Tuesday, December 20, 2011

manorama report on Lavilin case 20 dec 2011


ÜÞÕíÜßX: ÉßÃùÞÏß ¯dÉßW 10 Èí ÙÞ¼ø޵â
ØbL¢ çÜ~µX
 Story Dated: Tuesday, December 20, 2011 0:49 hrs IST 
ÄßøáÕÈLÉáø¢: ®Øí®XØß ÜÞÕíÜßX çµØßW ÉßÃùÞÏß Õß¼ÏæÈÄßøÞÏ ØÞOJßµ ¦çøÞÉÃBZ æÄ{ßÏßAÞX µÝßEßGßæÜïKí ØßÌßæ® ùßçMÞVGí ÈWµßæÏCßÜᢠ¥çgÙ¢ ©ZæMæ¿ ¯Ýá dÉÄßµZ ¯dÉßW 10Èá ÙÞ¼øÞµÞX ØßÌß° dÉçÄcµ çµÞ¿Äß ¼Áí¼ß ¿ß.®Øí.Éß. ÎâØÆí ©JøÕßGá.  ¦ùÞ¢ dÉÄß ÜÞÕíÜßX µOÈß ØàÈßÏV èÕØí dÉØßÁaí çÐÞØí æd¿XÁÜßÈá ÕþÞùaí ¥ÏÏíAÞÈᢠ©JøÕÞÏß. ÎáX èÕÆcáÄß ÎdLßÏᢠ§çMÞÝæJ ØíÉàAùáÎÞÏ ¼ß. µÞVJßçµÏÈᢠÎáX èÕÆcáÄß çÌÞVÁí ¥¢·¢ ¦V. ç·ÞÉÞܵã×íÃÈáæÎÄßæø æÄ{ßÕßæˆKá ØßÌß° ÕcµíÄÎÞAß.

ÉßÃùÞÏß Õß¼ÏæÈÄßæø èdµ¢ ®ÁßxV ¿ß.Éß. ÈwµáÎÞùᢠÜÞÕíÜßX µOÈß ÎáX ÁÏùµí¿ùᢠÕcÕØÞÏßÏáÎÞÏ Õß. ÆàÉµí µáÎÞùᢠ©KÏß‚ ØÞOJßµ §¿ÉÞ¿áµZ Ø¢Ìtß‚ ¦çøÞÉÃB{áÎÞÃí æÄ{ßÏßAÞX µÝßEßæˆKá ØßÌß° ¥Áà×ÈW ®ØíÉß: èÕ. ÙøßµáÎÞV dÉçÄcµ çµÞ¿ÄßÏßW ØÎVMß‚ ùßçMÞVGßW çÌÞÇßMß‚Äí.

ÉßÃùÞÏßAá ÉáùæÎ Îxá dÉÄßµ{ÞÏ æµ. çÎÞÙȺdwX, æµ.¼ß. øÞ¼çÖ~øX ÈÞÏV, ¦V. ÖßÕÆÞØX, ®¢. µØíÄâøßø¢· ¥‡V, Éß.®. ØßiÞV@ çÎçÈÞX, ®. dËÞXØßØí, ÜÞÕíÜßX µOÈß ®KßÕVAÞÃá ØÎXØí ¥ÏÏíAáKÄí.

¥LßÎ dÉÄßMGßµÏßW ¼ß. µÞVJßçµÏæÈ ©ZæM¿áJÞÄßøáKÄá çºÞÆc¢æºÏíÄá ØÎVMß‚ ÙV¼ßÏßW Äá¿øçÈb×ÃJßÈí ©JøÕßGÄá dɵÞøÎÞÃá ØßÌßæ® ùßçMÞVGí ÈWµßÏÄí. µÝßE çÎÏí ¥FßÈá µÞVJßçµÏæÈ æºèKÏßW ØßÌß° çºÞÆc¢ æºÏíÄßøáKá. §¿ÉÞ¿ßæa ÇÞøÃÞÉdÄÕᢠµYØWxXØß µøÞùᢠ²MáÕ‚Äá µÞVJßçµÏX èÕÆcáÄßÎdLß ¦ÏßøáKçMÞÝÞæÃCßÜᢠÄá¿V §¿ÉÞ¿áµ{ßW §çgÙJßÈá ÉCáæIKá æÄ{ßÏßAÞX µÝßEßGßæÜïKá  ØßÌß° ºâIßAÞGß. µÞVJßçµÏX ´çÆcÞ·ßµÉÆÕß ÆáøáÉçÏÞ·¢ 溇áµçÏÞ  §¿ÉÞ¿ßW  çÈG¢ ©IÞAáµçÏÞ æºÏíÄßGßæˆKᢠÕcµíÄÎÞAß.

