മാതൃഭൂമി. ഒക്ടോ.17, 2008
കൊച്ചി: സ്വന്തം രക്തത്തില്‍ പിറക്കുന്ന മകളുടെ തുല്യ പരിഗണന നല്‍കിയാണ് ബിഷപ്പ് തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം ബിഷപ്പിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും സമ്പത്തിനും മകളെന്ന നിലയില്‍ യുവതി അവകാശിയായിരിക്കും. എന്നാല്‍ കൊച്ചി രൂപതയ്‌ക്ക് ഇതു സംബന്ധിച്ച് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ലെന്നും രേഖയിലുണ്ട്. രൂപതയെ സംബന്ധിച്ചുള്ള ദൈവിക പദ്ധതിയാണിതെന്ന് തിരിച്ചറിഞ്ഞാണ് ദത്തെടുക്കുന്നതെന്നും ദത്തുപത്രത്തിലുണ്ട്.
ബിഷപ്പിന്റെ മകളായി മാറുമെങ്കിലും സ്വന്തം മാതാപിതാക്കളോടൊപ്പം പോയി താമസിക്കാനും ആവശ്യമെങ്കില്‍ അവരെ ശുശ്രൂഷിക്കാനും വിരോധമില്ലെന്നും രേഖയിലുണ്ട്.
വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ തോമസ് പനയ്‌ക്കലിന്റെയും ചാന്‍സലര്‍ ഫാ. ആന്റണി തമ്പി തൈക്കൂട്ടത്തിലിന്റെയും അറിവോടെയാണ് ദത്തെടുക്കുന്നതെന്നും രേഖയില്‍ പറയുന്നു. മാത്രമല്ല ഇതിന്റെ സാക്ഷികളും ഇവര്‍തന്നെയാണ്.