മനോരമ, മാര്‍ച്ച് 31, 2009
ലാവ്ലിന്: മുഖ്യമന്ത്രിയുടെ പക്കല് രേഖകള്
തിരുവനന്തപുരം: ലാവ്ലിന് കേസില് പിണറായി വിജയന് ഉള്പ്പെടെയുള്ള പ്രതികള്ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിറയൊഴിക്കുന്നതു സിബിഐ നല്കിയ രേഖകളുടെ പിന്ബലത്തില്. എട്ടു വാല്യങ്ങളിലായി മൂവായിരത്തിലേറെ പേജുള്ള രേഖകള് ലാവ്ലിന് അഴിമതിക്കേസില് തന്റെ പോരാട്ടത്തിനായി വിഎസ് സംഘടിപ്പിച്ചതായി അറിവായി.
ഇതില് അന്നത്തെ പല ഗവ. സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്കു നല്കിയ മൊഴികള് നിര്ണായക ഘട്ടത്തില് മുഖ്യമന്ത്രി പാര്ട്ടിക്കുള്ളില് ആയുധമാക്കുമെന്നാണു സൂചന. ഏറ്റവും പ്രധാനം ലാവ്ലിന് കരാറിന്റെ കാലഘട്ടത്തില് ധനകാര്യ പ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന എസ്. വരദാചാരി സിബിഐക്കു നല്കിയ മൊഴിയാണ്. അഴിമതി കരാറിനെ എതിര്ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്നു (1997) വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില് രേഖപ്പെടുത്തിയിരുന്നു.
ഇതു വിവാദമായതോടെ സര്ക്കാര് ഫയല് മുക്കി. വിജിലന്സും സിബിഐയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഈ ഫയല് കണ്ടെത്താനായില്ല. എന്നാല് ഫയലില് പിണറായി രേഖപ്പെടുത്തിയത് അക്ഷരംപ്രതി ശരിവച്ചുള്ള മൊഴിയാണു ബാംഗൂരില് താമസിക്കുന്ന വരദാചാരി സിബിഐക്കു നല്കിയത്. കരാറിനെ എതിര്ത്തു താന് നോട്ടെഴുതിയപ്പോള് തന്റെ തല പരിശോധിക്കണമെന്നാണു വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില് രേഖപ്പെടുത്തിയത്. ഇക്കാര്യം മന്ത്രിയുടെ നോട്ടില് താന് നേരിട്ടു കണ്ടതാണ്.
അതോടെ
ഇക്കാര്യത്തില് താന് പ്രതികരിക്കുന്നതു നിര്ത്തി - സിബിഐ ഡിഎസ്പി: വി. അശോക് കുമാറിനു നല്കിയ മൊഴിയില് വരദാചാരി വെളിപ്പെടുത്തി. ലാവ്ലിന് കരാറില് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില് അത് ഉദ്യോഗസ്ഥരാണു ശ്രദ്ധിക്കേണ്ടിയിരുന്നതെന്നാണു പിണറായി വിജയന് സിബിഐക്കു മൊഴി നല്കിയത്. എന്നാല് പിണറായിയുടെ വാദത്തെ പൂര്ണമായി ഖണ്ഡിക്കുന്നതാണു വരദാചാരിയുടെ മൊഴി. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്: ധനകാര്യ പ്രിന്സിപ്പല് സെക്രട്ടറിയായിരിക്കെ വൈദ്യുതി ബോര്ഡ് യോഗങ്ങളില് താന് പങ്കെടുക്കുമായിരുന്നു.
1997ലെ ഒരു യോഗത്തില് പന്നിയാര്, പള്ളിവാസല്, ചെങ്കുളം പദ്ധതികളുടെ നവീകരണം ചര്ച്ചയ്ക്കു വന്നു. കനേഡിയന് കമ്പനിയായ എസ്എന്സി ലാവ്ലിനു 240 കോടി രൂപയുടെ കരാര് നല്കുന്നതായിരുന്നു ചര്ച്ച. അന്നത്തെ വൈദ്യുതി ബോര്ഡ് ചെയര്മാന് ഡോ. രാജഗോപാലന്, ഊര്ജ സെക്രട്ടറി മോഹനചന്ദ്രന്, അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, സിദ്ധാര്ഥ മേനോന് എന്നിവരും യോഗത്തില് പങ്കെടുത്തിരുന്നു. ലാവ്ലിന് കമ്പനിക്കു നേരിട്ടു കരാര് നല്കുന്നതിലെ നടപടിക്രമത്തെ താന് ചോദ്യം ചെയ്തു. എന്നാല് തലശേരി കാന്സര് സെന്ററിനു 100 കോടി രൂപയുടെ ധനസഹായം ലഭിക്കുമെന്നായിരുന്നു വിശദീകരണം.
എന്നാല് ഇതു തമ്മില് ബന്ധമില്ലല്ലോ എന്നു താന് പറഞ്ഞു. ലോക ബാങ്ക് പിന്തുടരുന്നതു പോലെ ടെന്ഡര് വിളിച്ചുള്ള അംഗീകൃത നടപടിക്രമം പാലിക്കണമെന്നായിരുന്നു തന്റെ വാദം. അല്ലെങ്കില് യന്ത്ര ഉല്പാദകരുമായി നേരിട്ടു വിലപേശല് നടത്തണം. അതിനാല് ചട്ടവും നടപടിക്രമവും പാലിക്കാതെ ലാവ്ലിനു നേരിട്ടു കരാര് നല്കുന്നതിനെ താന് യോഗത്തില് എതിര്ത്തു. തന്റെ വിയോജനക്കുറിപ്പു മിനിറ്റ്സില് രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാല് തുടര്ച്ചയായി ആവശ്യപ്പെട്ടിട്ടും മിനിറ്റ്സിന്റെ പകര്പ്പ് തനിക്കു ചെയര്മാന് അയച്ചുതന്നില്ല. തുടര്ന്നു ബോര്ഡ് യോഗത്തില് താന് ഉന്നയിച്ച അഭിപ്രായം ഉള്പ്പെടുത്തി പ്രത്യേക നോട്ട് തയാറാക്കി. ലാവ്ലിനു കരാര് നല്കുന്നതിനെ എതിര്ത്തതിന്റെ കാരണങ്ങളായിരുന്നു അതില്.
ഈ നോട്ടിന്റെ പകര്പ്പ് അന്നത്തെ ബോര്ഡ് ചെയര്മാന്, മുഖ്യമന്ത്രി ഇ.കെ. നായനാര്, ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്, വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്, ഊര്ജ സെക്രട്ടറി മോഹനചന്ദ്രന് എന്നിവര്ക്കു നല്കി. ആരും മറുപടി നല്കിയില്ല. പക്ഷേ ആ നോട്ടിലാണു തന്റെ തല പരിശോധിക്കാന് പിണറായി വിജയന് ആവശ്യപ്പെട്ടത്-വരദാചാരിയുടെ മൊഴിയില് പറയുന്നു. ഇതേ മൊഴി നേരത്തെ കേരളത്തിലെ വിജിലന്സ് ഡിവൈഎസ്പിക്കും നല്കിയിരുന്നതായി അദ്ദേഹം സിബിഐയോടു പറഞ്ഞു.
Showing posts with label വിഎസ്. Show all posts

Friday, June 19, 2009
Wednesday, May 6, 2009
ലാവലിന്‍: പിണറായിക്കും മറ്റും ഹൈക്കോടതി നോട്ടീസ്
Mathrubhumi, Feb, 03, 2009
കൊച്ചി: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച ഹര്‍ജികളില്‍ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനും മറ്റും പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് അയക്കാന്‍ ഹൈക്കോടതി തിങ്കളാഴ്‌ച ഉത്തരവിട്ടു. ഫിബ്രവരി ഒമ്പതിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശിയും ജസ്റ്റിസ് വി. ഗിരിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മാറ്റിവെച്ചു. ഹൈക്കോടതിയുടെ 2007 ജനവരി 16-ലെ ഉത്തരവനുസരിച്ചാണ് ലാവലിന്‍ കേസ് സിബിഐ അന്വേഷിച്ചത്.
ഹര്‍ജികള്‍ രാവിലെ പരിഗണിച്ചപ്പോള്‍ ലാവലിന്‍ കേസില്‍ ഏതെല്ലാം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനാണ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുള്ളതെന്ന് സിബിഐയുടെ അഭിഭാഷകനായ എം.വി.എസ്. നമ്പൂതിരിയോട് കോടതി അന്വേഷിച്ചു.
ഒന്നാം പ്രതി മുന്‍ വൈദ്യുതി ബോര്ഡ് ചെയര്‍മാന്‍ കെ. മോഹനചന്ദ്രന്‍, ഒമ്പതാം പ്രതി പിണറായി വിജയന്‍, പത്താം പ്രതി മുന്‍ ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഇവരില്‍ ചുമത്തിയിട്ടുള്ളത്.
ക്രിമിനല്‍ നടപടി ക്രമത്തില്‍ 197-ാം വകുപ്പ് അനുസരിച്ച് ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അനുമതി ആവശ്യമാണോ ഇല്ലയോ എന്ന നിയമപരമായ പ്രശ്‌നമാണ് കോടതി പരിശോധിക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതില്‍ മൂന്നുപേരുടെയും അവകാശങ്ങളെ ബാധിക്കുന്ന നിയമപ്രശ്‌നം ഉള്‍ക്കൊള്ളുന്നതിനാല്‍ അവരുടെ വാദം കൂടി കേള്‍ക്കണമെന്നാണ് കോടതി വിശദീകരിച്ചത്. പിണറായി വിജയനും കെ. മോഹനചന്ദ്രനും എ. ഫ്രാന്‍സിസിനും തുടര്‍ന്ന് കോടതി നോട്ടീസിന് ഉത്തരവിട്ടു. നിയമപ്രശ്‌നത്തില്‍ ഇവരുടെയും സിബിഐയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം കേട്ടശേഷം തീരുമാനിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
അനുമതി വേണമെന്നും വേണ്ടെന്നും സുപ്രീംകോടതി വിധികള്‍ ഉണ്ട്. പ്രോസിക്യൂഷന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെങ്കില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാം. ഇല്ലെങ്കില്‍ പ്രതികള്‍ക്ക് എതിരെയുള്ള കുറ്റപത്രം സിബിഐക്ക് വിചാരണക്കോടതിയില്‍ ഫയല്‍ ചെയ്യാം. സുപ്രീംകോടതിയുടെ വിധികള്‍ അനുസരിച്ച് സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന് ആവശ്യമില്ലെന്നാണ് തലശ്ശേരിയിലെ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് പ്രസിഡന്റ് അഡ്വ. ആസിഫ് അലിയുടെ അഭിഭാഷകന്‍ കാളീശ്വരം രാജ് കോടതിയില്‍ പറഞ്ഞത്. ഇനി അനുമതി ആവശ്യമാണെങ്കില്‍ സമയബന്ധിതമായി തീരുമാനിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അനുമതി നല്‍കുന്നതിന് സര്‍ക്കാരിന് കോടതി ഉത്തരവ് നല്‍കണമെന്നാണ് മറ്റൊരു ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ ആവശ്യം.
സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് ഹാജരായി. എന്നാല്‍ പ്രോസിക്യൂഷന്‍ അനുമതി കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി തിരക്കിയില്ല. സര്‍ക്കാരിന്റെ വാദം പിന്നീട് കേള്‍ക്കും.
ലാവലിന്‍ കേസില്‍ പതിനൊന്ന് പ്രതികള്‍ക്ക് എതിരെ കുറ്റപത്രം നല്‍കാനാണ് സിബിഐ തീരുമാനം. പ്രോസിക്യൂഷന് അനുമതി കിട്ടിയ ശേഷമേ കുറ്റപത്രം പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ ചെയ്യൂ. ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് കാനഡയിലെ ലാവലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നത്. കരാറിലൂടെ 86 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടെന്ന് സിബിഐ ആരോപിക്കുന്നു. മന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സിബിഐ ആരോപിച്ചിട്ടുണ്ട്.

