മാതൃഭൂമി, ഒക്ടോ.3, 2008
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കെതിരായുള്ള പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും സംസ്ഥാനത്ത് ശക്തമായി തുടരുമെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന എക്‌സിക്യൂട്ടീവ്‌യോഗം അറിയിച്ചു. ഇതിന്റെ ഭാഗമായി 29ന് കോഴിക്കോട്ടും 30ന് തിരുവനന്തപുരത്തും ജനകീയ സദസുകള്‍ സംഘടിപ്പിക്കും.
സെസ്സിലൂടെ മാത്രമേ കേരളത്തില്‍ വ്യാവസായിക വികസനമുണ്ടാകൂ എന്ന വാദം ശരിയല്ല. സെസ്സ് അനുവദിക്കാനുള്ള എല്‍.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനം തങ്ങള്‍ അംഗീകരിക്കില്ല. തൊഴിലവസരത്തേക്കാള്‍ തൊഴില്‍ ചൂഷണമാണ് ഇത്തരം വ്യവസായങ്ങളില്‍ നടക്കുന്നത്. ഐ.ടി. മേഖലയിലെ ചൂഷണങ്ങള്‍ തുറന്നുകാട്ടാന്‍ എറണാകുളത്ത് ഐ.ടി. പ്രൊഫഷണലുകളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.