പഞ്ചായത്ത് നികുതിയിലോ യാതൊരു ഇളവും സ്മാര്‍ട്ട്സിറ്റിക്ക് ലഭിക്കില്ല.

സെസ് നയം അംഗീകരിച്ച മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്ട് സിറ്റി കരാറും പുതിയ നയവും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ അത് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ ടീകോം ഇന്‍വെസ്റ്റ്മെന്റ് സന്നദ്ധമാകാനിടയില്ല. സ്മാര്‍ട്ട് സിറ്റിക്ക് മാത്രമായി ഒരു നയവും മറ്റ് സെസുകള്‍ക്ക് വേറൊരു നയവും രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും കഴിയില്ല. ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇതുവന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Kerala govt slaps notice on Tata Tea in Munnar

Jun 08, 2007, Financial Express

The Kerala government has slapped a showcause notice on Tata Tea on the charge that the plantation company has been holding land on which it has no legal ownership.

“The documents furnished by Tata Tea company themselves reveal that the company now holds land in excess of what it is legally entitled to,” Kerala forest minister Binoy Vishwom told reporters, here.

Tata Tea has been asked to furnish an explanation within 15 days. Kerala government’s notice is for breach of the Kannan Devan Hills Act -1971 and Land Board award -1974. Tata Tea officials were not available for comment.

Of the 57,359 acres currently held by Tata Tea in Munnar, the state government argues that it had allowed only 16,898.91 acres for firewood cultivation for fuel purposes. But the document that Tata Tea submitted shows the company uses an extra 3,113 acres, the minister pointed out. The Munnar land ownership is chronicled from 1877 onwards. JD Munroe, a British-born planter, bought it from the Poonjar royal family near Kottayam in a permanent and perpetual grant.

In 1895, a British company, James Finlay & Co bought it and held it till 1977 when the Kerala assembly under the Kannan Devan Hills Resumption Land Act took over the land. This was part of the state’s land reforms process from 1960 onwards. It was when the present Kerala chief minister VS Achuthanandan was Opposition leader that the charges of Tata Tea holding land in excess of what they were entitled figured in public debates.

The satellite survey report on Tata Tea’s Munnar land by Hyderabad-based National Remote Sensing Agency (NRSA) is due in two weeks. This will throw light on the encroachment question. “If the NRSA report confirms our findings on the company’s violation of Land Board award-1974, Kerala government will not hesitate to take penal action against Tata Tea,” minister said. The minister declined to answer if the government would extend the lease tenure for the private estates within the forest area.

The state forest and revenue ministry have decided to join hands to assess the land owned by Harrison Malayalam plantations in six Kerala districts.

Evictions at Munnar to continue

The Hindu, dated 26/07/2007

Special Correspondent

THIRUVANANTHAPURAM: Chief Minister V.S. Achuthanandan has said that operations for eviction of encroachers will resume on improvement of weather conditions in Munnar.

Talking to presspersons after a Cabinet meeting here on Wednesday, the Chief Minister said priority would be given to eviction of persons who had encroached upon land exceeding 50 acres.

Clarifying the Left Democratic Front (LDF) State Committee decision on Wednesday, the Chief Minister said the decision was taken towards filing of affidavit in cases before the High Court. The Government stand would be that the titles issued with the approval of the land assignment committee with representatives of political parties in the State would be valid. However, the titles would be liable for cancellation if not used for the stated purposes (residential and agricultural purposes).

The cases of office-cum-tourist resorts of the CPI and the CPI(M) would be examined. The Vigilance cases against officials would also be pursued.

He said a committee had been appointed to study the report of the survey conducted by the National Remote Sensing Agency on land in possession of Kannan Devan Plantation Company (formerly Tata Tea Limited). There were some ambiguities in the findings and clarifications were needed.