ÉßÃùÞÏß Õß¼ÏÈá Äæa ØÞKßÇcJßW ÆßÜàÉí øÞÙáÜX ÕÝß øIá çµÞ¿ß øâÉÏáæ¿ çÈGÎáIÞæÏKá Õß. ÆàÉµí µáÎÞV ¦çøÞÉß‚ßøáKá. µÞVJßçµÏÈᢠ25 Üf¢ øâÉ ÆàÜàÉí øÞÙáÜX ÕÝß µßGßæÏKí ¦çøÞÉß‚ßøáKá.   §Äá Ø¢Ìtß‚ ²øá æÄ{ßÕᢠ¦çøÞÉâ ©KÏß‚ÕVAá ÙÞ¼øÞAÞX µÝßEßæˆKí  ØßÌß° ºâIßAÞGß. ÉßÃùÞÏß Õß¼ÏX ¥¿AÎáUÕøáæ¿ ÌÞCí ¥AìIáµZ ÉøßçÖÞÇßæ‚CßÜᢠØÞOJßµ §¿ÉÞ¿ßÈá æÄ{ßÕá ÜÍß‚ßÜï.

ലാവ്‌ലിന്‍: പിണറായിയടക്കം ഏഴുപേര്‍ക്ക്‌ സി.ബി.ഐ. കോടതി നോട്ടീസ്‌ (Mangalam dated 20 dec 2011)


ലാവ്‌ലിന്‍: പിണറായിയടക്കം ഏഴുപേര്‍ക്ക്‌ സി.ബി.ഐ. കോടതി നോട്ടീസ്‌
Text Size:   
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ഏഴാം പ്രതിയായ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനടക്കം ഏഴു പ്രതികള്‍ ഏപ്രില്‍ പത്തിനു കോടതിയില്‍ ഹാജരാകണമെന്ന്‌ തിരുവനന്തപുരം സി.ബി.ഐ. കോടതി ജഡ്‌ജി ടി.എസ്‌.പി. മൂസത്‌ നോട്ടീസ്‌ നല്‍കി.

മുന്‍ വൈദ്യുതി മന്ത്രിയും നിയമസഭാ സ്‌പീക്കറുമായ ജി. കാര്‍ത്തികേയന്‍, വൈദ്യുതി ബോര്‍ഡ്‌ മുന്‍അംഗം ആര്‍. ഗോപാലകൃഷ്‌ണന്‍ എന്നിവരെ ഒഴിവാക്കിയാണ്‌ ചെന്നൈ സി.ബി.ഐ. അഡീഷണല്‍ പോലീസ്‌ സൂപ്രണ്ട്‌ വൈ. ഹരികുമാര്‍ എട്ടു പേജുളള തുടരന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ക്രമക്കേടു നടത്തിയതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയിലുളള എസ്‌.എന്‍.സി. ലാവ്‌ലിന്‍ കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡല്‍നേരത്തെ കേസ്‌ നടന്നിരുന്ന എറണാകുളം സി.ബി.ഐ. കോടതി മുമ്പാകെ ഹാജരാകാതിരുന്നതിനാല്‍ അദ്ദേഹത്തിനെതിരേ തിരുവനന്തപുരം സി.ബി.ഐ. കോടതി വീണ്ടും വാറന്റ്‌ പുറപ്പെടുവിച്ചു. ജി.കാര്‍ത്തികേയന്‍, ആര്‍. ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ക്ക്‌ ഈ കേസില്‍ യാതൊരു പങ്കുമില്ലെന്നു തെളിഞ്ഞതിനാല്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. 2009 ല്‍ കോടതി പ്രതികള്‍ക്കെതിരെ കുറ്റമാരോപിക്കുമ്പോള്‍ ജി.കാര്‍ത്തികേയന്‍, ആര്‍. ഗോപാലകൃഷ്‌ണന്‍ എന്നിവരുടെ പങ്കിനെക്കുറിച്ചുകൂടി അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നു കാണിച്ചാണ്‌ തുടരന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. കുറ്റപത്രത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ ഇവരെ പ്രതികളാക്കി ചേര്‍ത്തിരുന്നില്ല. തുടരന്വേഷണവേളയില്‍ പിണറായി വിജയന്‌ ലാവ്‌ലിന്‍ കമ്പനിയുടെ മുന്‍ ഡയറക്‌ടറായ ദിലീപ്‌ രാഹുലനുമായുളള ബന്ധത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കാണിച്ച്‌ ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തളളി. ഭീതികൂടാതെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്കു നിര്‍ദേശം നല്‍കിക്കൊണ്ടാണ്‌ ഹര്‍ജി കോടതി തളളിയത്‌. ഇതിനിടെ ചെന്നൈ സ്വദേശിയായ വി. ദീപക്‌ കുമാര്‍ ഇതേ ആവശ്യം ഉന്നയിച്ച്‌ സി.ബി.ഐയെ സമീപിച്ചിരുന്നു. സി.ബി.ഐ. വിശദമായ അന്വേഷണം നടത്തിയിട്ടും പരാതിക്ക്‌ അടിസ്‌ഥാനമായ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി തവണ ദീപക്‌ കുമാറില്‍നിന്നും സി.ബി.ഐ. തെളിവെടുത്തിരുന്നു. ജി. കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോഴാണ്‌ ധാരണാപത്രം ഒപ്പുവച്ചതെങ്കിലും തുടര്‍ന്ന്‌ മന്ത്രിസ്‌ഥാനം ഒഴിഞ്ഞ ഇദ്ദേഹത്തിന്‌ ഇടപാടില്‍ പങ്കുളളതായി കണ്ടെത്താനായില്ലന്നാണു റിപ്പോര്‍ട്ട്‌.

സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ ഏപ്രില്‍ പത്തുമുതല്‍ വിചാരണ ആരംഭിക്കുന്ന കേസില്‍ വൈദ്യുതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ കെ.മോഹചന്ദ്രന്‍, വൈദ്യുതി ബോര്‍ഡ്‌ മുന്‍അംഗം കെ.ജി. രാജശേഖരന്‍, മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസ്‌, മുന്‍ ചീഫ്‌ എന്‍ജിനീയര്‍ കസ്‌തൂരിരംഗ അയ്യര്‍,ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍, ലാവ്‌ലിന്‍ കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡല്‍, മുന്‍ വൈദ്യുതിമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി എ.ഫ്രാന്‍സിസ്‌, കാനഡയിലെ എസ്‌.എന്‍.വി. ലാവ്‌ലിന്‍ കമ്പനി എന്നിവരാണ്‌ ഒന്നുമുതല്‍ ഒന്‍പതുവരെ പ്രതികള്‍. കേസില്‍ ഒന്നാം പ്രതിയായ കെ.മോഹനചന്ദ്രനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി. സി.ബി.ഐക്കു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ കോടതിയില്‍ ഹാജരായി.

ലാവലിന്‍: പിണറായിയും കാര്‍ത്തികേയനും പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് സി.ബി.ഐ (Mathrubhumi 20 Dec 2011)


Posted on: 20 Dec 2011


തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയന്‍ നൂറുകോടി രൂപ കൈപ്പറ്റിയതിന് തെളിവില്ലെന്ന് സി.ബി.ഐ. വൈദ്യുതി മന്ത്രിയായിരിക്കെ, ഈ കരാറില്‍ ജി.കാര്‍ത്തികേയന്‍ അമിത താല്‍പ്പര്യം കാണിച്ചുവെന്നും അദ്ദേഹം 25 ലക്ഷം രൂപ കൈപ്പറ്റിയെന്നുമുള്ള ആരോപണങ്ങളും നിലനില്‍ക്കുന്നതല്ലെന്നും പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ഏഴാം പ്രതിയായ പിണറായി വിജയനെതിരായ കുറ്റപത്രം നിലനില്‍ക്കവെ തന്നെ, പുതിയ ആരോപണങ്ങളില്‍ തെളിവില്ലെന്നാണ് സി.ബി.ഐയുടെ വാദം. ലാവലിന്‍ ഇടപാടില്‍ സംസ്ഥാന ഖജനാവിന് 374.50 കോടി നഷ്ടം വരുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിന്റെ അടുത്തവിചാരണയ്ക്ക് നേരിട്ട് ഹാജരാകാന്‍ പിണറായി ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.