പിണറായി പക്ഷത്തിന് താത്‌ക്കാലിക ആശ്വാസം
Mathrubhumi, feb 13, 2009
തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ സി.ബി.ഐ. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് മൂന്നുമാസത്തെ സമയം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ സി.പി.എമ്മിലെ പിണറായി പക്ഷത്തിന് താത്‌കാലിക ആശ്വാസം. ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചാലുടന്‍ പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അല്‌പംകൂടി കാത്തിരിക്കേണ്ടിവരും. മൂന്നാഴ്‌ച സമയമാണ് ഈ കാര്യത്തില്‍ നിയമോപദേശം നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിന് മന്ത്രിസഭ നേരത്തേ നല്‍കിയിരുന്നത്.
പിണറായിക്കെതിരായ സി.ബി.ഐ. കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും അതിനാല്‍ പ്രോസിക്യൂഷന് മന്ത്രിസഭ അനുമതി നല്‍കേണ്ടെന്നുമായിരുന്നു ഈ കാര്യത്തില്‍ നേരത്തേ സി.പി.എം. സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാട്. കേസ് രാഷ്‌ട്രീയപ്രേരിതമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ നിലപാട് സ്വീകരിച്ച സാഹചര്യത്തിലായിരുന്നു സംസ്ഥാന നേതൃത്വവും ഈ നിലപാട് കൈക്കൊണ്ടത്. ഇതിനിടയില്‍ പ്രോസിക്യൂഷന് അനുമതി തേടിക്കൊണ്ട് വന്ന പൊതുതാത്‌പര്യ ഹര്‍ജി സി.പി.എമ്മിനു വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് മൂന്നുമാസത്തെ സമയം ലഭിച്ചതോടെ കുറഞ്ഞത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും ഈ കാര്യത്തില്‍ സി.പി.എമ്മിന് പറഞ്ഞുനില്‍ക്കാനുള്ള പിടിവള്ളിയാണ് കൈവന്നിരിക്കുന്നത്.
അതേസമയം ഫിബ്രവരി 14ന് ഡല്‍ഹിയില്‍ ചേരുന്ന പൊളിറ്റ്‌ബ്യൂറോ യോഗം എസ്.എന്‍.സി. ലാവലിന്‍ ഇടപാടിനെക്കുറിച്ചും പിണറായി വിജയനെതിരായ സി.ബി.ഐ. കേസിനെക്കുറിച്ചും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതികളും അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിച്ചതു സംബന്ധിച്ച് സി.പി.എം. സംസ്ഥാന നേതൃത്വം നല്‍കിയ പരാതികളും സമ്പൂര്‍ണമായി ചര്‍ച്ചചെയ്യാനിരിക്കുകയാണ്. പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിന് സര്‍ക്കാരിനു സാവകാശം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെക്കാളും സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്‌ട്രീയത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലും നിര്‍ണായകമായി മാറുക പി.ബി. തീരുമാനം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിന് സര്‍ക്കാരിന് സാവകാശം ലഭിച്ചുവെന്നതല്ല പി.ബി യിലെ മുഖ്യ ചര്‍ച്ചാവിഷയമെങ്കിലും മറിച്ച് പ്രോസിക്യൂഷന് അനുമതി നല്‍കി കോടതി ഉത്തരവിട്ടിരുന്നുവെങ്കില്‍ വളരെ നിര്‍ണായകമായ പി.ബി. യോഗത്തില്‍ പിണറായി പക്ഷത്തിനെ അത് കടുത്ത സമ്മര്‍ദ്ദത്തിലാക്കുമായിരുന്നുവെന്ന കാര്യം ഉറപ്പാണ്.
പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിന് മൂന്നുമാസം സമയം സര്‍ക്കാരിന് നല്‍കിയെങ്കിലും മന്ത്രിസഭ എടുക്കുന്ന തീരുമാനം സ്വതന്ത്രവും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകാത്തതുമാകണമെന്ന് ഇതുസംബന്ധിച്ച ഒരു സുപ്രീംകോടതിവിധി ഉദ്ധരിച്ച് ഹൈക്കോടതി തങ്ങളുടെ വിധിയില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
ആര്‍.ഹരികുമാര്‍

ലാവലിന്‍ പ്രോസിക്യൂഷന്‍: ഹൈക്കോടതി മൂന്നുമാസം സമയം നല്‍കി
mathrubhumi. dated feb 13, 2009
കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍ മന്ത്രി പിണറായി വിജയനെയും മറ്റും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള സിബിഐയുടെ അപേക്ഷയില്‍ മൂന്നുമാസത്തിനുള്ളില്‍ മന്ത്രിസഭ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സ്വതന്ത്രമായി, രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകാതെയുള്ള തീരുമാനമാണ് വേണ്ടതെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്.
തീരുമാനത്തിന് ന്യായമായ സമയപരിധിയാണ് സര്‍ക്കാരിന് നല്‍കുന്നത്. അത് മൂന്നുമാസമായി നിശ്ചയിക്കുന്നുവെന്നാണ് ആക്‌ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശിയും ജസ്റ്റിസ് പി. ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞത്. കൂടുതല്‍ സമയം സര്‍ക്കാരിന് ആവശ്യമാണെങ്കില്‍ ശരിയായ വിശദീകരണത്തോടെ ഹൈക്കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടുള്ള അപേക്ഷ രേഖകളോടൊപ്പം ഗവര്‍ണര്‍ക്കാണ് സിബിഐ നല്‍കിയത്. മന്ത്രിയുടെയും മുന്‍മന്ത്രിയുടെയും കാര്യത്തില്‍ ഗവര്‍ണറാണ് തീരുമാനിക്കുക. അത് ആദ്യം മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് ഗവര്‍ണര്‍ അയക്കണം. തീരുമാനം ഉണ്ടായശേഷം അത് പരിശോധിച്ച് ഗവര്‍ണര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്‌ത് നടപടി എടുക്കാം.
മന്ത്രിസഭയുടെ അഭിപ്രായം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തേടിയതായി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ന്യായമായ സമയത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, പ്രശ്‌നം മന്ത്രിസഭയുടെ പരിഗണനയിലിരിക്കെ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനവസരത്തിലുള്ള ഇടപെടല്‍ ആയിരിക്കും അത്. തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്.
ക്രിമിനല്‍ നടപടിക്രമത്തിലെ 197-ാം വകുപ്പ് അനുസരിച്ചാണ് പ്രോസിക്യൂഷന് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് പിണറായി വിജയനും മറ്റും എതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. അഴിമതി നിരോധന നിയമം അനുസരിച്ച് അധികാര ദുര്‍വിനിയോഗം, സര്‍ക്കാരിന് 86 കോടിയുടെ നഷ്ടം ഉണ്ടാകല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കാണ് സിബിഐ നല്‍കിയിട്ടുള്ളത്. മൂന്നുപേരുടെ കാര്യത്തിലും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രി തേടിയിട്ടുണ്ട്.
സ്വതന്ത്രമായും രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകാതെയും മന്ത്രിസഭ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്.
പ്രോസിക്യൂഷന്‍ അനുമതി സമയബന്ധിതമായി തീരുമാനിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് പൊതുതാത്‌പര്യ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. തലശ്ശേരിയിലെ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍റൈറ്റ്‌സ് പ്രസിഡന്റ് അഡ്വ. ആസഫ് അലി, 'ക്രൈം' എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

Wednesday, October 22, 2008
ചെങ്ങറ സമരക്കാര്‍ റബര്‍ മോഷ്ടാക്കള്‍:വിഎസ്
മെട്രോ വാര്‍ത്ത, ഒക്ടോ.22, 2008
ചെങ്ങറയില്‍ ഭൂസമരം നടത്തുന്ന സാധുജന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തോട്ടം ഉടമയുടെ ഒരു ലക്ഷം രൂപയുടെ റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ചു വിറ്റെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ആ പണം ഉപയോഗിച്ച് അവര്‍ സുഖമായി കഴിയുകയാണെന്നും കാബിനറ്റ് ബ്രീഫിംഗില്‍ മുഖ്യമന്ത്രി ആരോപിച്ചു.
ഇക്കാര്യം അവരുടെ നേതാവ് ളാഹ ഗോപാലനുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചെങ്ങറയിലെ സമരക്കാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു എന്ന പരാതി ശരിയല്ല. ഒരു തുള്ളി രക്തം വീഴാതെ അവരെ ഇറക്കിവിടണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.
അഞ്ചേക്കര്‍ ഭൂമിയും അഞ്ചുലക്ഷം രൂപയും വീതം നല്‍കണമെന്നാണ് അവരുടെ ആവശ്യം. അതംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയിരിക്കുന്നവരെ ഒഴിപ്പിക്കുന്ന മുറയ്ക്ക് ആദിവാസികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമ്പോള്‍ ഇവര്‍ക്കും നല്‍കാമെന്നും താന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാമീണ ഭൂരഹിത കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തത്തില്‍ ആം ആദ്മി ഭീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. അഞ്ചുസെന്റ് വരെ മാത്രം ഭൂമിയുള്ള ആറരലക്ഷം കുടുംബങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്ന പദ്ധതി എല്‍ഐസി വഴിയാണു നടപ്പാക്കുക.
പ്രീമിയം തുക നൂറു രൂപ സംസ്ഥാന സര്‍ക്കാര്‍ എല്‍ഐസിക്ക് നല്‍കും. അംഗമാകുന്ന കുടുംബത്തിന് സാധാരണ മരണത്തിന് 30,000 രൂപയും അപകട മരണത്തിന് 75000 രൂപയും നല്‍കും. അംഗവൈകല്യത്തിനും ആനുകൂല്യമുണ്ട്.
മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് 100 രൂപ വീതം പ്രതിമാസ ആനുകൂല്യവും നല്‍കും. ഗുണഭോക്താക്കള്‍ പ്രീമിയം അടക്കേണ്ട.
കെഎസ്‌ആര്‍ടിസിക്ക് 1000 പുതിയ ബസുകള്‍ വാങ്ങാന്‍ എല്‍ഐസിയില്‍ നിന്ന് 75 കോടി രൂപകടമെടുക്കാന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു: ളാഹ ഗോപാലന്‍
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടിക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സാധുജന സംരക്ഷണ സമിതി നേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു. ചെങ്ങറയിലെ ഭൂസമരക്കാരെ റബര്‍ ഷീറ്റ് മോഷ്ടാക്കളെന്നു വിളിച്ച് അപമാനിച്ച മുഖ്യമന്ത്രി കേരളജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആരോ പറയുന്നത് തിരുവനന്തപുരത്ത് ഇരുന്ന് ഏറ്റു പറയുന്ന മുഖ്യമന്ത്രി സത്യം മനസിലാക്കുമ്പോള്‍ നെഞ്ചുപൊട്ടിക്കരയേണ്ടി വരും.
കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഏതു നിമിഷവും മരിക്കാവുന്ന സ്ഥിതിയിലാണ്. എങ്കിലും അദ്ദേഹത്തിന്റെ വരവു കാത്തിരിക്കുകയാണു തങ്ങളെന്നും വന്നാല്‍ ബന്ദിയാക്കുമെന്ന പ്രചരണം പാര്‍ട്ടിക്കാരുടെ നുണയാണെന്നും ളാഹ ഗോപാലന്‍ പറഞ്ഞു.
ട്രേഡ് യൂണിയന്‍ ഉപരോധത്തിന്റെ പേരില്‍ സമരക്കാരിലെ സ്ത്രീകളെ വഴി നടക്കാന്‍ അനുവദിക്കാതെ അപമാനിക്കുകയും അരിയും പണവും ഉള്‍പ്പെടെ തട്ടിയെടുക്കുകയും ചെയ്യുന്ന മാഫിയാ സംഘങ്ങള്‍ക്കു വേണ്ടിയാണു മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് ചെങ്ങറ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എം.ഡി.തോമസ് പറഞ്ഞു.