ടാറ്റ ഭൂമി: ഉപഗ്രഹ സര്‍വേ അട്ടിമറിച്ചെന്ന് സൂചന; സ്കെച്ചിലും അവ്യക്തത

Madhyamam 24/07/2007

തൊടുപുഴ: മൂന്നാറിലെ ടാറ്റയുടെ കൈയേറ്റം കണ്ടെത്താന്‍ നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സി നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അട്ടിമറി നടന്നതായി സൂചന. ഉന്നതതല ഒത്തുകളി മൂലം സര്‍വേ ഫലം സത്യസന്ധമാകാനിടയില്ലെന്നാണ് വിവരം.

മിക്കവാറും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ വരാനിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് ടാറ്റക്കെതിരായ നടപടിക്ക് സഹായകമാകില്ലെന്നാണ് സൂചന.

കെ.ഡി.എച്ച് വില്ലേജിലെ ടാറ്റാ ഭൂമി സംബന്ധിച്ച വിവരങ്ങളും സ്കെച്ചും അടക്കം ബന്ധപ്പെട്ടവര്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് കൈമാറിയത് അവ്യക്തത നീക്കാതെയാണ്. ഇതനുസരിച്ച് നടന്ന ഉപഗ്രഹ സര്‍വേപ്രകാരം തയാറായ റിപ്പോര്‍ട്ട് ഏതാണ്ട് ടാറ്റയെ വെള്ളപൂശുന്ന തരത്തിലാണെന്നറിയുന്നു. സര്‍വേ വകുപ്പില്‍ നിന്ന് റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് കൈമാറിയ ലിത്തോ മാപ്പിലെയും ബേസിക് ടാക്സ് രജിസ്റ്ററിലെയും ഭൂവിസ്തൃതി തമ്മില്‍ കാര്യമായ വൈരുധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നാണ് സൂചന. വിസ്തൃതി സംബന്ധിച്ച ബേസിക് ടാക്സ് രജിസ്റ്ററിലെ വിവരങ്ങളും എസ്റ്റേറ്റുകളുടെ സ്കെച്ചുകള്‍ തമ്മിലും വ്യത്യാസമുണ്ട്.

അനുവദിച്ചതിലും കൂടുതല്‍ സ്ഥലത്ത് ടാറ്റാ ടീ (കണ്ണന്‍ദേവന്‍ കമ്പനി) തേയില കൃഷി ചെയ്തതായാണ് സര്‍വേ റിപ്പോര്‍ട്ടിലെ മുഖ്യ കണ്ടെത്തല്‍. അതേസമയം ടാറ്റയുടെ കൈവശം ഉണ്ടാകേണ്ടിയിരുന്ന ഭൂമിയില്‍ 3,500 ^ഓളം ഏക്കര്‍ കുറവ് വരുമെന്ന സൂചനയാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ നല്‍കുന്നത്. ലാന്റ് ബോര്‍ഡ് തീരുമാനപ്രകാരം 57,192 ഏക്കറാണ് 1971 ^ല്‍ ടാറ്റക്ക് കൈമാറിയത്. ഇതില്‍ 23,239 ഏക്കറാണ് തേയില കൃഷിക്ക് ഉപയോഗിക്കാവുന്നത്. എന്നാല്‍, 28,000 ഏക്കറില്‍ ടാറ്റ കൃഷി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

അയ്യായിരം ഏക്കറോളം സ്ഥലമാണ് കൈയേറി കൃഷി ചെയ്തിരിക്കുന്നത്. ഇന്ധന ആവശ്യങ്ങള്‍ക്ക് മരം വളര്‍ത്താന്‍ 16,898 ഏക്കറാണ് ലാന്റ് ബോര്‍ഡ് അനുവദിച്ചത്. ഉപഗ്രഹ സര്‍വേയില്‍ ഈ ഭൂമി 8,489 ഏക്കറായി ചുരുങ്ങിയെന്നാണ് കണ്ടെത്തിയത്. ഇന്ധന ഏരിയയില്‍ 8,409 ഏക്കര്‍ കുറവ് വന്നു. ഇത് തേയില കൃഷിക്കായി മാറ്റി ഉപയോഗിക്കുകയായിരുന്നു.