ലാവലിന്‍ കമ്പനിയുടെ മുന്‍ ഡയറക്ടര്‍ ദിലീപ് രാഹുലനില്‍ നിന്ന് പിണറായി വിജയന്‍ 100 കോടി രൂപ വാങ്ങിയെന്ന ആരോപണം തെളിയിക്കാനുള്ള മതിയായ രേഖകള്‍ ഹര്‍ജിക്കാരനായ 'ക്രൈം' പത്രാധിപര്‍ ടി.പി.നന്ദകുമാര്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ, തന്റെ സാന്നിധ്യത്തില്‍, ദിലീപ് രാഹുലനില്‍ നിന്ന് പിണറായി വിജയന്‍ രണ്ടുകോടി രൂപ കൈപ്പറ്റിയെന്ന് ചെന്നൈ സ്വദേശി വി.ദീപക് കുമാറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി നിലയങ്ങളുടെ ആധുനീകരണത്തിനും അറ്റകുറ്റപ്പണിക്കുമായി ലാവലിന്‍ കമ്പനിയുമായി 1995 ആഗസ്ത് പത്തിന് ഒപ്പിട്ട ധാരണാ പത്രത്തെക്കുറിച്ചും 1996 ഫിബ്രവരി 24 ന് ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാറുകളെക്കുറിച്ചും ജി.കാര്‍ത്തികേയന് വൈദ്യുതി മന്ത്രിയെന്ന നിലയില്‍ അറിവുള്ളതായി സി.ബി.ഐ പറയുന്നു. എന്നാല്‍ ഈ കരാറില്‍ നിന്ന് അദ്ദേഹം നേട്ടമുണ്ടാക്കിയെന്നും കരാര്‍ നടപ്പിലാക്കാന്‍ അമിതോത്സാഹം കാണിച്ചുവെന്നും പറയാനാകില്ല. കരാറിന്റെ അടുത്തഘട്ടമായപ്പോഴേക്കും കാര്‍ത്തികേയന്‍ മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. കരാറുമായി ബന്ധപ്പെട്ട ഫയലുകളില്‍ ചിലത് ബോര്‍ഡില്‍ നിന്ന് ഇനിയും ലഭിക്കാത്തതിനാല്‍, ധാരണാ പത്രത്തിലും അനുബന്ധ കരാറുകളിലും ബോര്‍ഡ് ഒപ്പുവെച്ചത് മന്ത്രിയായിരുന്ന കാര്‍ത്തികേയന്റെ അനുമതിയോടെയാണോ എന്ന കാര്യം അന്വേഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപ് രാഹുലനില്‍ നിന്ന് കാര്‍ത്തികേയന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ദീപക് കുമാറിന്റെ ആരോപണം സി.ബി.ഐ തള്ളിക്കളയുന്നു. ദീപക് കുമാറില്‍ നിന്ന് നിരവധി തവണ മൊഴിയെടുത്തെങ്കിലും ഇത് സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ല. വൈദ്യുതി ബോര്‍ഡ് മുന്‍ അംഗം ആര്‍.ഗോപാലകൃഷ്ണന്‍ ഈ കേസുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ഇദ്ദേഹത്തിനെതിരായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജഡ്ജി ടി.എസ്.പി.മൂസതിന് മുമ്പാകെയാണ് സി.ബി.ഐ തിങ്കളാഴ്ച തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ഏപ്രില്‍ പത്തിന് കോടതി വീണ്ടും പരിഗണിക്കും. അന്നേദിവസം പിണറായി വിജയന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലാവലിന്‍ കമ്പനി വൈസ് പ്രസിഡന്റ് ക്ലൗസ് ട്രൈന്‍ഡ്‌സിന് ഇന്റര്‍പോള്‍ മുഖാന്തരം അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ ഹൈക്കോടതിക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പതുപ്രതികള്‍ക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ചശേഷം, 2009 ജൂണ്‍ 23 നാണ് എറണാകുളം സി.ബി.ഐ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ ഉത്തരവില്‍ ജി.കാര്‍ത്തികേയന്‍, മുന്‍ വൈദ്യുതി ബോര്‍ഡംഗം ആര്‍.ഗോപാലകൃഷ്ണന്‍ എന്നിവരുടെ പങ്കും അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ദിലീപ് രാഹുലനില്‍ നിന്ന് പിണറായി വിജയന്‍ 100 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആ ഹര്‍ജി തള്ളിയശേഷം തുടരന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പുറമെ, പിണറായി വിജയനും കാര്‍ത്തികേയനുമെതിരെ സാമ്പത്തിക ആരോപണമുന്നയിച്ച് ദീപക് കുമാര്‍ കോടതിക്ക് കത്തെഴുതി. ഈ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാണ് സി.ബി.ഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേസമയം, തനിക്കെതിരായ കുറ്റപത്രം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് നിരാകരിച്ചിരുന്നു.

Monday, December 19, 2011

ദീപക് കുമാറിന്റെ പരാതി പരിശോധിക്കും-സിബിഐ (mathrubhumi 22 april 2010)

»പ്രിന്റ് എഡിഷന്‍ » കേരളം
ദീപക് കുമാറിന്റെ പരാതി പരിശോധിക്കും-സിബിഐ
Posted on: 22 Apr 2010


കൊച്ചി: ലാവലിന്‍ കേസിലെ ഏഴാം പ്രതി പിണറായി വിജയനെക്കുറിച്ച് തിരുവനന്തപുരം സ്വദേശി ദീപക്കുമാര്‍ നല്‍കിയിട്ടുള്ള പരാതി പരിശോധിക്കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ കോടികള്‍ കോഴ വാങ്ങുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചിട്ടുള്ളത്. സിബിഐയുടെ ചെന്നൈ ഓഫീസില്‍ ഇതു സംബന്ധിച്ച് അദ്ദേഹം പരാതിയും തുടര്‍ന്ന് മൊഴിയും നല്‍കിയിട്ടുണ്ട്. ചില പരാതികള്‍ പൂര്‍ണമല്ല. മറ്റു ചില പരാതികള്‍ കേട്ടറിവിന്റെ രീതിയിലുള്ളതാണ്. എന്നാല്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അവ തീര്‍ച്ചയായും സിബിഐ അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.