ചെങ്ങറ സമരക്കാര്‍ക്ക് സുഖ ജീവിതം: വിഎസ്
മനോരമ, ഒക്ടോ. 22, 2008
തിരുവനന്തപുരം: ചെങ്ങറയില്‍ സമരം നടത്തുന്നവര്‍ സുഖജീവിതമാണ് നയിക്കുന്നതെന്നും തോട്ടം മുതലാളിയുടെ ഒരു ലക്ഷം രൂപയുടെ റബര്‍ മോഷ്ടിച്ചു വിറ്റ പണം കൊണ്ടാണ് അവര്‍ ശാപ്പാടും മറ്റു കാര്യങ്ങളും നടത്തുന്നതെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. മന്ത്രി സഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഇവരെ ഇറക്കി വിടണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു തുള്ളി ചോര പോലും വീഴാതെ ഇവരെ ഇറക്കി വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്നതു പോലെ അഞ്ചേക്കര്‍ ഭൂമിയും അഞ്ചുലക്ഷം രൂപയും നല്‍കാനാവില്ല. സര്‍ക്കാരില്‍ അപേക്ഷ നല്‍കിയാല്‍ ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന പദ്ധതിയനുസരിച്ച് ഇവര്‍ക്കും ഭൂമി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
. സംസ്ഥാനത്തെ അഞ്ചു സെന്റു വരെ ഭൂമിയുള്ള ആറര ലക്ഷം കുടുംബങ്ങള്‍ക്ക് ആം ആദ്മി ബിമ യോജന എന്ന സാധാരണക്കാരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
. താനും മന്ത്രിമാരും ഡല്‍ഹിയില്‍ പോയി നടത്തിയ സമരം കൊണ്ടു ഫലം ഉണ്ടാവാതിരിക്കാന്‍ സാധ്യതയില്ലെന്നു മുഖ്യമന്ത്രി. പാര്‍ലമെന്റില്‍ മന്ത്രിമാര്‍ ചില മറുപടി നല്‍കിയതായി മാധ്യമങ്ങളില്‍ കണ്ടുവെന്നും അതിന്റെ 'സര്‍ട്ടിഫൈഡ് കോപ്പി ലഭിക്കാന്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ചിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞുവെന്നും ഇനിയും സമരം തുടരുന്നതെന്തിനെന്ന് സമരക്കാരോട് പോയി ചോദിക്കണമെന്നും മുഖ്യമന്ത്രി

Friday, October 10, 2008
ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി
ജി. ശേഖരന്‍ നായര്‍, മാതൃഭൂമി ഒക്ടോ 10, 2008
തിരുവനന്തപുരം: മൂന്നാറിലെ സന്ദര്‍ശനങ്ങള്‍ക്കിടയ്‌ക്ക് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി വ്യാഴാഴ്‌ച ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ രേഖാമൂലം ആക്ഷേപം ഉന്നയിച്ചു.
സപ്‌തംബര്‍ 30നും ഒക്ടോബര്‍ ഒന്നിനും മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് 14 കാര്യങ്ങളില്‍ ഉടന്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം ഇ-മെയിലിലൂടെ ഒക്ടോബര്‍ മൂന്നിന് ഇടുക്കി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ആറിന് ഇ-മെയിലിലൂടെ കളക്ടര്‍ മറുപടി നല്‍കി. ഈ ഉത്തരങ്ങളൊന്നുംതന്നെ തൃപ്‌തികരമല്ലെന്നും പലതും വസ്‌തുതാപരമല്ലെന്നും വ്യാഴാഴ്‌ച നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി 12 പേജുള്ള കുറിപ്പിലൂടെ വ്യക്തമാക്കുകയും കളക്ടറെ നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തു.
താന്‍ ഉന്നയിച്ച കേസ്സുകളില്‍ ഉടനടി ഒഴിപ്പിക്കല്‍ നടപടി ത്വരപ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. കണ്ണന്‍ദേവന്‍ ഹില്‍ വില്ലേജില്‍ അഞ്ചേക്കറോളം സ്ഥലത്ത് ഗ്രാന്‍ഡിസ് വച്ചുപിടിപ്പിച്ചത് ഏറ്റെടുക്കാന്‍ എന്ത് നടപടിയെടുത്തു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒന്നാമത്തെ ചോദ്യം. ഈ സ്ഥലത്ത് സര്‍ക്കാര്‍ ബോര്‍ഡ് വെയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു അതിന് കളക്ടറുടെ മറുപടി. എന്നാല്‍ ഇവിടെ ബോര്‍ഡ് വെച്ചാല്‍ പോരെന്നും ഗ്രാന്‍ഡിസ് വെട്ടിമാറ്റി ഭൂരഹിതര്‍ക്ക് ഉടനടി വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി വ്യാഴാഴ്‌ച നിര്‍ദ്ദേശം നല്‍കി.
പാര്‍വതിമലയില്‍ ഏറ്റെടുത്ത് വിതരണം ചെയ്യാനിരുന്ന 53 ഏക്കര്‍ ഭൂമി വനംവകുപ്പിന്‍േറതാണെന്ന അവകാശവാദത്തിന് രേഖ ഹാജരാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റീസര്‍വേ പ്രകാരം ഭൂവിസ്‌തൃതി കുറഞ്ഞുപോയെന്നും ഇപ്പോള്‍ സ്ഥലം വനംവകുപ്പിന്റെ കൈവശമാണെന്നും സര്‍വേയര്‍മാരോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ ഉറപ്പുനല്‍കി.
സംസ്ഥാന സര്‍വേ ഓഫീസിലും ഇടുക്കി സര്‍വേ ഓഫീസിലും രേഖ ഉണ്ടെന്നിരിക്കേ ആ രേഖകള്‍ ഹാജരാക്കാന്‍ എന്തിനാണ് കൂടുതല്‍ സമയം എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇപ്പോഴുള്ള കൈയേറ്റങ്ങള്‍ നിയമപരമാക്കാന്‍വേണ്ടി മാത്രം എന്തിനാണ് റീസര്‍വേ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പഴയ രേഖകള്‍ അടിസ്ഥാനമാക്കി നിക്ഷിപ്‌ത ഭൂമി അളക്കാന്‍ കാലതാമസം വരുന്നതിനാലാണ് വിസ്‌തീര്‍ണത്തില്‍ കുറവുവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വേ രേഖകള്‍ 6(1) പ്രകാരം ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി കൈയേറ്റഭൂമി ഒഴിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
പോതമേട് മേഖലയിലെ കൈയേറ്റവും അനധികൃത നിര്‍മ്മാണവും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇവയുടെ ഏലപ്പാട്ടവും പട്ടയവും റദ്ദാക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഇവിടെ 23 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നതായി കളക്ടര്‍ മറുപടി നല്‍കി. ഇതിനെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കിയതായും എട്ടുപേര്‍ അത് കോടതിയില്‍ ചോദ്യംചെയ്‌തതായും മറുപടിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ഏലപ്പാട്ട ലംഘനവും ഏലപ്പട്ടയ ലംഘനവും നടന്നതായി കളക്ടര്‍തന്നെ സമ്മതിക്കുമ്പോള്‍ സ്റ്റോപ്പ് മെമ്മോ നല്‍കുന്നതിനു പകരം അവ പിടിച്ചെടുക്കാത്തതെന്തെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ ചോദിച്ചു. പട്ടയവും പാട്ടവും റദ്ദാക്കി ഭൂമി ഉടന്‍ പിടിച്ചെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശവും നല്‍കി. മൂന്നാര്‍ ദേവികുളം കോളനിയില്‍ താമസിക്കുന്നവര്‍ക്ക് മുഴുവന്‍ കരമടയ്‌ക്കാന്‍ ഉടന്‍ അവസരമുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മുതിരപ്പുഴ മുതല്‍ ചിന്നക്കനാല്‍ ഗ്യാപ്പ് വരെയുള്ള സര്‍ക്കാര്‍ഭൂമി റീഫിക്‌സ് ചെയ്യുന്നതിനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുമുള്ള നടപടികള്‍ എന്തായി എന്ന് മുഖ്യമന്ത്രി ഇ-മെയിലിലൂടെ ചോദിച്ചിരുന്നു. ഇതിനായുള്ള രേഖകള്‍ പരിശോധിച്ചുവരുന്നു എന്നായിരുന്നു കളക്ടറുടെ മറുപടി. 177 ല്‍ 1 എന്ന ഭാഗത്ത് 87 സെന്റ് സ്ഥലം മാത്രമാണ് സര്‍ക്കാരിനുള്ളതെന്ന് കളക്ടര്‍ മറുപടി നല്‍കിയിരുന്നു. ഇത് തെറ്റാണെന്നും 90 ഏക്കര്‍ 97 സെന്റ് സ്ഥലം സര്‍ക്കാരിന്‍േറതാണെന്നും ഇത് ഉടനടി തിരിച്ചുപിടിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
ചെറുകിട കൈയേറ്റക്കാരില്‍ ഒരാളെപ്പോലും അന്യായമായി ഒഴിപ്പിക്കില്ലെന്നും അച്യുതാനന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി.

മെല്ലെപ്പോക്കില്‍ സ്മാര്‍ട് സിറ്റി; കുരുക്കഴിക്കാന്‍ 13ന് യോഗം
മനോരമ ഒക്ടോ 10, 2008
തിരുവനന്തപുരം: പദ്ധതി പ്രദേശത്ത് ഈ മാസം ആദ്യ കെട്ടിടത്തിന്റെ പണി ആരംഭിക്കുമെന്നു പറഞ്ഞിരുന്ന സ്മാര്‍ട് സിറ്റി കമ്പനി എന്തുകൊണ്ടു പണി തുടങ്ങുന്നില്ല? അനേകം ഇ-മെയിലുകള്‍ പരസ്പരം കൈമാറിയിട്ടും ഉത്തരം കിട്ടാത്ത ഈ ചോദ്യം ചര്‍ച്ച ചെയ്യാന്‍ 13നു കമ്പനിയുടെ ബോര്‍ഡ് യോഗം ചേരുന്നു.
അതിനു മുന്നോടിയായി ഇന്നു കൊച്ചിയില്‍ പദ്ധതി പ്രദേശത്തുള്ള പിഡബ്ള്യുഡി റോഡ് മാറ്റവും വ്യക്തികളുടെ കൈവശഭൂമി ഏറ്റെടുക്കലും മറ്റും ചര്‍ച്ച ചെയ്യുകയാണ്. കരാര്‍ ഒപ്പിട്ടിട്ടും തറക്കല്ലിട്ടിട്ടും മാസങ്ങള്‍ കഴിഞ്ഞെങ്കിലും സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ നിര്‍മാണജോലി ഇതുവരെ ആരംഭിച്ചിട്ടില്ല. 100 ഏക്കറിനു സെസ് പദവി ലഭിക്കുന്നതായിരുന്നു തര്‍ക്കവിഷയം.
സ്മാര്‍ട് സിറ്റിയില്‍ 246 ഏക്കറാണു സ്ഥലം. കടമ്പ്രയാര്‍ മധ്യത്തിലൂടെ ഒഴുകുന്നതിനാല്‍ 136 ഏക്കര്‍, 100 ഏക്കര്‍, 10 ഏക്കര്‍ എന്നിങ്ങനെ ഭൂമി മൂന്നായി കിടക്കുന്നു. ഇതില്‍ 136 ഏക്കറിനു സെസ് പദവി കിട്ടി. നദിയുടെ അക്കരെയുള്ള 100 ഏക്കറിനു കൂടി സെസ് പദവി ചോദിച്ചാല്‍ കിട്ടും. സ്മാര്‍ട് സിറ്റി സിഇഒ: ഫരീദ് അബ്ദുല്‍ റഹ്മാനാണ് അപേക്ഷിക്കേണ്ടത്. പക്ഷേ അവര്‍ അപേക്ഷിക്കുന്നില്ല.
മുഴുവന്‍ സ്ഥലവും കൂടി ഒറ്റ സെസ് ആയിക്കിട്ടണമെന്നും എങ്കിലേ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ കഴിയൂ എന്നുമാണു നിലപാട്. കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. നിയമപ്രകാരം സെസ് ആവുന്ന പ്രദേശം ഒറ്റ യൂണിറ്റായിരിക്കണം. ചുറ്റും മതില്‍ക്കെട്ടു വേണം.
നദിയുടെ അക്കരെയിക്കരെ പറ്റില്ല. അതിനാല്‍ 136 ഏക്കറിനും 100 ഏക്കറിനും രണ്ടു സെസുകളാക്കി അനുവദിക്കാം. ഒരുമിച്ചു പറ്റില്ല.
