മാതൃഭൂമി. ഒക്ടോ.22, 2008
അരൂര്‍: ദത്തുവിവാദത്തിലകപ്പെട്ട കൊച്ചി മെത്രാനെതിരെ വിശ്വാസ സംരക്ഷണ സമിതിയുടെ രോഷം ഇരമ്പി. അരൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള കൊച്ചി രൂപതയുടെ പരിധിയില്‍പ്പെടുന്ന ഒരു പള്ളിയിലും മെത്രാനെ പ്രവേശിപ്പിക്കില്ലെന്ന് വി.എസ്.എസ്. പ്രസിഡന്റ് കെ.ജെ. ഫെലിക്‌സും സെക്രട്ടറി സി.ടി. യേശുദാസും പറഞ്ഞു.
ബിഷപ്പ് ഡോ. ജോണ്‍ തട്ടുങ്കലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പുരോഹിതന്മാരുടെ സമ്മേളനം നടന്നതിന് പിന്നാലെയാണ് അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍ മേഖലയിലെ വിശ്വാസ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്.
ലോകത്തിന് ഒരു അല്‍ഫോന്‍സാമ്മയെ കിട്ടിയ ദിവസം 39 വയസ്സുകാരിയെ ജീന്‍സും ടോപ്പും ധരിപ്പിച്ച് 26 കാരിയാക്കിയതും സഭയുടെ ചെലവില്‍ വിദേശയാത്ര നടത്തിച്ചതും സഭയ്‌ക്കും സമൂഹത്തിനും നാണക്കേടാണെന്നും വി.എസ്.എസ്. സമ്മേളനം ചൂണ്ടിക്കാട്ടി.