ലാവലിന്‍ കരാറില്‍ ഇടനിലക്കാരനായ ദിലീപ് രാഹുലന്‍, നാസര്‍, ബീന എബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി നോക്കിയപ്പോഴാണ് കരാറിനെക്കുറിച്ച് അറിഞ്ഞതെന്ന് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചു. രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ആസ്​പത്രിയിലെത്തി പിണറായിക്ക് രണ്ടുകോടി രൂപ കൈമാറിയതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ദീപക് കുമാര്‍ പരാതിയില്‍ അവകാശപ്പെട്ടു. ദിലീപ്‌രാഹുലനുമായി തനിക്ക് വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. എന്നാല്‍, വിശ്വാസവഞ്ചന കാട്ടിയതിനെത്തുടര്‍ന്ന് താന്‍ രാഹുലനുമായുള്ള വ്യക്തിബന്ധം ഉപേക്ഷിച്ചതായും ദീപക് സിബിഐയെ അറിയിച്ചു.

Sunday, December 18, 2011

കോഴപ്പണം നല്കാന്‍ ദിലീപ് രാഹുലന്‍ പണമെടുത്തതിന് തെളിവുണ്ടെന്ന് ദീപക് കുമാര്‍ (Mathrubhumi 13 Nov 2010)


Posted on: 13 Nov 2010

കെ.എ. ജോണി


ചെന്നൈ: എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയനേതാക്കളും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുമായി ദിലീപ്‌രാഹുലന്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദവിവരങ്ങള്‍ സി.ബി.ഐ. അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക്കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സാഹചര്യത്തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അന്വേഷണച്ചുമതലയില്‍ നിന്ന് ഡിവൈ.എസ്.പി. അശോക്കുമാറിനെ നീക്കിയതെന്ന് ദീപക് ആരോപിച്ചു.

1996-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ദിലീപ് രാഹുലന്‍ തന്നെയും കൂട്ടി കണ്ണൂരിലെത്തി സി.പി.എം. നേതാവ് പിണറായി വിജയന് പണം കൈമാറിയതെന്നും ഇതില്‍ വലിയൊരു തുക ദിലീപ് എറണാകുളത്തുള്ള കനറാബാങ്ക് ശാഖയില്‍ നിന്ന് പിന്‍വലിച്ചതിന് താന്‍ സാക്ഷിയാണെന്നും ദീപക്കുമാര്‍ പറഞ്ഞു.

കേരളത്തില്‍ ഒരു റബര്‍ എസ്റ്റേറ്റ് വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് ദിലീപ് രാഹുലന്‍ തന്നെയും കൂട്ടി ചെന്നൈയില്‍ നിന്ന് എറണാകുളത്തെത്തിയതെന്ന് ദീപക് പറഞ്ഞു. ചെന്നൈയില്‍ നിന്നു കൊച്ചിക്ക് നേരിട്ടുള്ള വിമാനം കിട്ടാതിരുന്നതിനാല്‍ മുംബൈക്ക് പോയിട്ട് അവിടെ നിന്നു കൊച്ചിയില്‍ എത്തുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ ദിലീപ്‌രാഹുലന്റെ അമ്മ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പോയതിനുശേഷമാണ് ബാങ്കിലേക്ക് പോയത്. ഫ്‌ളാറ്റില്‍ നിന്നിറങ്ങുംമുമ്പ് ദിലീപ് രാഹുലന്‍ ഒരു ബാഗെടുത്ത് കാറിന്റെ ഡിക്കിയില്‍ വെച്ചു.

ബാങ്കിങ് സമയം കഴിഞ്ഞിരുന്നെങ്കിലും ബാങ്ക് മാനേജര്‍ ദിലീപിനെ കാത്തിരിക്കുന്നുണ്ടായിരുന്നുവെന്നും ബാങ്കിലേക്ക് പോയി വലിയ താമസമില്ലാതെ ദിലീപ് മറ്റൊരു ബാഗുമായി മടങ്ങിയെത്തിയെന്നും ദീപക് പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ക്ക് പോകാമെന്ന് ദിലീപ് പറഞ്ഞെന്നും ദിലീപിന് കൊച്ചിയിലുണ്ടായിരുന്ന സിയലോ കാര്‍ അന്നു താന്‍ തന്നെയാണ് ഡ്രൈവ് ചെയ്തതെന്നും ദീപക് പറഞ്ഞു. അന്നു രാത്രി കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ തങ്ങി അടുത്ത ദിവസം രാവിലെയാണ് കണ്ണൂര്‍ക്ക് പോയത്. കണ്ണൂര്‍ക്കുള്ള യാത്രയില്‍ തലശ്ശേരി കഴിഞ്ഞപ്പോള്‍ വഴികാട്ടുന്നതിന് മറ്റൊരു കാറെത്തി. ഈ കാറിനെ പിന്തുടര്‍ന്നാണ് പിണറായി വിജയന്‍ താമസിക്കുന്നിടത്തെത്തിയതെന്നും ദീപക് പറഞ്ഞു.