ഈ വിഷയത്തില്‍ കുടുങ്ങിയാണു മാസ്റ്റര്‍പ്ളാന്‍ ആകാത്തതും കെട്ടിടംപണി തുടങ്ങാത്തതുമെന്നാണു ടീകോം അധികൃതര്‍ പറയുന്നത്. 13നു ചെയര്‍മാന്‍ മന്ത്രി ശര്‍മയുടെ നേതൃത്വത്തില്‍ സ്മാര്‍ട് സിറ്റി ബോര്‍ഡ് കൂടുന്നത് ഈ വിഷയത്തിലെ തര്‍ക്കം തീര്‍ക്കാനാണ്. അതേസമയം സംസ്ഥാനത്തിന്റെ ഭാഗത്തും ചില വീഴ്ചകളുണ്ട്. സ്മാര്‍ട് സിറ്റിയുടെ മധ്യത്തിലൂടെയുള്ള പിഡബ്ള്യുഡി റോഡിന്റെ കാര്യം തീരുമാനമായിട്ടില്ല.
റോഡ് സ്ഥലത്തിന്റെ ഓരത്തേക്കു മാറ്റിക്കൊടുത്താല്‍ നിലവിലുള്ള റോഡ് പിഡബ്ള്യുഡി വിട്ടുതരും. വൈദ്യുതി ബോര്‍ഡിന്റെ സ്ഥലത്തുള്ള ഡോര്‍മിറ്ററിയും പമ്പിങ് സ്റ്റേഷനും മറ്റും മാറ്റിസ്ഥാപിക്കണം. പദ്ധതി പ്രദേശത്ത് അഞ്ചും പത്തും സെന്റുകളിലായി ഏതാനും വ്യക്തികളുടെ സ്ഥലങ്ങളുണ്ട്. അവര്‍ക്കു നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണം. ഇതൊന്നും പൂര്‍ത്തിയായിട്ടില്ല.
ഇരുഭാഗവും സാവധാനം നീങ്ങുന്ന സ്ഥിതിയാണു സ്മാര്‍ട് സിറ്റി പദ്ധതിയിലുള്ളത്. ഐടി വ്യവസായരംഗത്തും മാന്ദ്യമുള്ളതിനാല്‍ പദ്ധതി നടപ്പാക്കല്‍ മനപ്പൂര്‍വം വൈകിക്കുന്നതാണോ എന്നും സംശയമുണ്ട്. അഞ്ചു വര്‍ഷംകഴിഞ്ഞാല്‍ കമ്പനി പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങളില്‍ കെട്ടിട വിസ്തീര്‍ണവും തൊഴിലവസരവും മറ്റുമുണ്ട്. അതിനാല്‍ കരാര്‍ അനുസരിച്ചു പണി ആരംഭിച്ചേ പറ്റൂ.

മൂന്നാര്‍:മുഖ്യമന്ത്രിക്കു ഉപസമിതിയുടെ മൂക്കുകയര്‍
മനോരമ ഒക്ടോ 10, 2008
മൂന്നാര്‍: മൂന്നാര്‍ ദൌത്യസംഘത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നീക്കങ്ങള്‍ക്കു മൂക്കുകയറിട്ട മന്ത്രിസഭാ ഉപസമിതി യോഗം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനവും ഘടനയും ഉടച്ചുവാര്‍ത്തു. ഇന്നലെ മൂന്നാറില്‍ നടന്ന നിര്‍ണായക മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ സംഘത്തിന്റെ ദൌത്യം പുനര്‍നിര്‍വചിക്കപ്പെട്ടു. ഭൂമിവിതരണ നടപടികള്‍ക്ക് ഉദ്യോഗസ്ഥവൃന്ദത്തെ നിയോഗിക്കാനും തീരുമാനിച്ചു.
മുന്‍ ദൌത്യസംഘങ്ങള്‍ പിടിച്ചെടുത്ത 16,000 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്ന നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോഴത്തെ ദൌത്യസംഘത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. റവന്യു, സര്‍വേ, വനം വകുപ്പുകളില്‍നിന്നു ഭൂമി അളന്നുതിരിച്ചു വിതരണം ചെയ്യുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി 150 പേരെ വിട്ടുകൊടുക്കും. ഇതോടെ, തന്നോടു കൂറുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന നിഴല്‍സംഘത്തിന്റെ സഹായത്തോടെ മൂന്നാര്‍ ദൌത്യസംഘത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന നീക്കങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരാജയപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വണ്‍മാന്‍ഷോ സംബന്ധിച്ചു മന്ത്രിസഭയിലും മൂന്നാര്‍ ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലും ഉടലെടുത്ത എതിര്‍പ്പാണു കയ്യേറ്റം ഒഴിപ്പിക്കലില്‍നിന്നു ഭൂമിവിതരണത്തിലേക്കുള്ള ഘടനാമാറ്റത്തിനു വഴിതെളിച്ചത്. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ എ.കെ. ബാലന്‍, കെ.പി. രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
മന്ത്രിസഭയെയും ദൌത്യസംഘത്തെയും മറികടന്നുള്ള പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഉപസമിതി അംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യക്തമാക്കി. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്നും കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും മന്ത്രി എ.കെ. ബാലനെ പ്രാദേശിക നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണു പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കും വോട്ടുബാങ്കിനും ചോര്‍ച്ച സംഭവിക്കാത്ത ഒത്തുതീര്‍പ്പിനു വഴിയൊരുങ്ങിയത്.
ഭൂമിവിതരണത്തിനു പുറമേ മൂന്നാറിന്റെയും സമീപ പഞ്ചായത്തുകളുടെയും വികസനത്തിനു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിനും ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയതിനും ഉപസമിതി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു.മൂന്നാറിലെയും പരിസരത്തെയും കയ്യേറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതിന് ഓരോ വില്ലേജിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവല്‍ക്കരിച്ചു.
എല്ലാ മാസവും സ്ക്വാഡിന്റെ പ്രവര്‍ത്തനം ദൌത്യത്തിന്റെ അധികച്ചുമതല വഹിക്കുന്ന ഐജി വിന്‍സന്‍ എം. പോള്‍ വിലയിരുത്തും.മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനു പ്രത്യേക കോടതിയോ അതിവേഗ കോടതിയോ സ്ഥാപിക്കുന്നതിനു ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാനും ഉപസമിതി തീരുമാനിച്ചു.മൂന്നാര്‍ ടൌണിലെ ഇക്കാ നഗറിലും മൂലമറ്റത്തെ എകെജി കോളനിയിലും പട്ടയവിതരണം ത്വരിതപ്പെടുത്തും. ഇതൊടൊപ്പം കെഎസ്ഇബി ഭൂമിയിലെ കൈവശക്കാര്‍ക്കും പട്ടയം വിതരണം ചെയ്യും.
മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കെട്ടിടങ്ങള്‍ക്കു ടാറ്റ തറവാടക പിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. സാധാരണക്കാരനു വന്നു താമസിച്ചു പോകാവുന്ന തരത്തില്‍ മൂന്നാറിനെ നവീകരിക്കുന്നതിനു വിനോദസഞ്ചാര വകുപ്പിനു 304 ഏക്കര്‍ സ്ഥലം നല്‍കാന്‍ തീരുമാനിച്ചു.ഉപസമിതി യോഗത്തിലും ഉദ്യോഗസ്ഥ ചര്‍ച്ചയിലും മുഖ്യമന്ത്രി സജീവമായിരുന്നില്ല. കുടിയിറക്കു ശ്രമങ്ങളെ എതിര്‍ത്തു സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആറായിരത്തോളം പേരാണു മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.

മൂന്നാര്‍: 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യും
മാധ്യമം ഒക്ടോ 10, 2008
മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിച്ച 16,000 ഏക്കര്‍ ഭൂമിയില്‍ 1662 ഏക്കര്‍ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വ്യവസ്ഥകളോടെ വിതരണം ചെയ്യുമെന്നും മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.
മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറ്റൊരു ആധിപത്യം മൂന്നാറില്‍ വേണ്ട. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന് മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ല. സര്‍ക്കാര്‍ ഭൂമിക്ക് ടാറ്റ മൂന്നാറില്‍ തറ വാടക പിരിക്കുകയാണ്. ടാറ്റ തെറ്റ് തിരുത്തിയില്ലെങ്കില്‍ അവരെ നിലക്ക് നിര്‍ത്താന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിലും വാഗമണിലും വന്‍കിട കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതുവരെയുള്ള കണക്കനുസരിച്ച് 16000 ഏക്കര്‍ ഭൂമിയാണ് മൂന്ന് ദൌത്യസംഘങ്ങള്‍ തിരിച്ചുപിടിച്ചത്. ഇങ്ങനെ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 1662 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും മൂന്നുമാസത്തിനകം വിതരണം ചെയ്യും. 304 ഏക്കര്‍ ടൂറിസം വകുപ്പിന് കൈമാറും. വര്‍ഷങ്ങളായി വൈദ്യുതി വകുപ്പിന്റെ മൂലമറ്റം എ.കെ.ജി കോളനിയിലും മൂന്നാര്‍ ടൌണ്‍ കോളനിയിലും താമസിക്കുന്ന 160 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി കൊടുക്കുകയോ പട്ടയം നല്‍കുകയോ ചെയ്യും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ വനം^റവന്യൂ വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഈ വകുപ്പുകള്‍ സംയുക്ത സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് തീര്‍പ്പാകുന്ന മുറക്കായിരിക്കും കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി നല്‍കുകയോ പട്ടയം നല്‍കുകയോ ചെയ്യുക.
ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ഭൂമി വില്‍ക്കാനോ വാങ്ങാനോ മറ്റ് കൈമാറ്റങ്ങള്‍ക്കോ അനുമതിയില്ലാത്ത വ്യവസ്ഥകളോടെയായിരിക്കും നല്‍കുക. പുതുതായി ഭൂമി ലഭിക്കുന്നവരില്‍നിന്ന് റിസോര്‍ട്ട് മാഫിയ ഭൂമി തട്ടിയെടുക്കാതിരിക്കുന്നതിനാണ് കര്‍ശന വ്യവസ്ഥ. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക നിയമം കൊണ്ടുവരികയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യും. ഉടമസ്ഥാവകാശം പണയപ്പെടുത്താന്‍ അനുവദിക്കാത്ത വ്യവസ്ഥയോടെ പട്ടയം നല്‍കുന്നതിനാണ് ഭൂവിതരണത്തിനായി മൂന്നുമാസത്തെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഭൂമി എത്രയുംപെട്ടെന്ന് വിതരണം ചെയ്യാന്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദനെയും ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് എത്രയും പെട്ടെന്ന് പ്ലോട്ടുകളായി തിരിച്ചുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ കൈയേറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയും പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഭൂമിയും ഇതുപോലെ തന്നെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.
