(മാതൃഭൂമി, ഒക്ടോ 1)
മൂന്നാര്‍:വന്‍കിടക്കാരെ ഒഴിപ്പിക്കാതെ അഞ്ച് സെന്റുകാരെയും പത്ത് സെന്റുകാരെയും ഒഴിപ്പിക്കാനുള്ള മൂന്നാര്‍ ദൗത്യസംഘത്തിന്റെ നീക്കം ഫലപ്രദമാകില്ലെന്ന് ദേവികുളം എം.എല്‍.എ. എസ്. രാജേന്ദ്രന്‍. മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടി സുതാര്യമായി ചെയ്യുന്നതിനുപകരം വളരെ രഹസ്യമായുള്ള നടപടികളുമായാണ് ദൗത്യസംഘം ഉള്‍പ്പെടെ ബന്ധപ്പെട്ടവരെല്ലാം മുന്നോട്ടുപോകുന്നതെന്ന് എം.എല്‍.എ. പറഞ്ഞു. വി.എസ്സിന്റെ സന്ദര്‍ശനം സംബന്ധിച്ച് പാര്‍ട്ടി ഘടകങ്ങള്‍ അറിഞ്ഞിട്ടില്ലേ എന്ന് ചോദിച്ചപ്പോഴാണ് രഹസ്യസന്ദര്‍ശനവും രഹസ്യ നടപടികളും ഗുണംചെയ്യില്ലെന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടത്.
കുടിയേറ്റവും കൈയേറ്റവും തിരിച്ചറിയണമെന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്നുപറഞ്ഞ് കുടിയേറ്റക്കാരെ ദ്രോഹിക്കുന്നനടപടി പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് ഇതിനകം ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം.എല്‍.എ. പറഞ്ഞു. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതായിരുന്നു എം.എല്‍.എ.