കമ്പനിക്ക് കൈമാറിയ ഭൂമിയില്‍ 4,523 ഏക്കര്‍ എസ്റ്റേറ്റുകള്‍ക്കിടയില്‍ ഉണ്ടെന്നും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കുമായി 2,617 ഏക്കര്‍ നീക്കിവെച്ചതുമായാണ് ലാന്റ് ബോര്‍ഡ് ഉത്തരവിലുള്ളത്. എന്നാല്‍, ഈ ഭൂമിയിലും 3,691 ഏക്കറിന്റെ കുറവ് കണ്ടെത്തി.
ഭൂമി മാറ്റി ഉപയോഗിച്ചെന്ന കുറ്റം മാത്രമാണ് ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റക്കെതിരെ ചുമത്താവുന്നത്. സര്‍വേ റെക്കോര്‍ഡുകള്‍ മാറ്റിമറിച്ചതും ടാറ്റയുടെ ഭൂമി ഉള്‍പ്പെട്ട കെ.ഡി.എച്ച് വില്ലേജിന്റെ മാപ്പിന്റെ ചില ഭാഗങ്ങള്‍ അവ്യക്തമായി നല്‍കിയതും ഉന്നതതലത്തില്‍ നടന്ന ഒത്തുകളിയുടെ സൂചനയാണ്. ടാറ്റ അമ്പതിനായിരം ഏക്കര്‍ കൈയേറിയതായി രണ്ട് നിയമസഭാ അഷ്വറന്‍സ് കമ്മിറ്റികള്‍ കണ്ടെത്തിയതിന് വിരുദ്ധമാകും നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിയുടെ സര്‍വേ ഫലം.

നിയമസഭാ സമിതികളുടെ കണ്ടെത്തലുകള്‍ക്ക് ശേഷം മൂന്നാര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ടാറ്റയുടെ കൈയേറ്റം 75,000 ഏക്കര്‍ വരുമെന്നും പറഞ്ഞിരുന്നു.

സര്‍വേ അട്ടിമറിക്കാന്‍ ടാറ്റാ ഭൂമി വനംവകുപ്പിന്റെ കണക്കിലാക്കിയെന്ന് സംശയം

Madhyamam 25/07/2007

തൊടുപുഴ: ഹൈദരാബാദിലെ നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സി ടാറ്റയുടെ കൈയേറ്റം കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ ടാറ്റയുടെ കൈവശമുള്ള പല പ്രദേശങ്ങളും ഉള്‍പ്പെട്ടിട്ടില്ലെന്ന് സൂചന.

ടാറ്റക്ക് കൈയേറ്റമില്ലെന്ന് കാണിക്കാന്‍ നടന്ന ഒത്തുകളിയാണ് ഇതിന് പിന്നില്‍. ടാറ്റയുടെ പാട്ട ഭൂമിയില്‍ 3,500 ഏക്കറോളം കുറവുണ്ടെന്ന തരത്തില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് വരാന്‍ കാരണമായത് ഇക്കാരണത്താലാണെന്നാണ് നിഗമനം.