ആദിവാസികള്‍ക്കും ദലിതര്‍ക്കും മറ്റ് ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാകുന്ന സമഗ്രമായ മൂന്നാര്‍ ഭൂവിതരണ വികസന പദ്ധതിക്കാണ് മന്ത്രിസഭാ ഉപസമിതി രൂപം കൊടുത്തിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് കൂടി മൂന്നാറിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പദ്ധതി ആവിഷ്കരിക്കും. പട്ടയം കിട്ടാത്ത കര്‍ഷകര്‍ക്ക് പട്ടയവും കൃഷിചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് കൃഷി ഭൂമിയും നല്‍കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളോ പരിസ്ഥിതിക്ക് ഇണങ്ങാത്ത പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ല. വന്‍കിട കൈയേറ്റക്കാര്‍ സ്വന്തമാക്കിയ ഭൂമി തിരിച്ച് പിടിക്കുകയല്ലാതെ അഞ്ച്, പത്ത് സെന്റുകാരേയോ പാവങ്ങളേയോ അവരുടെ ഭൂമിയില്‍നിന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ഇറക്കി വിടുക ഞങ്ങളുടെ നയമല്ല, സാമൂഹിക നയവുമല്ല^മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വില്ലേജ് തലത്തില്‍ റവന്യൂ^വനം വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു റവന്യൂ അദാലത്തുകള്‍ ഉടന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഈ അദാലത്തുകളിലെല്ലാം റവന്യൂ മന്ത്രിയും പങ്കെടുക്കും. ഭൂമി വിതരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പടെ 150 റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരെ മൂന്നാറിലേക്ക് പ്രത്യേകമായി നിയോഗിക്കും. ഭൂമി പതിവ് കമ്മിറ്റികള്‍ ഈമാസം തന്നെ ചേരാന്‍ തീരുമാനിച്ചതായും റവന്യൂ മന്ത്രി അറിയിച്ചു.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും നടന്ന ഭൂമി കൈയേറ്റം, രേഖകളുടെ തിരിമറി എന്നിവ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിന് ഡിവൈ.എസ്.പിമാര്‍ നേതൃത്വം നല്‍കുന്ന അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
റവന്യൂ^വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ഭൂമി കൈയേറ്റം, രേഖകളിലെ തിരിമറി എന്നിവയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഒമ്പത് കേസുകളും ക്രൈംബ്രാഞ്ച് 19 കേസുകളും അന്വേഷിക്കുന്നുണ്ട്. കൈയേറ്റവും വ്യാജരേഖ ചമക്കലും വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പോലിസിനെ നിയോഗിക്കുന്നത്. ഓരോ മാസവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. ദൌത്യസംഘം മേധാവി, കോട്ടയം വിജിലന്‍സ് എസ്.പി, ജില്ലാ കലക്ടര്‍ എന്നിവരായിരിക്കും ഇത് പരിശോധിക്കുക. ഭൂമി കൈയേറ്റം സംബന്ധിച്ച കേസുകളുടെ നടത്തിപ്പിനായി മൂന്നാറില്‍ അതിവേഗ കോടതി സ്ഥാപിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. ഭൂമി കൈയേറ്റം സംബന്ധിച്ചും വ്യാജരേഖ ചമക്കല്‍ സംബന്ധിച്ചുമെല്ലാം നിലനില്‍ക്കുന്ന കേസുകളും പുതുതായി കണ്ടെത്തുന്ന കേസുകളും അതിവേഗ കോടതി വഴി തീര്‍പ്പാക്കി കൈയേറ്റം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍: കോടിയേരി
മാധ്യമം ഒക്ടോ 10, 2008
മൂന്നാര്‍: പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ടൂറിസ വികസനത്തിന് ഊന്നല്‍ നല്‍കുന്ന മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍ നടപ്പില്‍ വരുമെന്ന് ആഭ്യന്തര^ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കാന്‍ ദല്‍ഹി ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി എഞ്ചിനീയറിംഗ് സര്‍വീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനെയും സമീപ ഗ്രാമപഞ്ചായത്തുകളായ കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ എന്നിവയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കുക. പരിസ്ഥിതിക്ക് ഇണങ്ങുന്ന കെട്ടിട നിര്‍മാണം മാത്രമേ ഇനി മൂന്നാറില്‍ അനുവദിക്കൂ.
മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും. വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കും. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്ന ഏത് സാധാരണക്കാരനും താമസിക്കാനും അടിസ്ഥാന സൌകര്യങ്ങള്‍ നിര്‍വഹിക്കാനും ഉതകുന്ന രീതിയില്‍ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുന്നതായിരിക്കും മൂന്നാര്‍ ടൂറിസം പദ്ധതി. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ പാല്‍, മുട്ട, പച്ചക്കറി എന്നിവ റിസോര്‍ട്ടുകള്‍ക്ക് വിതരണം ചെയ്യാന്‍ കുടുംബശ്രീകളെ ചുമതലപ്പെടുത്തും. ഇത് മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വരുമാനമാര്‍ഗം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.

മൂന്നാര്‍ ഒഴിപ്പിക്കലിന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും പിന്തുണ
മാധ്യമം ഒക്ടോ10, 2008
മൂന്നാര്‍: മൂന്നാര്‍ ഒഴിപ്പിക്കലിനോടുള്ള എതിര്‍പ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ നേതൃത്വവും സി.പി.എം ജില്ലാ നേതൃത്വവും അവസാനിപ്പിക്കുന്നു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യാനുള്ള പദ്ധതിയും വന്‍കിട കൈയേറ്റക്കാരില്‍നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും ഉപസമിതി യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചതോടെ ഒറ്റയടിക്ക് വര്‍ധിച്ച ജനപിന്തുണയാണ് രാഷ്ട്രീയ നേതൃത്വങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഉപസമിതി യോഗം ചേരുമെന്ന് നേരത്തേ അറിയിച്ചിരുന്ന മൂന്നാര്‍ ഗസ്റ്റ്ഹൌസിനു മുന്നില്‍ പാര്‍ട്ടിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ഇന്നലെ വന്‍ ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു. ഇത് മുന്നില്‍കണ്ട് ഉപസമിതി യോഗം കെ.ടി.ഡി.സിയുടെ ടീ കൌണ്ടിയിലേക്ക് നേരത്തേതന്നെ മാറ്റിയിരുന്നു.
ആയിരക്കണക്കിന് നിവേദനങ്ങളാണ് ഉപസമിതി യോഗം കഴിഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൌസിലെത്തിയ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ നല്‍കിയത്. അതിനു മുമ്പുതന്നെ മൂന്നാര്‍ ടൌണില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാനുള്ള ഭൂമി പോലിസ് ക്യാമ്പിനു സമീപം മന്ത്രിസഭാ ഉപസമിതി നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ഭൂമി വിതരണം പ്രഖ്യാപിക്കുകയും ടാറ്റയുടെ ആധിപത്യം അവസാനിപ്പിക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തതോടെ ജനം വി.എസിന് അനുകൂലമായി പ്രകടനം നടത്തി രംഗത്തിറങ്ങുകയായിരുന്നു. ആദ്യ ദൌത്യസംഘത്തിന്റെ സമയത്ത് അതിനെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്തിറക്കിയ ഇക്കാ കോളനി നിവാസികള്‍ തന്നെയാണ് ഇന്നലെ വി.എസിന് അനുകൂലമായി മൂന്നാറില്‍ പ്രകടനം നടത്തിയത്. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് കൈയേറ്റക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇക്കാ കോളനി നിവാസികള്‍ പ്രകടനത്തിന് ഇറങ്ങിയത്.
മൂന്നാര്‍ ദൌത്യം ആരംഭിച്ചപ്പോള്‍ മുതല്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയിരുന്ന ഇടതുമുന്നണി ജില്ലാ നേതൃത്വവും സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും ഇന്നലെ വൈകുന്നേരമായതോടെ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങളെ പിന്തുണക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി 'മാധ്യമ'ത്തോട് പറഞ്ഞു. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും ചെറുകിട കര്‍ഷകരെയും ദുര്‍ബല വിഭാഗങ്ങളെയും ഒഴിപ്പിക്കരുതെന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടികളെയും ഉപസമിതിയുടെ തീരുമാനങ്ങളെയും പിന്തുണക്കുന്നതെന്ന് എം.എം. മണി വ്യക്തമാക്കി.
ഏലം കര്‍ഷകര്‍ക്ക് പാട്ടം പുതുക്കി നല്‍കാനും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കി പട്ടയം നല്‍കാനും എടുത്ത സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നതായി ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ. ജയചന്ദ്രനും 'മാധ്യമ'ത്തോട് പറഞ്ഞു.
ഇക്ക കോളനി നിവാസികള്‍ അടക്കമുള്ളവര്‍ക്കും മൂന്നാറിലെ പാവപ്പെട്ടവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത നടപടിയെ പിന്തുണക്കുന്നതായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും പറഞ്ഞു.
ഇന്നലെ ഉപസമിതി യോഗത്തിന് ശേഷം ജനപ്രതിനിധികളുടെയും പിന്നീട് ഇടതുമുന്നണി നേതാക്കളുടെയും യോഗം മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേര്‍ത്തിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രിമാര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. ഉപസമിതി യോഗത്തിനും പത്രസമ്മേളനത്തിനും ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിരിച്ചുപോയി.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരായിരുന്നു ജനപ്രതിനിധികളുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തിയത്.

കൊച്ചി സ്മാര്‍ട് സിറ്റി എന്നു നിര്‍മാണം തുടങ്ങും?
ജിജോ ജോണ്‍ പുത്തേഴത്ത്, മനോരമ, ഒക്ടോബര്‍ 10, 2008
വ്രതശുദ്ധിയുടെ സഹനമാസത്തിലെ ഇഫ്താര്‍ വിരുന്നിനിടെ സ്മാര്‍ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഫരീദ് അബ്ദുല്‍ റഹ്മാനോടു പത്രപ്രവര്‍ത്തകരായ അതിഥികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം.
ക്ഷമയുടെ നെല്ലിപ്പടിയില്‍ നിന്നു പുഞ്ചിരിയോടെ ഒരേ ഉത്തരം എല്ലാവരോടും ഫരീദ് ആവര്‍ത്തിച്ചു:
‘- ഒരു മാസത്തിനകം എല്ലാം ശരിയാവും. എന്തായാലും ഒരു മാസത്തിനുള്ളില്‍ എല്ലാം അറിയാം.”
ഉത്തരം പിരിച്ചെഴുതി അര്‍ഥം വ്യക്തമാക്കിയാല്‍ ഒന്നാം ഭാഗം സ്മാര്‍ട് സിറ്റിക്കാരുടെ പ്രതീക്ഷ; രണ്ടാം ഭാഗം സംസ്ഥാന സര്‍ക്കാരിനുള്ള വ്യക്തമായ മുന്നറിയിപ്പും.
എന്തായാലും ആ മുന്നറിയിപ്പു മുഖ്യമന്ത്രിയെങ്കിലും ഏതാണ്ടു മനസിലാക്കിയ മട്ടിലാണു കാര്യങ്ങളുടെ പിന്നീടുള്ള പോക്ക്.
2007 നവംബര്‍ 16നു കാക്കനാടിനു സമീപം എടച്ചിറയിലെ ശിലാസ്ഥാപന വേദിയില്‍ '‘ഐടി വികസനത്തിന്റെ ജനപക്ഷമുഖം” എന്നൊക്കെ കൊച്ചി സ്മാര്‍ട് സിറ്റിയെപ്പറ്റി അഭിമാനംകൊണ്ട അതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണോ ഇപ്പോഴും കേരളം ഭരിക്കുന്നതെന്നാണു സ്മാര്‍ട് സിറ്റിയുടെ നടത്തിപ്പുകാരായ ദുബായ് ടീകോം ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ സംശയം.
സിഇഒ ഫരീദിനു കൊച്ചി സ്മാര്‍ട് സിറ്റിയുടെ നിര്‍മാണ കാര്യത്തില്‍ വ്യക്തമായ പദ്ധതിയും കാഴ്ചപാടുമുണ്ടായിരുന്നു.
2004 ഡിസംബര്‍ 15ന് ഇതേ ഫരീദ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയെപ്പറ്റി പറഞ്ഞകാര്യം പുതിയ സാഹചര്യത്തില്‍ നമുക്കൊന്ന് ഓര്‍മിക്കാം:
'കരാര്‍ ഒപ്പുവച്ചാല്‍ ആറു മാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും.
വരുന്ന 13ന് അടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേരുമ്പോള്‍ പദ്ധതിക്കു കരാര്‍ ഒപ്പുവച്ചു 17 മാസം തികയും. നവംബര്‍ 16ന്, ശിലാസ്ഥാപനം നടത്തി ഒരുവര്‍ഷവും തികയും.
ഇതിനിടയില്‍ 246 ഏക്കര്‍ പദ്ധതിപ്രദേശത്ത് എന്താണു സംഭവിച്ചത്? പദ്ധതിക്കുവേണ്ടി കിടപ്പാടം വിട്ടുകൊടുത്ത കുടുംബങ്ങളെ പുനരധിവസിപ്പിച്ചു ഭൂമി സ്മാര്‍ട് സിറ്റിക്കു കൈമാറാന്‍പോലും കഴിഞ്ഞിട്ടില്ല.
എല്ലാ കാര്യങ്ങളും കൃത്യമായി അറിയാവുന്ന കൊച്ചി സ്മാര്‍ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മ പറഞ്ഞ തീയതി ഇതാണ്.
