Wednesday, October 22, 2008

ചെങ്ങറ സമരക്കാര്‍ക്ക് സുഖ ജീവിതം: വിഎസ്

മനോരമ, ഒക്ടോ. 22, 2008
തിരുവനന്തപുരം: ചെങ്ങറയില്‍ സമരം നടത്തുന്നവര്‍ സുഖജീവിതമാണ് നയിക്കുന്നതെന്നും തോട്ടം മുതലാളിയുടെ ഒരു ലക്ഷം രൂപയുടെ റബര്‍ മോഷ്ടിച്ചു വിറ്റ പണം കൊണ്ടാണ് അവര്‍ ശാപ്പാടും മറ്റു കാര്യങ്ങളും നടത്തുന്നതെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. മന്ത്രി സഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഇവരെ ഇറക്കി വിടണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു തുള്ളി ചോര പോലും വീഴാതെ ഇവരെ ഇറക്കി വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്നതു പോലെ അഞ്ചേക്കര്‍ ഭൂമിയും അഞ്ചുലക്ഷം രൂപയും നല്‍കാനാവില്ല. സര്‍ക്കാരില്‍ അപേക്ഷ നല്‍കിയാല്‍ ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന പദ്ധതിയനുസരിച്ച് ഇവര്‍ക്കും ഭൂമി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

. സംസ്ഥാനത്തെ അഞ്ചു സെന്റു വരെ ഭൂമിയുള്ള ആറര ലക്ഷം കുടുംബങ്ങള്‍ക്ക് ആം ആദ്മി ബിമ യോജന എന്ന സാധാരണക്കാരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

. താനും മന്ത്രിമാരും ഡല്‍ഹിയില്‍ പോയി നടത്തിയ സമരം കൊണ്ടു ഫലം ഉണ്ടാവാതിരിക്കാന്‍ സാധ്യതയില്ലെന്നു മുഖ്യമന്ത്രി. പാര്‍ലമെന്റില്‍ മന്ത്രിമാര്‍ ചില മറുപടി നല്‍കിയതായി മാധ്യമങ്ങളില്‍ കണ്ടുവെന്നും അതിന്റെ 'സര്‍ട്ടിഫൈഡ് കോപ്പി ലഭിക്കാന്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ചിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞുവെന്നും ഇനിയും സമരം തുടരുന്നതെന്തിനെന്ന് സമരക്കാരോട് പോയി ചോദിക്കണമെന്നും മുഖ്യമന്ത്രി
 

blogger templates | Make Money Online