Wednesday, October 22, 2008

ദത്തെടുക്കല്‍ വിവാദം: കൊച്ചി ബിഷപ്പിന്റെ ഇടവക സന്ദര്‍ശനം ഇന്നുമുതല്‍

മാതൃഭൂമി. ഒക്ടോ.18, 2008


കൊച്ചി: കൊച്ചി ബിഷപ്പിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ ബിഷപ്പിനെ അനുകൂലിച്ച്‌ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. ബിഷപ്പിനെ കരിതേച്ചുകാണിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അടുത്തദിവസം പത്രസമ്മേളനം നടത്തി പ്രതികരിക്കുവാനാണ്‌ ഇവര്‍ തീരുമാനിച്ചിട്ടുള്ളത്‌.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചിട്ടുള്ളവരുടെ പേരിലുള്ള ആരോപണങ്ങളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്‌.

ഇതിനിടെ കൊച്ചി ബിഷപ്പിന്റെ ഇടവക സന്ദര്‍ശന പരിപാടി മുന്‍നിശ്ചയപ്രകാരം ശനിയാഴ്‌ച ആരംഭിക്കും. ഇടക്കൊച്ചി സെന്റ്‌ ലോറന്‍സ്‌ പള്ളിയില്‍ ശനിയാഴ്‌ച രാവിലെ 7.30ന്‌ ബിഷപ്പ്‌ സന്ദര്‍ശനത്തിനെത്തും. സന്ദര്‍ശനത്തിനിടയില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കുവാന്‍ പള്ളി അധികൃതര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്‌.

കുട്ടികള്‍ക്ക്‌ സ്ഥൈര്യലേപനം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കായാണ്‌ ബിഷപ്പ്‌ എത്തുന്നത്‌. എന്നാല്‍ ബിഷപ്പിന്റെ സന്ദര്‍ശനപരിപാടിയില്‍നിന്ന്‌ ഇടക്കൊച്ചി ഫൊറോന വികാരി വിട്ടുനില്‍ക്കുമെന്നാണറിയുന്നത്‌. അതേസമയം ഫൊറോനയില്‍പ്പെട്ട മറ്റു വൈദികര്‍ ബിഷപ്പിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനും ഏര്‍പ്പാടുകള്‍ ചെയ്‌തിട്ടുണ്ട്‌.

ഭക്തസംഘടനാ ഭാരവാഹികളുമായി ചര്‍ച്ച, യൂണിറ്റ്‌ സന്ദര്‍ശനം, കുര്‍ബാന എന്നിവയും ഉണ്ടാകും.
 

blogger templates | Make Money Online