Posted on: 18 May 2010
കെ.എ.ജോണി
ചെന്നൈ: എസ്.എന്‍.സി. ലാവലിന്‍ കേസില്‍
സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നതിന് സി.ബി.ഐ. ശ്രമം തുടങ്ങിയതായറിയുന്നു.
തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ
മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം
പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്‌രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്കിയതായാണ് വിവരം.
1996-ല്‍ നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കണ്ണൂര്‍ ജില്ലയിലുള്ള വീട്ടില്‍വെച്ച് ദിലീപ് രാഹുലനുമൊത്ത് താന്‍ പിണറായി വിജയനെ കണ്ടിരുന്നെന്ന് ദീപക് സി.ബി.ഐ.ക്ക് മൊഴി നല്കിയിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് ദിലീപ്‌രാഹുലന്‍ നേരിട്ടുതന്നെയാണ് പണം കൈമാറിയിരുന്നതെന്നും ദിലീപിന്റെ ദുബായിലുള്ള കമ്പനിയില്‍ ജോലിനോക്കുന്ന ഒരു സ്ത്രീയുടെ കൊല്ലത്തുള്ള വീട് കേന്ദ്രീകരിച്ചായിരുന്നു പല പണമിടപാടുകളും ആസൂത്രണം ചെയ്തിരുന്നതെന്നും സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
1990-കളില്‍ റബ്‌കോയുടെ റബ്‌വുഡ് ബിസിനസ്സിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിനല്കിയത് ദീപക് കുമാറാണ്. പിണറായി വിജയനും ദിലീപ്‌രാഹുലനുമായുള്ള ബന്ധം പച്ച പിടിച്ചത് റബ്‌കോ ഇടപാടിലൂടെയായിരുന്നെന്നും ദീപകിന്റെ മൊഴിയിലുണ്ട്.
എസ്.എന്‍.സി. ലാവലിന്‍ കേസിലെ പ്രതികളില്‍ ഒരാളായ മുന്‍ വൈദ്യുതിബോര്‍ഡ് അംഗത്തിന്റെ മൂന്നു ആണ്‍മക്കളും അവരുടെ ഭാര്യമാരും ഓസ്‌ട്രേലിയയിലും കാനഡയിലും ദുബായിലും ദിലീപ്‌രാഹുലനുള്ള കമ്പനികളിലാണ് ജോലി നോക്കുന്നതെന്ന് സി.ബി.ഐ.ക്ക് വ്യക്തമായിട്ടുണ്ട്. ഈ വ്യക്തിയും അടുത്തിടെ രാജ്യസഭാംഗമായ ഒരു സി.പി.എം. നേതാവും പല തവണ ചൈനയില്‍ ദിലീപ്‌രാഹുലന്റെ അതിഥികളായി ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിട്ടുള്ളതിന്റെ വിശദാംശങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് കൈമാറിയിട്ടുണ്ട്.
ദിലീപ്‌രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ദീപകുമായി സൗഹൃദത്തിലാവുന്നത്. പിന്നീട് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, കാനഡ, ദുബായ് എന്നിവിടങ്ങളിലായി ദിലീപ്‌രാഹുലന്റെ വ്യവസായ സംരംഭങ്ങള്‍ വികസിച്ചു. നിലവില്‍ ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പസഫിക് കണ്‍ട്രോള്‍സ് എന്ന കമ്പനിയുടെ ചെയര്‍മാനാണ് ദിലീപ് രാഹുലന്‍.കോണ്‍ഗ്രസ്സിലെയും സി.പി.എമ്മിലെയും പല പ്രമുഖ നേതാക്കളും ദുബായിലെത്തുമ്പോള്‍ താമസിക്കുന്നത് ദിലീപ്‌രാഹുലന്റെ അതിഥികളായിട്ടാണെന്നും സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Related News
- ദിലീപ് രാഹുലന്‍ പ്രധാന സാക്ഷി ലാവലിന്‍: കൂടുതല്‍ അന്വേഷണത്തിന് നാലുമാസം കൂടി ലഭിച്ചു (01 Aug, 2010)
- ദീപക്കുമാറില് നിന്ന് സി.ബി.ഐ. വീണ്ടും മൊഴിയെടുത്തു (01 Aug, 2010)
- ലാവലിന്‍: പിണറായിക്ക് എതിരായ സാക്ഷിമൊഴി സിബിഐ ഹാജരാക്കി (01 Aug, 2010)
- പ്രോസിക്യൂഷന് ഗവര്‍ണറുടെ അനുമതി: ആറ് വര്‍ഷത്തിന് ശേഷം സുപ്രീം കോടതി വീണ്ടും പരിശോധിക്കുന്നു (30 Apr, 2010)
- ലാവലിന്‍: ആറാം പ്രതിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു (29 Apr, 2010)
- പിണറായി പണം പറ്റിയതിന്റെ തെളിവുകള്‍ നല്‍കും - ടി.പി. നന്ദകുമാര്‍ (25 Apr, 2010)
- ലാവലിന്‍: കൂടുതല്‍ അന്വേഷണത്തിനുള്ള ഹര്‍ജി തള്ളി (24 Apr, 2010)
- ലാവലിന്‍കേസ് 31-ലേക്ക് മാറ്റി (24 Apr, 2010)
- ലാവലിന്‍ കേസില്‍ ആര്‍ക്കും 'ക്ലീന്‍ചിറ്റ്' നല്‍കിയിട്ടില്ല -സി.ബി.ഐ. (22 Apr, 2010)
- എന്റെ കൈകള്‍ ശുദ്ധം -പിണറായി വിജയന് (18 Apr, 2010)
- പിണറായിക്ക് എതിരെ കൂടുതല്‍ അന്വേഷണം: തെളിവില്ലെന്ന് സി.ബി.ഐ. (18 Apr, 2010)
- ദിലീപ് രാഹുലനെ ചോദ്യം ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി -സി.ബി.ഐ. (18 Apr, 2010)