ദിലീപ് രാഹുലന്‍ ഈ കാലയളവില്‍ നടത്തിയ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി. അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേരളത്തിലെ പല പൊതുമേഖലാ ബാങ്കുകളിലും പരിശോധന നടത്തിയിരുന്നുവെന്നും നിര്‍ണായകമായ തെളിവുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് തനിക്കുള്ള വിവരമെന്നും


ദീപക് പറഞ്ഞു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപ് രാഹുലനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതിന് സി.ബി.ഐ. അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടയിലാണ് ഡിവൈ.എസ്.പി. അശോക്കുമാറിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുന്നതെന്ന് ദീപക്കുമാര്‍ കുറ്റപ്പെടുത്തി.

പിണറായി വിജയനെ കണ്ടുമടങ്ങുംവഴി ദിലീപും താനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്നും ലക്ഷങ്ങളുടെ നോട്ടുകെട്ടുകളാണ് ദിലീപ് അന്ന് കാണിക്കയിട്ടതെന്നും ദീപക് പറഞ്ഞു.

ദിലീപ് രാഹുലന്‍ കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് തങ്ങളുടെ സൗഹൃദമെന്ന് ദീപക് പറഞ്ഞു. എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് ദിലീപ് വിദേശത്തേക്കും ബി.കോം പൂര്‍ത്തിയാക്കി താന്‍ ചെന്നൈയിലും എത്തുകയായിരുന്നു. റബര്‍വുഡ് ബിസിനസ്സില്‍ ഇന്ത്യയില്‍ത്തന്നെ ആദ്യകാല സംരംഭങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തിയാണ് ദീപക്കുമാര്‍. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളെയും ദിലീപ് രാഹുലന്‍ താന്‍ വഴിയാണ് പരിചയപ്പെട്ടതെന്നും മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വഴിയാണ് ദിലീപ് പിണറായി വിജയനുമായി സൗഹൃദത്തിലായതെന്നും ദീപക് പറഞ്ഞു. നായനാരും പിണറായി വിജയനുമടങ്ങിയ സംഘം കാനഡ യാത്ര നടത്തിയപ്പോള്‍ ആതിഥേയനായി ദിലീപുണ്ടായിരുന്നുവെന്നും ദീപക് വ്യക്തമാക്കി. എസ്.എന്‍.സി. ലാവലിന്‍ കരാറിന്റെ കാര്യത്തില്‍ ദിലീപ് രാഹുലനായിരുന്നു മുഖ്യ ഇടനിലക്കാരനെന്നും ചില ബിസിനസ് ഇടപാടുകളില്‍ തന്നെ കബളിപ്പിച്ചതോടെയാണ് താന്‍ ദിലീപുമായി തെറ്റിയതെന്നും ദീപക് പറഞ്ഞു. സ്വന്തം വ്യവസായ സംരംഭങ്ങള്‍ നടത്തുന്ന താന്‍ ഒരിക്കലും ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിയില്‍ ജോലിനോക്കിയിട്ടില്ലെന്നും ദീപക് വ്യക്തമാക്കി.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

ദീപക് കുമാറിന്റെ പരാതി പരിശോധിക്കും-സിബിഐ (mathrubhumi - 22 april 2010)


Posted on: 22 Apr 2010


കൊച്ചി: ലാവലിന്‍ കേസിലെ ഏഴാം പ്രതി പിണറായി വിജയനെക്കുറിച്ച് തിരുവനന്തപുരം സ്വദേശി ദീപക്കുമാര്‍ നല്‍കിയിട്ടുള്ള പരാതി പരിശോധിക്കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ കോടികള്‍ കോഴ വാങ്ങുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചിട്ടുള്ളത്. സിബിഐയുടെ ചെന്നൈ ഓഫീസില്‍ ഇതു സംബന്ധിച്ച് അദ്ദേഹം പരാതിയും തുടര്‍ന്ന് മൊഴിയും നല്‍കിയിട്ടുണ്ട്. ചില പരാതികള്‍ പൂര്‍ണമല്ല. മറ്റു ചില പരാതികള്‍ കേട്ടറിവിന്റെ രീതിയിലുള്ളതാണ്. എന്നാല്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അവ തീര്‍ച്ചയായും സിബിഐ അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.