നിലവില്‍ ടാറ്റ കൈവശം വെച്ചിട്ടുള്ളതും ഇന്ധന ആവശ്യങ്ങള്‍ക്ക് മരം വെട്ടിയെടുക്കുന്നതുമായ നൂറുകണക്കിനേക്കര്‍ ഭൂമി വനമായി കണക്കാക്കി തള്ളിയാണ് സര്‍വേ പൂര്‍ത്തിയാക്കിയതെന്നാണ് സംശയം. ഈ പ്രദേശങ്ങളില്‍ വനംവകുപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ച നിലയില്‍ പോലും കാണാനുണ്ട്. കുട്ടിയാര്‍വാലി, ചൊക്കനാട്, പാര്‍വതിമെട്ട് മേഖലയില്‍ ഇത്തരത്തില്‍ ഭൂമിയുണ്ട്. 22,253.37 ഏക്കറാണ് വനംവകുപ്പിന് കൈമാറിയ ഭൂമി. ഇതാകട്ടെ സര്‍വേ നമ്പര്‍ 75, 77 എന്നിവയുടെ ഭാഗങ്ങളില്‍പെടുന്നവയാണ്. ഇതില്‍പെടാത്ത ഭൂമി വനംവകുപ്പിന്റേതായി ഉപഗ്രഹ സര്‍വേക്കാര്‍ കണക്കാക്കിയെന്നാണ് കരുതുന്നത്.

രണ്ട് സര്‍വേ നമ്പറുകളില്‍ വരുന്ന പ്രദേശം കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കാതെയാണ് റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് സര്‍വേക്ക് മുന്നോടിയായി നല്‍കിയ മാപ്പില്‍ രേഖപ്പെടുത്തിയത്.
ലിത്തോ മാപ്പിലെ സര്‍വേ നമ്പര്‍ 80, ടാക്സ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഭൂവിസ്തൃതി നിര്‍ണയത്തില്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് അപാകത സംഭവിച്ചതായി കരുതുന്നു.

ഉപഗ്രഹ സര്‍വേയില്‍ പതിവുള്ള അഞ്ച് ശതമാനം വരെ വ്യതിയാനം ടാറ്റക്ക് അനുകൂലമോ പ്രതികൂലമോ എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ഭൂവിനിയോഗ നിബന്ധനകള്‍ ലംഘിച്ചെന്ന കണ്ടെത്തല്‍ മാത്രമാണ് സര്‍വേയിലുള്ളതെന്നാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പുറത്തുവരാത്ത സര്‍വേ റിപ്പോര്‍ട്ടിലെന്നാണ് സൂചന.

ടാറ്റക്ക് തന്നെ ഇന്ധന ആവശ്യത്തിന് നല്‍കിയ ഭാഗം കൂടി കൈയേറി തേയില കൃഷി ചെയ്തെന്നതടക്കം ലാന്റ് ബോര്‍ഡ് തീരുമാനപ്രകാരം '71 ^ല്‍ കൈമാറിയ 57,192 ഏക്കറിലെ ക്രയവിക്രയം മാത്രമാണ് റിപ്പോര്‍ട്ടില്‍ ടാറ്റയുടേതായുള്ളൂ. 50,000 ഏക്കര്‍ കൈയേറിയെന്നാണ് നിയമസഭാ സമിതികളുടേതടക്കമുള്ള കണ്ടെത്തല്‍.

മന്ത്രിസഭ മുമ്പാകെ ഇന്ന് വന്നേക്കുമെന്ന് കരുതുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ സര്‍വേയില്‍ ടാറ്റയുടെ കൈവശമല്ലെന്ന് കണ്ടെത്തിയ ഭൂമി വീണ്ടെടുക്കാനാവും തീരുമാനമുണ്ടാകുക. വനംവകുപ്പിന്റേതല്ലാത്ത ഈ ഭൂമി ഇതുവരെ ടാറ്റയുടെ കൈവശത്തിലാണ് ഗണിക്കപ്പെട്ടിട്ടുള്ളത്.