'ഗാന്ധി ജയന്തിയായ ഒക്ടോബര്‍ രണ്ടിനു സ്മാര്‍ട് സിറ്റി നിര്‍മാണം തുടങ്ങും.
രണ്ടുമാസം മുന്‍പാണ് ഈ തീയതി മന്ത്രി ശര്‍മ പ്രഖ്യാപിച്ചത്. അതൊരു വല്ലാത്ത ഉറപ്പായിരുന്നു; വികസനകേരളം വിശ്വസിച്ചുപോയ ഉറപ്പ്. ഗാന്ധിജയന്തി കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പദ്ധതിപ്രദേശത്ത് ഒരു ലോഡ് ചെങ്കല്‍പ്പൊടി ഇറക്കാന്‍പോലും ഇതുവരെ കഴിഞ്ഞില്ല.
സ്മാര്‍ട് സിറ്റിക്കു കൈമാറുന്ന ഭൂമിയുടെ റജിസ്ട്രേഷന്‍ ഡ്യൂട്ടിയില്‍ ഇളവ്, സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കല്‍, കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം, ബ്രഹ്മപുരത്തെ 100 ഏക്കര്‍ ഭൂമിക്കു പ്രത്യേക സാമ്പത്തികമേഖലാ പദവി... എന്തെല്ലാം കടമ്പകള്‍ ബാക്കി.
റജിസ്ട്രേഷന്‍ വകുപ്പു സ്വന്തം കൈവശമാണെങ്കിലും പദ്ധതിക്കു ഫീസ് ഇളവുകള്‍ അനുവദിക്കാന്‍ സിപിഎമ്മുകാരനായ മന്ത്രി തോമസ് ഐസക് ഭരിക്കുന്ന ധനവകുപ്പിന്റെ അനുവാദം വേണം. പക്ഷേ, അവരതു സമ്മതിച്ചിരുന്നില്ല.
സംസ്ഥാനത്തിനകത്തു പ്രത്യേക സാമ്പത്തികമേഖലാ പദവി (സെസ്) നല്‍കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളില്‍ സ്മാര്‍ട് സിറ്റിക്ക് ഇളവുകള്‍ നല്‍കാന്‍ മറ്റൊരു സിപിഎമ്മുകാരനായ മന്ത്രി എളമരം കരീം ഭരിക്കുന്ന വ്യവസായവകുപ്പു സഹകരിക്കണം. അവരാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രി നേരിട്ട് ഇളവുകള്‍ പ്രഖ്യാപിച്ചു പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഇനി ഏറ്റവും കുഴപ്പംപിടിച്ച പുനരധിവാസ പ്രശ്നം പരിഹരിക്കാന്‍ സിപിഐക്കാരനായ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഭരിക്കുന്ന റവന്യു വകുപ്പിന്റെ നിസ്വാര്‍ഥ സേവനം വേണം. തുടര്‍ച്ചയായ ഉടക്കുകള്‍ക്കും അന്തിമമായ കീഴടങ്ങലുകള്‍ക്കും ഒടുവില്‍ '‘നിങ്ങളായി നിങ്ങളുടെ പാടായി” എന്ന മനോഭാവമാണ് ഇവര്‍ക്ക്.
ഒന്നും അറിയാത്തപോലെ മന്ത്രി എസ്. ശര്‍മ ഗാന്ധിജയന്തിക്കു നിര്‍മാണം തുടങ്ങുമെന്നു പ്രഖ്യാപിച്ചതെന്തിന്?
സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട ഏഴുകോടി രൂപയുടെ റജിസ്ട്രേഷന്‍ ഫീസ് ഇളവെങ്കിലും പറഞ്ഞ തീയതിക്കു മുന്‍പ് അനുവദിപ്പിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ നേരിട്ടു ഗോദയില്‍ ഇറക്കേണ്ടി വന്നു, ശര്‍മയ്ക്ക്.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഭരണനേട്ടമായി കൊട്ടിഘോഷിക്കുന്ന പദ്ധതിയാണു കൊച്ചി സ്മാര്‍ട് സിറ്റി. ആറ്റുനോറ്റു കാത്തുസൂക്ഷിച്ച പദ്ധതിയുടെ ക്രെഡിറ്റ് ഇടതുമുന്നണി സൂത്രത്തില്‍ കൊത്തിയെടുത്തു പറന്നതു നോക്കിനിന്ന യുഡിഎഫുകാര്‍ പോലും മറുത്തൊരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ലെന്ന് ഓര്‍ക്കണം.
മുഖ്യമന്ത്രിയുടെ സ്വന്തം ഐടി വകുപ്പും ചെയര്‍മാന്‍ ശര്‍മയുടെ റജിസ്ട്രേഷന്‍ വകുപ്പും ഒഴികെയുള്ളവരെല്ലാം സ്മാര്‍ട് സിറ്റിയെ ഒളിഞ്ഞും തെളിഞ്ഞും പാരവയ്ക്കുന്നത് എന്തുകൊണ്ടാണ്?
വികസന കേരളത്തിന്റെ ‘'അവസാന ബസ്” എന്ന കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ വിഖ്യാത പ്രയോഗം സ്മാര്‍ട് സിറ്റിയെ കുറിച്ചായിരുന്നു. അന്നദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. പിന്നീടു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്കു സ്മാര്‍ട് സിറ്റി അഭിമാന പ്രശ്നമായിരുന്നു. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും പദ്ധതിക്കുവേണ്ടി ഏറ്റവും അധികം വിയര്‍പ്പൊഴുക്കിയത് അദ്ദേഹമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പു വിഷയംതന്നെ സ്മാര്‍ട് സിറ്റിയായിരുന്നു.
തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍ നേരിട്ടും അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍ അനുബന്ധമായും സൃഷ്ടിക്കുന്ന സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ഭാഗ്യം ലഭിച്ചത് പിന്നീടു മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദനായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് എ.കെ. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പേരുകള്‍ സ്മരിക്കാന്‍ വി.എസും മറന്നിരുന്നില്ല.
ആന്ധ്രയോ തമിഴ്നാടോ സ്മാര്‍ട് സിറ്റി തട്ടിയെടുക്കുമെന്നു തോന്നിപ്പിച്ച നാളുകളില്‍ ടീകോമിന്റെ ആസ്ഥാനമായ ദുബായില്‍ 2005 ജൂണ്‍ 24നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയും ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കാം.
‘- സ്മാര്‍ട് സിറ്റി കേരളത്തിലേക്കു വരണം, കരാറില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കണമെന്നു മാത്രമാണു ഞങ്ങള്‍ പറയുന്നത്.”
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്മാര്‍ട് സിറ്റിയെ അടിച്ചുപുറത്താക്കുമെന്ന ആന്ധ്രയുടെയും തമിഴ്നാടിന്റെയും ഗൂഢപ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ദൂബായിലെ പിണറായിയുടെ പ്രഖ്യാപനം.
തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സിപിഎം രാഷ്ട്രീയം കീഴ്മേല്‍ മറിഞ്ഞു. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഔദ്യോഗിക വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ തകിടംമറിച്ച് വി.എസ് മുഖ്യമന്ത്രിയായി. പിന്നീടിതു വരെ സ്മാര്‍ട് സിറ്റി എന്ന വാക്ക് അറിയാതെ പോലും പിണറായി വിജയന്‍ ഉച്ചരിച്ചിട്ടില്ല.
ഈ സന്ദര്‍ഭങ്ങളിലൊന്നും സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ടു കേള്‍ക്കാതിരുന്ന ഒരു പേരു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് 2007 നവംബര്‍ 16ലെ ശിലാസ്ഥാപന കര്‍മത്തിനുശേഷമാണ്.
സംസ്ഥാന വ്യവസായ മന്ത്രി എളംമരം കരീം എന്തുകൊണ്ടു ചടങ്ങില്‍ പങ്കെടുത്തില്ല എന്നതായിരുന്നു അന്നത്തെ സംശയം.
പൊടുന്നനെ ഒരുദിവസം കൊച്ചി നഗരം ഉണര്‍ന്നതു ‘സൈബര്‍ സിറ്റി” എന്ന പുതിയൊരു വെളിപാടിലേക്കാണ്. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം 'സൈബര്‍ സിറ്റിയുടെ കണ്ണഞ്ചിപ്പിക്കുന്ന വന്‍ ഹോര്‍ഡിങ്ങുകള്‍ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പലരും സൈബര്‍സിറ്റിയാണു സ്മാര്‍ട് സിറ്റിയെന്നു തെറ്റിദ്ധരിച്ചു തുടങ്ങിയിരുന്നു. ടീകോമിന്റെ നേതൃത്വത്തില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം സ്മാര്‍ട്സിറ്റി ഉയരുന്നതിനൊപ്പം കളമശ്ശേരി എച്ച്എംടിയുടെ 70 ഏക്കര്‍ ഭൂമിയില്‍ ഉയരുന്ന മറ്റൊരു ഐടി നഗരമാണ് 80 ലക്ഷം ചതുരശ്രയടി വലിപ്പമുള്ള സൈബര്‍ സിറ്റി.
ജനുവരി 19നു മന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയില്‍ പദ്ധതിക്കു ശിലാസ്ഥാപനം നടത്താനിരുന്ന മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും തുടര്‍ന്നുണ്ടായ വിവാദങ്ങളും എച്ച്എംടി ഭൂമി ഇടപാടിലെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു.
സൈബര്‍ സിറ്റി പദ്ധതി പാളിയതോടെ സ്മാര്‍ട് സിറ്റിയുടെ കഷ്ടകാലവും തുടങ്ങി. സ്മാര്‍ട് സിറ്റി വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമ്പോള്‍ പദ്ധതി ചെയര്‍മാന്‍ എസ്. ശര്‍മ ഒറ്റപ്പെടുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.
സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി സ്വന്തം സ്വപ്നപദ്ധതിക്കു ശ്വാസംമുട്ടുന്നതു നിസ്സഹായനായി നോക്കിനില്‍ക്കാന്‍ മാത്രമാണു മുഖ്യമന്ത്രി വി.എസിനും കഴിയുന്നത്.
ഇടതുമുന്നണിയിലെ പടലപിണക്കങ്ങളും സിപിഎമ്മിലെ ചരടുവലികളും സ്മാര്‍ട് സിറ്റിയെ സാങ്കേതികമായി ബാധിച്ചത് എങ്ങനെ?
പദ്ധതിക്കു സമ്പൂര്‍ണ സെസ് പദവി ലഭിക്കാതെ മാസ്റ്റര്‍ പ്ളാന്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാന്‍ ടീകോമിനു കഴിയില്ല. വിഭജിക്കപ്പെടാതെ കിടക്കുന്ന ഭൂപ്രകൃതിയുള്ള സ്ഥലങ്ങള്‍ക്കാണു സെസ് ബോര്‍ഡ് പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കുന്നത്.
246 ഏക്കര്‍ സ്മാര്‍ട് സിറ്റി പദ്ധതിപ്രദേശത്തെ പിഡബ്ളിയുഡി റോഡും പുഴയും മൂന്നു ഭൂപ്രദേശങ്ങളായി മുറിച്ചതാണ് ഇപ്പോള്‍ സാങ്കേതിക തടസ്സമായി നില്‍ക്കുന്നത്. സ്വകാര്യ ഭൂവുടമകളില്‍ നിന്നു വാങ്ങിയ 136 ഏക്കര്‍ സ്ഥലം ഒരുമിച്ചു കിടക്കുന്നതിനാല്‍ ഇത്രയും സ്ഥലത്തിനു നേരത്തേ സെസ് പദവി ലഭിച്ചിരുന്നു. ഇനി ഒറ്റ ബ്ളോക്കായി കിടക്കുന്ന 100 ഏക്കര്‍ ഭൂമിക്കും കിന്‍ഫ്രയുടെ 10 ഏക്കറിനും പ്രത്യേകം സെസ് പദവി ലഭിക്കേണ്ടതുണ്ട്.