ലാവലിന്‍ കരാറില്‍ ഇടനിലക്കാരനായ ദിലീപ് രാഹുലന്‍, നാസര്‍, ബീന എബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി നോക്കിയപ്പോഴാണ് കരാറിനെക്കുറിച്ച് അറിഞ്ഞതെന്ന് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചു. രാഹുലനും സംഘവും കണ്ണൂരിലെ സഹകരണ ആസ്​പത്രിയിലെത്തി പിണറായിക്ക് രണ്ടുകോടി രൂപ കൈമാറിയതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ദീപക് കുമാര്‍ പരാതിയില്‍ അവകാശപ്പെട്ടു. ദിലീപ്‌രാഹുലനുമായി തനിക്ക് വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. എന്നാല്‍, വിശ്വാസവഞ്ചന കാട്ടിയതിനെത്തുടര്‍ന്ന് താന്‍ രാഹുലനുമായുള്ള വ്യക്തിബന്ധം ഉപേക്ഷിച്ചതായും ദീപക് സിബിഐയെ അറിയിച്ചു.

ലാവലിന്‍: സി.ബി.ഐ. സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നു (mathrubhumi dated 18 may 2010)


Posted on: 18 May 2010

കെ.എ.ജോണി


ചെന്നൈ: എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നതിന് സി.ബി.ഐ. ശ്രമം തുടങ്ങിയതായറിയുന്നു. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്‌രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്കിയതായാണ് വിവരം.

1996-ല്‍ നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കണ്ണൂര്‍ ജില്ലയിലുള്ള വീട്ടില്‍വെച്ച് ദിലീപ് രാഹുലനുമൊത്ത് താന്‍ പിണറായി വിജയനെ കണ്ടിരുന്നെന്ന് ദീപക് സി.ബി.ഐ.ക്ക് മൊഴി നല്കിയിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് ദിലീപ്‌രാഹുലന്‍ നേരിട്ടുതന്നെയാണ് പണം കൈമാറിയിരുന്നതെന്നും ദിലീപിന്റെ ദുബായിലുള്ള കമ്പനിയില്‍ ജോലിനോക്കുന്ന ഒരു സ്ത്രീയുടെ കൊല്ലത്തുള്ള വീട് കേന്ദ്രീകരിച്ചായിരുന്നു പല പണമിടപാടുകളും ആസൂത്രണം ചെയ്തിരുന്നതെന്നും സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

1990-കളില്‍ റബ്‌കോയുടെ റബ്‌വുഡ് ബിസിനസ്സിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിനല്കിയത് ദീപക് കുമാറാണ്. പിണറായി വിജയനും ദിലീപ്‌രാഹുലനുമായുള്ള ബന്ധം പച്ച പിടിച്ചത് റബ്‌കോ ഇടപാടിലൂടെയായിരുന്നെന്നും ദീപകിന്റെ മൊഴിയിലുണ്ട്.
എസ്.എന്‍.സി. ലാവലിന്‍ കേസിലെ പ്രതികളില്‍ ഒരാളായ മുന്‍ വൈദ്യുതിബോര്‍ഡ് അംഗത്തിന്റെ മൂന്നു ആണ്‍മക്കളും അവരുടെ ഭാര്യമാരും ഓസ്‌ട്രേലിയയിലും കാനഡയിലും ദുബായിലും ദിലീപ്‌രാഹുലനുള്ള കമ്പനികളിലാണ് ജോലി നോക്കുന്നതെന്ന് സി.ബി.ഐ.ക്ക് വ്യക്തമായിട്ടുണ്ട്. ഈ വ്യക്തിയും അടുത്തിടെ രാജ്യസഭാംഗമായ ഒരു സി.പി.എം. നേതാവും പല തവണ ചൈനയില്‍ ദിലീപ്‌രാഹുലന്റെ അതിഥികളായി ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിട്ടുള്ളതിന്റെ വിശദാംശങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് കൈമാറിയിട്ടുണ്ട്.

ദിലീപ്‌രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ദീപകുമായി സൗഹൃദത്തിലാവുന്നത്. പിന്നീട് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, കാനഡ, ദുബായ് എന്നിവിടങ്ങളിലായി ദിലീപ്‌രാഹുലന്റെ വ്യവസായ സംരംഭങ്ങള്‍ വികസിച്ചു. നിലവില്‍ ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പസഫിക് കണ്‍ട്രോള്‍സ് എന്ന കമ്പനിയുടെ ചെയര്‍മാനാണ് ദിലീപ് രാഹുലന്‍.കോണ്‍ഗ്രസ്സിലെയും സി.പി.എമ്മിലെയും പല പ്രമുഖ നേതാക്കളും ദുബായിലെത്തുമ്പോള്‍ താമസിക്കുന്നത് ദിലീപ്‌രാഹുലന്റെ അതിഥികളായിട്ടാണെന്നും സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Related News

ലാവലിന്‍: കൂടുതല്‍ തെളിവ് നല്കാമെന്ന് ദീപക് കുമാര്‍ (from Mathrubhumi dated 12 nov 2010

