ഒഞ്ചിയം: രക്ഷാപ്രവര്‍ത്തനത്തിന് ആരും എത്തില്ലെന്നുറപ്പുള്ള സ്‌ഥലം തെരഞ്ഞെടുത്താണു അക്രമികള്‍ ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. നാദാപുരം-വടകര റൂട്ടില്‍ വള്ളിക്കാട് ജനസാന്നിധ്യമില്ലാത്ത പ്രദേശമാണ്. വള്ളിക്കാട് അങ്ങാടിയില്‍ ഒന്‍പതര വരെ മാത്രമേ ജനങ്ങളുണ്ടാകൂ. വ്യാപാരസ്‌ഥാപനങ്ങള്‍ വരെ പൂര്‍ണമായും ഒന്‍പതരയോടെ അടയ്‌ക്കും. വാഹനങ്ങള്‍ ഈ റൂട്ടിലൂടെ രാത്രിയില്‍ അധികം ഓടാറില്ല. അക്രമം ആസൂത്രണം ചെയ്‌തവര്‍ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാണു വള്ളിക്കാടിനെ തെരഞ്ഞെടുത്തത്.
ഒഞ്ചിയം റോഡില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പദ്ധതി പരാജയപ്പെട്ടേക്കാമെന്ന ആശങ്കയാണു അക്രമികളെ വള്ളിക്കാട് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. അക്രമം നടന്ന സ്‌ഥലത്തുനിന്ന് എളുപ്പത്തില്‍ ഹൈവേയില്‍ എത്താമെന്നതും അക്രമികള്‍ അനുകൂലഘടകമായി കണ്ടതായി പോലീസ് പറഞ്ഞു. |