Friday, October 3, 2008

സെസ്‌: ഗൗരവമായ സാമൂഹിക പ്രശ്‌നം സൃഷ്ടിക്കും - തമ്പാന്‍ തോമസ്‌

മാതൃഭൂമി, സെപ്തം. 29, 2008

കൊച്ചി: കേന്ദ്രനിയമത്തിന്റെ മറവില്‍ കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖല തുടങ്ങുന്നത്‌ ഗൗരവമായ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ എച്ച്‌.എം.എസ്‌ ദേശീയ പ്രസിഡന്റ്‌ തമ്പാന്‍ തോമസ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മറ്റൊരു നിയമനിര്‍മാണം ഇല്ലാതെ മധ്യവര്‍ത്തികള്‍ക്ക്‌ സമൂഹത്തെ ചൂഷണം ചെയ്‌ത്‌ സ്വത്ത്‌ സ്വരുക്കൂട്ടാനുള്ള ഉപാധിയാണ്‌ പ്രത്യേക സാമ്പത്തിക മേഖലകള്‍. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്ന്‌ സാധാരണക്കാരെ കുടിയൊഴിപ്പിച്ച്‌ സെസുകള്‍ തുടങ്ങുവാനുള്ള ശ്രമം ആയിരം ചെങ്ങറകളും മൂലമ്പള്ളികളും ആവര്‍ത്തിക്കാന്‍ ഇടയാക്കും. കൂടാതെ നിലവിലുള്ള വ്യവസായങ്ങള്‍ തകര്‍ന്ന്‌ തരിപ്പണമാകും - തമ്പാന്‍ തോമസ്‌ പറഞ്ഞു.

ബന്ദ്‌, ഹര്‍ത്താല്‍, പണിമുടക്ക്‌ എന്നിവയെ സംബന്ധിച്ച്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ ചെയര്‍മാനായ നിയമപരിഷ്‌കരണ സമിതി വച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ട്രേഡ്‌യൂണിയനുകള്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
 

blogger templates | Make Money Online