Wednesday, October 22, 2008

മാപ്പു പറച്ചില്‍ പ്രശ്‌നം രൂക്ഷമാക്കും

മാതൃഭൂമി. ഒക്ടോ.21, 2008

കൊച്ചി: വിവാദ വിഷയങ്ങളില്‍ കൊച്ചി ബിഷപ്പ്‌ ജോണ്‍ തട്ടുങ്കല്‍ നടത്തിയ മാപ്പു പറച്ചില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്ന്‌ സൂചന. ഇതുവരെ മറുപക്ഷത്തിന്റെ ആരോപണങ്ങള്‍ എന്നു പറഞ്ഞിരുന്ന കാര്യങ്ങള്‍ താന്‍ ചെയ്‌തതാണെന്ന്‌ ബിഷപ്പ്‌ തന്റെ വിശദീകരണക്കുറിപ്പില്‍ സമ്മതിച്ചിരിക്കുകയാണ്‌. സഭയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കും വിശ്വാസസത്യങ്ങള്‍ക്കും വിരുദ്ധമായ നടപടികള്‍ തന്റെ ഭാഗത്തുനിന്നുണ്ടായതായി ബിഷപ്പ്‌ സമ്മതിച്ച സ്ഥിതിയാണ്‌. ഇതോടെ കേവലം ദത്ത്‌ വിവാദത്തിലുപരി ഗൗരവപ്പെട്ട വിശ്വാസപ്രശ്‌നമായി ഇത്‌ സഭയ്‌ക്ക്‌ പരിഗണിക്കേണ്ടിവരും.

യുക്തിക്ക്‌ ചേരാത്ത പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടായെന്നും പ്രത്യേക മാനസിക സ്ഥിതിയില്‍ സംഭവിച്ചതാണെന്നുമുള്ള ബിഷപ്പിന്റെ ഏറ്റുപറച്ചില്‍ സഭയിലാകമാനം ചര്‍ച്ചയായി കഴിഞ്ഞു.

മാപ്പപേക്ഷിച്ചെങ്കിലും തന്റെ പല നിലപാടുകളും ബിഷപ്പ്‌ ആവര്‍ത്തിക്കുന്നതും അധികാരികളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്‌.

ബൈബിളിലെ വെളിപാട്‌ പുസ്‌തകം 12-ാം അധ്യായത്തിന്‌ താന്‍ നല്‍കിയ വ്യാഖ്യാനം വ്യക്തിപരമാണെന്ന പരാമര്‍ശവും സഭാ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സഭയുടെ പ്രബോധനങ്ങള്‍ക്ക്‌ വ്യത്യസ്‌തമായി ബിഷപ്പ്‌ വ്യക്തിപരമായി വ്യാഖ്യാനം നല്‍കുന്നത്‌ അനുവദനീയമല്ലെന്ന്‌ സഭാ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

സകലജനങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട്‌ ഭരിക്കുന്ന ഒരു ശിശുവിനെ സ്‌ത്രീ പ്രസവിക്കുമെന്ന പ്രവചനപരമായ ദര്‍ശനമാണ്‌ 12-ാം അധ്യായത്തിലുള്ളത്‌. ഇത്‌ താന്‍ ദത്തെടുത്ത യുവതിയില്‍ നിന്നുണ്ടാകുമെന്ന മട്ടില്‍ ബിഷപ്പ്‌ വ്യാഖ്യാനിച്ചതായാണ്‌ ആരോപണം.

ഇത്‌ തെറ്റാണെന്ന്‌ സമ്മതിക്കാതെ തന്റെ വ്യക്തിപരമായ വ്യാഖ്യാനമാണെന്ന നിലപാടിലാണ്‌ ഇപ്പോഴും ബിഷപ്പ്‌ നില്‍ക്കുന്നത്‌. യുവതിയെ ദത്തെടുത്തത്‌ സഭാ നിയമത്തിനും സിവില്‍ നിയമത്തിനും വിരുദ്ധമാണെന്ന കാര്യവും ബിഷപ്പ്‌ അംഗീകരിച്ചിട്ടില്ല. ഇത്‌ നിയമവിരുദ്ധമാണെന്ന്‌ റോമില്‍ നിന്നു ബോധ്യപ്പെടുത്തിയാല്‍ പിന്മാറാമെന്ന ഉപാധിയാണ്‌ ബിഷപ്പ്‌ വിശദീകരണക്കുറിപ്പില്‍ നല്‍കിയത്‌.

രക്തംകൊണ്ട്‌ വെഞ്ചരിക്കുന്ന ആഭിചാര സ്വഭാവമുള്ള ക്രിയ അനുഷുിച്ചതായും ബിഷപ്പ്‌ സമ്മതിച്ചുകഴിഞ്ഞു. ഇതുസംബന്ധിച്ച വ്യാഖ്യാനങ്ങളും ദിവ്യശിശുവിന്റെ ജനനം സംബന്ധിച്ച വെളിപ്പെടുത്തലുകളും വൈദികരുടെ സമ്മര്‍ദത്തെ തുടര്‍ന്ന്‌ ബിഷപ്പ്‌ പിന്‍വലിക്കുകയായിരുന്നു.
 

blogger templates | Make Money Online