Wednesday, October 22, 2008

ബിഷപ്‌ തട്ടുങ്കല്‍ സഭാനിയമങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്‌

മാതൃഭൂമി. ഒക്ടോ.18, 2008


കൊച്ചി: യുവതിയെ ദത്തെടുത്ത സംഭവത്തില്‍ കൊച്ചി ബിഷപ്‌ സഭാനിയമങ്ങള്‍ ലംഘിച്ചതായി വത്തിക്കാന്‍ സ്ഥാനപതിയുടെ റിപ്പോര്‍ട്ട്‌. ബിഷപ്പില്‍നിന്ന്‌ തെളിവെടുത്തശേഷം വത്തിക്കാന്‍ സ്ഥാനപതി പെഡ്രോലോപ്പസ്‌ ക്വിന്ത്വാന വത്തിക്കാനിലേക്കയച്ച റിപ്പോര്‍ട്ടാണിത്‌.

യുവതിയെ ദത്തെടുത്തത്‌ സഭയുടെ നിയമങ്ങളുടെയും പാരമ്പര്യത്തിന്റെയും ലംഘനമാണ്‌. വിശുദ്ധപ്രമാണങ്ങള്‍ ലംഘിക്കുന്ന നടപടികളും ബിഷപ്പില്‍നിന്നുണ്ടായി.ഓര്‍ത്തഡോക്‌സ്‌ സഭയില്‍നിന്ന്‌ പുറത്താക്കിയ വൈദികനൊപ്പം ബിഷപ്‌ കുര്‍ബാനയര്‍പ്പിച്ചത്‌ സഭാവിരുദ്ധമാണ്‌. വിശ്വാസികള്‍ക്ക്‌ അസ്വസ്ഥതയുണ്ടാക്കുംവിധമുള്ള പ്രവൃത്തികളാണ്‌ ബിഷപ്പില്‍നിന്നുണ്ടായതെന്നും റിപ്പോര്‍ട്ടിലുള്ളതായാണ്‌ സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പിനെതിരെ നടപടി ഉറപ്പായിട്ടുണ്ട്‌.

പ്രശ്‌നം മാധ്യമങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ നടപടി വൈകരുതെന്ന്‌ സഭാതലത്തില്‍ വത്തിക്കാനോട്‌ ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌.
 

blogger templates | Make Money Online