കിന്‍ഫ്രയുടെ പത്തേക്കര്‍ ഉപേക്ഷിച്ചു കടമ്പ്രയാറിനെ അതിര്‍ത്തിയാക്കി പുതിയ സെസിന് അപേക്ഷ സമര്‍പ്പിക്കാമെങ്കിലും ഭൂമിയുടെ കൈവശാവകാശം സ്മാര്‍ട് സിറ്റിക്കു കൈമാറാത്ത സാഹചര്യത്തില്‍ അതും സാധ്യമല്ല.
സെസ് പദവി ലഭ്യമായ 136 ഏക്കറിലെ നിര്‍മാണത്തിനു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി നിര്‍മാണം തുടങ്ങിയതിനുശേഷം ബാക്കി കാര്യങ്ങള്‍ സാവകാശം പരിഹരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്ന വിദേശ കണ്‍സല്‍ട്ടന്റ് കോളിന്‍ ബുക്കാനനും കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തെ ‘'അപരിഷ്കൃതം” എന്നാണു കോളിന്‍ ബുക്കാനന്‍ പ്രതിനിധികള്‍ വിശേഷിപ്പിക്കുന്നത്.
ടീകോം നല്‍കുന്ന സന്ദേശം: ഭരണകക്ഷിയിലെ തര്‍ക്കങ്ങളും വിഭാഗീയതയും സഹിച്ചു സ്മാര്‍ട് സിറ്റി കേരളത്തില്‍ തന്നെ നടപ്പാക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്ല. ഞങ്ങള്‍ അന്നുതന്നെ പറഞ്ഞതല്ലേ എന്ന ഓര്‍മപ്പെടുത്തലുമായി ആന്ധ്രയും തമിഴ്നാടും ഇപ്പോഴും രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പാണെന്ന വിശ്വാസമാണു കൊച്ചി സ്മാര്‍ട് സിറ്റിയുമായി മുന്നോട്ടുപോകാന്‍ ശേഷിക്കുന്ന പ്രേരണയെന്നും ടീകോം വ്യക്തമാക്കുന്നുണ്ട്.

Monday, October 6, 2008
മൂന്നാര്‍ നാടകം തുടരുന്നു
കെ എം റോയ്, മംഗളം, ഒക്ടോ. 6, 2008
ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയില്‍ ടാറ്റ കൈയേറി കൈവശംവച്ചിട്ടുള്ള ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ഭൂമി തിരിച്ചെടുക്കാന്‍ എന്താണു തടസം? ആരാണു തടസം?
ഇപ്പോഴത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ നിയമസഭയില്‍ ആവര്‍ത്തിച്ച് ആരോപിച്ചതു മൂന്നാറില്‍ ടാറ്റ എഴുപതിനായിരത്തോളം ഏക്കര്‍ കൈയേറി കൈവശംവച്ചിട്ടുണ്ടെന്നാണ്. മുഖ്യമന്ത്രിയായപ്പോള്‍ കൈയേറ്റഭൂമിയുടെ അളവ് അമ്പതിനായിരം ഏക്കറാണെന്ന് അച്യുതാനന്ദന്‍ തിരുത്തി. അധികാരത്തിലെത്തിയപ്പോള്‍ ആധികാരികരേഖകള്‍ ലഭ്യമായതുകൊണ്ടാകും അമ്പതിനായിരം ഏക്കറായി സ്‌ഥിരീകരിച്ചതെന്നു ജനം വിശ്വസിച്ചു. ആ അമ്പതിനായിരം ഏക്കര്‍ കൈയേറ്റഭൂമി തിരിച്ചുപിടിക്കാന്‍ രണ്ടരവര്‍ഷത്തോളം അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട് അച്യുതാനന്ദന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല? അല്ലെങ്കില്‍ കഴിയുന്നില്ല?
അതുകൊണ്ടാണു ഭൂമി കൈയേറ്റമെന്ന പ്രശ്‌നത്തിന്റെ പേരില്‍ മൂന്നാറില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതു പൊറാട്ടു നാടകങ്ങളാണെന്നു വിശ്വസിക്കാന്‍ ജനം നിര്‍ബന്ധിതരായത്. കഴിഞ്ഞവര്‍ഷം മൂന്നാര്‍ നാടകത്തിന്റെ ഒന്നാം അങ്കത്തില്‍ മരംകോച്ചുന്ന തണുപ്പുള്ള കൊച്ചുവെളുപ്പാന്‍കാലത്തു മൂന്നാറിലെത്തിയ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ടാറ്റ കൈയേറിയതെന്നു പ്രഖ്യാപിച്ച് നേമക്കാട് മേഖലയില്‍ സര്‍ക്കാരിന്റെ ബോര്‍ഡ് സ്‌ഥാപിച്ച ഭൂമി വനംവകുപ്പിന്റേതായിരുന്നു എന്നു തെളിഞ്ഞതോടെ മുഴുനീള ഹാസ്യനാടകമായി മാറി.
മൂന്നാറിലെ ഭൂമി പിടിച്ചെടുക്കല്‍ പ്രശ്‌നവും ടൂറിസ്‌റ്റ് റിസോര്‍ട്ടുകളുടെ ഇടിച്ചുനിരത്തല്‍ പ്രശ്‌നവും സര്‍ക്കാരിന്റെ പ്രതിഛായയ്‌ക്ക് ഏറെ കളങ്കമുണ്ടാക്കിയതോടെ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്‌ഥാന മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. ആ ഉപസമിതി ഈ മാസം ഒന്‍പതിനു മൂന്നാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സെപ്‌റ്റംബര്‍ മുപ്പതിനു രണ്ടുദിവസത്തെ മിന്നല്‍സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി അവിടെയെത്തിയത്. അവിടെ ചൊക്കനാട്ട് എസ്‌റ്റേറ്റിനോടു ചേര്‍ന്നുകിടക്കുന്ന 90 ഏക്കര്‍ ടാറ്റ കൈയേറിയതാണെന്നു പറഞ്ഞ് അതു പിടിച്ചെടുത്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, ആ ഭൂമി തങ്ങളുടേതല്ലെന്നും അതു സര്‍ക്കാരിന്റെതന്നെയാണെന്നും ടാറ്റ അധികൃതര്‍ വ്യക്‌തമാക്കിയപ്പോള്‍ നാടകത്തിന്റെ രണ്ടാം അങ്കവും അസംബന്ധമായി.
ടാറ്റയുടെ കൈവശം അധികമുള്ള ഭൂമിയും മറ്റു കൈയേറ്റഭൂമികളും പിടിച്ചെടുത്ത് ഉടന്‍ ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുമെന്ന് ഇത്തവണയും മൂന്നാറില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ടാറ്റയുടെ കൈവശം ആയിരക്കണക്കിനേക്കര്‍ കൈയേറ്റഭൂമിയുണ്ടെങ്കില്‍ അതു കണ്ടെത്തി പിടിച്ചെടുക്കുകയെന്നതു പ്രയാസകരമായ കാര്യമല്ല. ഉപഗ്രഹസര്‍വേയിലൂടെ കണ്ടെത്താവുന്നതേയുള്ളൂ. അതുപോലും നടക്കുന്നില്ലെന്നതാണു വസ്‌തുത.
പിന്നെ എന്തിനാണു കേരളചരിത്രത്തില്‍ മുമ്പൊരിക്കലും നടന്നിട്ടില്ലാത്തവിധത്തില്‍ ഒരു മുഖ്യമന്ത്രി ഇത്തരം പൊറാട്ടു നാടകങ്ങള്‍ നടത്തുന്നത്? ഭരണത്തില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രിക്ക് അതില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്തെങ്കിലും മായാജാലം നടത്തിയേ മതിയാകൂ എന്ന സ്‌ഥിതിയായി. ടാറ്റയെപ്പോലുള്ള വന്‍ മുതലാളിയുമായി മല്ലടിക്കുന്നു എന്ന പ്രതീതി സൃഷ്‌ടിച്ചാല്‍ ജനത്തിന്റെ കൈയടി നേടാമെന്നു മുഖ്യമന്ത്രി കണക്കുകൂട്ടുന്നു. അങ്ങനെ ജനം അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും ഭരണപരാജയം മറക്കുമെന്നു മുഖ്യമന്ത്രി കരുതുന്നുണ്ടാവാം.
ജനത്തിന്റെ കൈയടിയെക്കുറിച്ച് കൗതുകകരമായ ഒരു കഥ കൊച്ചിയില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി അച്യുതാനന്ദന്‍ മൂന്നാറിലേക്കയച്ച കരിമ്പൂച്ചകള്‍ അവിടെ പല റിസോര്‍ട്ടുകളും ജെ.സി.ബി. ഉപയോഗിച്ച് ഇടിച്ചുനിരത്തിയ നാളുകളില്‍ എറണാകുളം ജില്ലാ കലക്‌ടര്‍ എം.ജി. റോഡില്‍ നടപ്പാത കൈയേറ്റമെന്നു പറഞ്ഞ് ചില കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് മുഖപ്പുകളും നിയോണ്‍ ലൈറ്റ് ബോര്‍ഡുകളും ജെ.സി.ബി. ഉപയോഗിച്ച് ഇടിച്ചുവീഴ്‌ത്തി. ഈ ഇടിച്ചുനിരത്തലിനു വന്‍ജനപിന്തുണയുണ്ടെന്നു സ്‌ഥാപിക്കാന്‍, അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാനായി സി.പി.എം. ഓഫീസില്‍നിന്നു പ്രവര്‍ത്തകരെ കൂട്ടത്തോടെ ഇടിച്ചുനിരത്തല്‍ രംഗത്തേക്കയച്ചിരുന്നു. ഓരോ ഇടിച്ചുനിരത്തലും ആര്‍പ്പുവിളിച്ചും കൈയടിച്ചുമാണു പാര്‍ട്ടിക്കാര്‍ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ പൊളിക്കല്‍ നടപടിയെ കൈയടിച്ചു പ്രോത്സാഹിപ്പിച്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട് വല്ലാര്‍പാടം കണ്ടെയ്‌നര്‍ പദ്ധതിയുടെ റെയില്‍പാതയ്‌ക്കായുള്ള കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ഇതേ കലക്‌ടര്‍തന്നെ ഇടിച്ചുനിരത്തിയെന്നതാണു കൗതുകകഥ.
കഥയെന്തായാലും വേണ്ടത്ര രേഖകളില്ലാതെയും നിയമാനുസൃതമല്ലാതെയും എം.ജി. റോഡില്‍ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയതിനെതിരേ കെട്ടിട ഉടമകള്‍ നല്‍കിയ പല കേസുകളിലും ജില്ലാഭരണാധികാരികള്‍ പ്രതികളായി കോടതി കയറിയിറങ്ങുകയാണെന്നതു മറ്റൊരു കാര്യം. വെട്ടിനിരത്തലിനും ഇടിച്ചുനിരത്തലിനും മുഖ്യമന്ത്രി അച്യുതാനന്ദന്‍ ആര്‍ക്കും രേഖാമൂലം ഉത്തരവു നല്‍കാറില്ലെന്നതുകൊണ്ട് അദ്ദേഹത്തിനു കോടതി കയറിയിറങ്ങേണ്ടി വരുന്നില്ലെന്നത് അദ്ദേഹത്തിന്റെ കൗശലബുദ്ധി.
മുഖ്യമന്ത്രി അച്യുതാനന്ദനെ പുതിയ മൂന്നാര്‍ നാടകത്തിനു പ്രേരിപ്പിച്ച ഒരു കാരണം കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖല(സെസ്)യ്‌ക്ക് അനുമതി നല്‍കാനുള്ള ഇടതുമുന്നണിയുടെയും മന്ത്രിസഭയുടെയും തീരുമാനമാണ്. കയറ്റുമതിയും തൊഴില്‍സാധ്യതയും വര്‍ധിപ്പിക്കാനായി തുടങ്ങുന്ന സെസിനെ എതിര്‍ത്തിരുന്ന വ്യക്‌തിയാണു മുഖ്യമന്ത്രി. ആ എതിര്‍പ്പവഗണിച്ചു 10 സെസ് മേഖലകള്‍ക്ക് അംഗീകാരം തേടുന്ന അപേക്ഷ കേന്ദ്രത്തിനയയ്‌ക്കാനാണു മന്ത്രിസഭാ തീരുമാനം.