»പ്രിന്റ് എഡിഷന്‍ »കേരളം »ലാവലിന്‍
Posted on: 12 Nov 2010


കോഴിക്കോട്: എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് കാനഡയിലേക്ക് പോയിരുന്ന വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് ഈ കേസില്‍ മൊഴിനല്കിയ ചെന്നൈയിലെ മലയാളി വ്യവസായി ദീപക് കുമാര്‍ പറഞ്ഞു. കൊലപാതകം സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അത് സി.ബി.ഐ. കോടതി മുമ്പാകെ നല്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ലാവലിന്‍ കേസന്വേഷണം വഴിതിരിച്ചുവിടാന്‍ രാഷ്ട്രീയ വൈരങ്ങള്‍ക്കതീതമായി കേന്ദ്രമന്ത്രി തലത്തില്‍ ശക്തമായ സമ്മര്‍ദം നടക്കുന്നുണ്ട്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനു പിന്നില്‍ ഈ സമ്മര്‍ദമാണ്. കേസന്വേഷണം നടത്തിയ ചില സി.ബി.ഐ. ഉദ്യോഗസ്ഥര്‍, രാജ്യസഭാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ തെളിവുകളും കോടതിക്ക് മുമ്പാകെ ഹാജരാക്കും. രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് അതീതമായാണ് കേസില്‍ ഇടപെടല്‍ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ചില നിര്‍ണായക വിവരങ്ങള്‍ നല്കാന്‍ താന്‍ നിര്‍ബന്ധിതനായത് -ദീപക് കുമാര്‍ പറഞ്ഞു.

മുന്‍ വൈദ്യുതിമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രത്യേകാന്വേഷണത്തിനു സി.ബി.ഐ. കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് മൊഴി നല്കിയ വ്യക്തിയാണ് ദീപക്കുമാര്‍. കേസില്‍ ചോദ്യംചെയ്യപ്പെട്ട ദിലീപ് രാഹുലനെ പ്രതിചേര്‍ത്താല്‍ത്തന്നെ കോടിക്കണക്കിനു രൂപയുടെ അഴിമതി ഇടപാടിനെക്കുറിച്ചുള്ള പൂര്‍ണവിവരം ലഭിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. താന്‍ നല്കിയ പല തെളിവുകളും അന്വേഷണോദ്യോഗസ്ഥന്മാര്‍ പരിഗണിച്ചില്ല. അന്വേഷണോദ്യോഗസ്ഥനായ അശോക്കുമാറില്‍ പൂര്‍ണവിശ്വാസമാണ്. പക്ഷേ, ഉന്നതതല സമ്മര്‍ദത്താല്‍ അദ്ദേഹത്തിന്റെ കൈകള്‍പോലും കെട്ടിയിടപ്പെട്ടു.

ദിലീപ് രാഹുലനുമായി തനിക്ക് 20 വര്‍ഷത്തിലേറെയായി സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ലാവലിന്‍ കരാറിനെക്കുറിച്ചും അറിയാം. നിര്‍ണായകമായ ചില വിവരങ്ങള്‍ ഇതിനകം അന്വേഷണോദ്യോഗസ്ഥന്മാരോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒമ്പതു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ പറയാന്‍ കഴിയാത്ത കുറേ കാര്യങ്ങള്‍ കൂടിയുണ്ട്. അവ ഇനിയും വെളിപ്പെടുത്താന്‍ തയ്യാറാണ് -ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

ലാവലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രാഷ്ട്രീയ നേതാവടക്കം സംസ്ഥാനത്തെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലെ ജനപ്രതിനിധികള്‍ക്ക് ദിലീപ് രാഹുലനുമായി ബന്ധമുണ്ട്. കേരളത്തിലെ മിക്ക വികസനപദ്ധതികള്‍ക്കു പിന്നിലും നടന്ന കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. ഉന്നത തലത്തിലുള്ള അഴിമതി പുറത്തുകൊണ്ടുവരണമെന്നാണ് തന്റെ ഉദ്ദേശ്യം. കേസില്‍ മൊഴി നല്കിയശേഷം പലപ്പോഴും വധഭീഷണിയുണ്ടായി. ബുധനാഴ്ച വൈകിട്ടും ഭീഷണിയുണ്ടായി -അദ്ദേഹം പറഞ്ഞു.

ദിലീപിനും മറ്റു ചില രാഷ്ട്രീയനേതാക്കള്‍ക്കും ഭൂമാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചും തന്റെ പക്കല്‍ വിവരമുണ്ട്. അതും സി.ബി.ഐ. കോടതിയില്‍ തുറന്നുപറയാന്‍ തയ്യാറാണ് -ദീപക്കുമാര്‍ പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
 

blogger templates | Make Money Online