ടാറ്റ കൈയേറിയ ഭൂമി കണ്ടെത്തി

പി.കെ. പ്രകാശ്
(മാധ്യമം, 2008 സെപ്തം. 30, ചൊവ്വ)

തൊടുപുഴ: മൂന്നാറില്‍ ടാറ്റാ ടീ കൈയേറിയ 50,000 ഏക്കര്‍ ഭൂമി ഇടുക്കി കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ടാറ്റ കൈയടക്കിവെച്ച സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പര്‍, വിസ്തൃതി എന്നിവയാണ് കണ്ടെത്തിയത്. രണ്ടുമാസമായി നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതായി ചൂണ്ടിക്കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇക്കാര്യം പരിശോധിക്കാനും ഒഴിപ്പിക്കലിന്റെ രണ്ടാംഘട്ടം ആസൂത്രണം ചെയ്യാനും മുഖ്യമന്ത്രി ഇന്ന് മൂന്നാറിലെത്തും. ചൊക്കനാട് എസ്റ്റേറ്റിലെ കൈയേറ്റം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരിച്ചുപിടിക്കുമെന്നാണ് സൂചന. മന്ത്രിസഭാ ഉപസമിതി അംഗങ്ങളും ഉടന്‍ മൂന്നാറിലെത്തും.

കണ്ണന്‍ദേവന്‍ വില്ലേജിലെ 53 സര്‍വേ നമ്പറുകളിലായാണ് 50,000 ഏക്കര്‍ കൈയേറ്റ ഭൂമി. 1971 ^ലെ കണ്ണന്‍ ദേവന്‍ ഭൂ നിയമത്തിന്റെ അടിസ്ഥാനത്തില്‍ '76 ^ല്‍ ലാന്റ് ബോര്‍ഡ് സര്‍ക്കാറിന് കൈമാറിയ ഭൂമിയാണ് ടാറ്റ കൈവശം വെച്ചിരുന്നത്. ടാറ്റക്ക് തേയില കൃഷി നടത്താന്‍ അനുവദിച്ച 57,000 ഏക്കര്‍ പാട്ടഭൂമിക്ക് പുറമേയാണിത്. ടാറ്റയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇരവികുളം നാഷനല്‍ പാര്‍ക്കിന് അടക്കം കൈമാറുകയും ചെയ്ത ഭൂമി കൂടാതെ സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കപ്പെട്ട ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തി വേര്‍തിരിച്ചത്. ഭൂമി ഏറ്റെടുക്കേണ്ട നടപടി യാണ് അവശേഷിക്കുന്നത്.

അതിനിടെ രണ്ടുമാസമായി മൂന്നാറിലും പോതമേട്, ലക്ഷ്മി മേഖലയിലും റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ദൌത്യസംഘം പൊളിച്ചുമാറ്റിയ ബി.സി.ജി റിസോര്‍ട്ടിന് സമീപം റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍ ടൌണിലും സമീപത്തും പുതിയ റിസോര്‍ട്ടുകള്‍ ഉയരുന്നു. തകര്‍ത്ത റിസോര്‍ട്ടുകളും പുനര്‍നിര്‍മിക്കുന്നുണ്ട്. വാഗമണ്ണിലും ഭൂമി കൈയേറ്റം ശക്തമാണ്. ഈ സാഹചര്യത്തിലാണ് മൂന്നാര്‍ നടപടി ഇന്നുമുതല്‍ ശക്തമാക്കുന്നത്.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ 2007 ജൂലൈ മൂന്നിന് ടാറ്റ കൈവശപ്പെടുത്തിയ 1200 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചിരുന്നു. കൈയേറിയ 50,000 ഏക്കറും രണ്ടുമാസത്തിനകം പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നടപടിയെത്തുടര്‍ന്നുണ്ടായ വിവാദം മൂന്നാര്‍ ഒഴിപ്പിക്കല്‍ സ്തംഭിപ്പിച്ചു. ടാറ്റയെ രക്ഷിക്കുന്നതിന് ഭൂമി സര്‍വേ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന്റെ ചുമതല റവന്യൂ വകുപ്പിന് കൈമാറി. ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

മൂന്നാറിലും വാഗമണ്ണിലും കൈയേറ്റം ശക്തിപ്പെടുന്നത് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിക്ക് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയും ഉപസമിതിയും മൂന്നാറില്‍ എത്തുന്നത്.
 

blogger templates | Make Money Online