കേരളത്തിലിപ്പോള്‍ എട്ടു സെസുകളാണുള്ളത്. ആന്‌ധ്രയില്‍ അറുപതും കര്‍ണാടകത്തില്‍ ഇരുപത്തിയഞ്ചും തമിഴ്‌നാട്ടില്‍ നാല്‍പതും സെസുകള്‍ ഉണ്ടെന്നോര്‍ക്കണം. ഈ യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ മുഖം തിരിച്ചാണ് മുഖ്യമന്ത്രി മൂന്നാര്‍ നാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം നേരിടുകയാണിപ്പോള്‍. അക്ഷരാര്‍ഥത്തില്‍ ജനം വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നു. പ്രതിപക്ഷനേതാവായിരിക്കേ വിലക്കയറ്റത്തിനും വൈദ്യുതിചാര്‍ജ് വര്‍ധനയ്‌ക്കുമെല്ലാം എതിരേ സിംഹഗര്‍ജനം നടത്തിയ സമരനായകനാണ് അച്യുതാനന്ദന്‍.
ഇടതുമുന്നണി നേതാവെന്ന നിലയില്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ അരിവില കിലോഗ്രാമിനു 12 രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം അതു 14 രൂപയായി. ഇപ്പോള്‍ 21 രൂപയാണ് അരിവില. ഈ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ പാല്‍വില ലിറ്ററിന് 13 രൂപയായിരുന്നത് ഇപ്പോള്‍ 20 രൂപയായി. പച്ചക്കറിക്ക് 50 മുതല്‍ 100 ശതമാനംവരെയാണ് ഒരു കൊല്ലത്തിനുള്ളില്‍ വില വര്‍ധിച്ചത്.
മുന്‍സര്‍ക്കാര്‍ വൈദ്യുതി നിരക്കില്‍ ജനത്തിന് ഒരു യൂണിറ്റിനു നല്‍കിയിരുന്ന 20 പൈസയുടെ സബ്‌സിഡി ഇപ്പോള്‍ നിര്‍ത്തലാക്കിയെന്നു മാത്രമല്ല 50 പൈസയുടെ സര്‍ചാര്‍ജും ഏര്‍പ്പെടുത്തി. വ്യാവസായിക വൈദ്യുതിയുടെ നിരക്കുവര്‍ധനയുടെ കൂടെ പവര്‍കട്ടും ഏര്‍പ്പെടുത്തി. കുടിവെള്ളക്കരത്തിന്റെ കാര്യത്തില്‍ 90 ശതമാനംവരെയാണു വര്‍ധനയുണ്ടായത്. തമിഴ്‌നാട്ടില്‍ ബസ്‌യാത്രയ്‌ക്കുള്ള മിനിമം ചാര്‍ജ് രണ്ടുരൂപയാണെങ്കില്‍ കേരളത്തില്‍ നാലുരൂപയായി വര്‍ധിച്ചു. ടാക്‌സി-ഓട്ടോറിക്ഷ ചാര്‍ജുകള്‍ വര്‍ധിപ്പിക്കപ്പെട്ടു.
മറ്റു രംഗങ്ങളിലെ വീഴ്‌ചകളോ? വലിയ കൊട്ടുംകുരവയുമായി സ്‌മാര്‍ട് സിറ്റി പദ്ധതിക്കുവേണ്ടിയുള്ള സമ്മതപത്രത്തില്‍ കേരള സര്‍ക്കാരും ടീകോം അധികൃതരും ഒപ്പുവച്ചതു 2007 മേയ് 13 നാണ്. എന്നാല്‍, നിര്‍മാണം ഇതേവരെ തുടങ്ങിയിട്ടില്ല. വന്‍പ്രതീക്ഷ നല്‍കിയ 5348 കോടി രൂപയുടെ വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനലിനായുള്ള സ്‌ഥലമെടുപ്പിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനായിട്ടില്ല.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനായി റെയില്‍പാതയും റോഡും നിര്‍മിക്കാനുള്ള സ്‌ഥലമെടുപ്പും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ കേരളത്തിന്റെ സ്വപ്‌നപദ്ധതികളെല്ലാം അവതാളത്തിലാണ്. ഇക്കാര്യങ്ങളില്‍ സര്‍വശ്രദ്ധയും ചെലുത്തേണ്ട മുഖ്യമന്ത്രിയാണു ഭരണപരാജയത്തിന്റെ ജാള്യത മറയ്‌ക്കാന്‍ മൂന്നാര്‍...മൂന്നാര്‍ എന്ന ജപവുമായി മലകയറിയിറങ്ങുന്നത്.

Friday, October 3, 2008
സെസ് പദവി സ്‌മാര്‍ട്ട് സിറ്റിക്കുള്ള ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ക്കും നല്‍കണം-ഉമ്മന്‍ചാണ്ടി
മാതൃഭൂമി, ഒക്ടോ.3, 2008
തിരുവനന്തപുരം: സെസ് പദവി ലഭിക്കുന്നതിന് സ്‌മാര്‍ട്ട് സിറ്റിക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ നാട്ടിലുള്ളവര്‍ക്ക് നല്‍കില്ലെന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട് വിവേചനമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രസ്‌താവനയില്‍ പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ സെസ് നയത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തെ എല്ലാ സെസ് സംരംഭങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണം. സംസ്ഥാനത്തിന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ കൊണ്ടുവരുമ്പോള്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണം.
സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായത്തിനും 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും വിനിയോഗിക്കണമെന്നാണ് ഇടതുസര്‍ക്കാരിന്റെ തീരുമാനം. സ്‌മാര്‍ട്ട് സിറ്റിക്ക് ഇത് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനം വ്യവസായത്തിന് ഉപയോഗിക്കണം എന്നാണ്. വൈദ്യുതി ഡ്യൂട്ടി, പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള നികുതി തുടങ്ങിയ ആനുകൂല്യങ്ങള്‍ സ്‌മാര്‍ട്ട് സിറ്റിക്കുണ്ടെങ്കിലും പുതിയ സംരംഭകര്‍ക്കില്ല. ഏഴുകോടി രൂപയാണ് സ്‌മാര്‍ട്ട് സിറ്റിക്ക് രജിസ്‌ട്രേഷന്‍ ഇളവ് നല്‍കിയത്. അനുബന്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ ആ സ്ഥാപനത്തിലെ ജീവനക്കാരുടെ താമസത്തിനു മാത്രമേ ഉപയോഗിക്കാവൂ, സെസ് പദ്ധതികള്‍ക്ക് നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ല തുടങ്ങിയ നിബന്ധനകള്‍ സ്‌മാര്‍ട്ട് സിറ്റിക്ക് ബാധകമല്ല. ഒരു പന്തലില്‍ രണ്ടുതരം വിളമ്പ് നല്ല വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കുകയില്ലെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

Wednesday, October 1, 2008
സെസ് നയം സ്മാര്‍ട് സിറ്റിക്കും? അവ്യക്തത ശക്തം
സുജിത് നായര്‍
മനോരമ, ഒക്ടോ.1, 2008
സെസ് നയത്തിലെ കര്‍ശന വ്യവസ്ഥകള്‍, നേരത്തെ സെസ് പദവി ലഭിച്ച സ്മാര്‍ട് സിറ്റിക്കും ബാധകമാകുമോയെന്ന കാര്യത്തിലുള്ള അവ്യക്തത ഭരണവൃത്തങ്ങളില്‍ ശക്തമായി. ബാധകമാക്കണമെന്നു വ്യവസായ വകുപ്പ് ശഠിക്കുമ്പോള്‍ ഐടി വകുപ്പ് അതിനോടു തെല്ലും യോജിക്കുന്നില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.
സ്മാര്‍ട് സിറ്റി ഉള്‍പ്പെടെ ഇപ്പോള്‍ നിര്‍മാണദശയിലുള്ള മുഴുവന്‍ സെസുകള്‍ക്കും സര്‍ക്കാര്‍ വ്യവസ്ഥകള്‍ ബാധകമാക്കണമെന്നാണു വ്യവസായവകുപ്പു മന്ത്രിസഭയോട് ആവശ്യപ്പെട്ടത്. ഒരു വിദേശ കമ്പനിക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ നാട്ടിലുള്ളവര്‍ക്കു നിഷേധിക്കുന്നതു ശരിയല്ലെന്നും വകുപ്പു ചൂണ്ടിക്കാട്ടിയിരുന്നു. വ്യവസായ വകുപ്പിന്റെ കാഴ്ചപ്പാടിനോടു മന്ത്രിസഭ വിയോജിച്ചതായി സൂചനയില്ല.
മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവു കിട്ടിയാലേ വ്യക്തതയുണ്ടാകൂ എന്നു വ്യവസായവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. സെസ് വ്യവസ്ഥകള്‍ വിശദീകരിച്ചപ്പോള്‍ സ്മാര്‍ട് സിറ്റിക്കും ഇതു ബാധകമാകുമെന്നാണു മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ അപ്പോള്‍ തന്നെ അപകടം മണത്ത അദ്ദേഹം അവരുമായി മന്ത്രിസഭ കരാറുണ്ടാക്കിയിട്ടുള്ളതിനാല്‍ പരിശോധിക്കേണ്ടിവരുമെന്നു വിശദീകരിച്ചു.
ഇലക്ട്രിസിറ്റി ഡ്യൂട്ടി പുതിയ സെസുകള്‍ നല്‍കണമെങ്കില്‍ സ്മാര്‍ട് സിറ്റിക്ക് അക്കാര്യത്തില്‍ ഇളവുണ്ട്. അതുപോലെ പഞ്ചായത്ത്രാജ് ആക്ട് പ്രകാരമുള്ള നികുതിയിളവു സ്മാര്‍ട് സിറ്റിക്കുണ്ടെങ്കില്‍ പുതിയ സെസുകള്‍ക്കു ബാധകമാവില്ല.
പുതിയ നയം പ്രകാരം സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70% വ്യവസായ ആവശ്യത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണം.
സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70% വ്യവസായത്തിനു വേണ്ടി ഉപയോഗിക്കണം എന്നാണ്. അനുബന്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ അതേ സെസിലെ ജീവനക്കാരുടെ താമസസ്ഥലമായി ഉപയോഗിക്കണമെന്ന നിബന്ധനയും സ്മാര്‍ട് സിറ്റിക്കു ബാധകമല്ല. ഈ അന്തരമാണു പ്രധാനമായും വ്യവസായവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സ്മാര്‍ട് സിറ്റിയുമായി മന്ത്രിസഭ പ്രത്യേക കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ പുതിയ വ്യവസ്ഥകള്‍ അതിനു ബാധകമാകേണ്ടതില്ലല്ലോ എന്നാണ് ഐടി വകുപ്പിലെ ഒരു ഉന്നതന്‍ ‘മനോരമ”യോടു പറഞ്ഞത്. സ്മാര്‍ട് സിറ്റിക്കു സര്‍ക്കാരാണു സ്ഥലം ഏറ്റെടുത്തു നല്‍കിയത്. 26% ഒാഹരി സര്‍ക്കാരിനുണ്ട്. ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയുമാണ്. കരാറെല്ലാമായശേഷം ഇനി മറിച്ചൊരു നിലപാടു സ്വീകരിക്കുന്നതു ധാര്‍മികമായി ശരിയുമല്ലെന്ന് ഐടി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച കുറിപ്പു നല്‍കുന്ന സൂചന വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കു ബാധകമാകും എന്നാണ്. ‘ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ആറു സെസുകള്‍ക്കു ശുപാര്‍ശ ചെയ്യുകയുണ്ടായി. അതില്‍ ഒന്നിന് (സ്മാര്‍ട് സിറ്റി) അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവ അംഗീകാരം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് അംഗീകാരം ലഭിച്ചവയും അംഗീകാരം ലഭിക്കുന്നവയുമായ സെസുകളെ സംബന്ധിച്ചു താഴെപ്പറയുന്ന നയം വ്യക്തമാക്കുന്നു” എന്നു പറഞ്ഞാണു വ്യവസ്ഥകള്‍ വിശദീകരിക്കുന്നത്.
സ്മാര്‍ട് സിറ്റിക്ക് ആദ്യത്തെ 136 ഏക്കറിനാണു സെസ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സങ്കീര്‍ണത തള്ളിക്കളഞ്ഞാലും ബാക്കിയുള്ള 100 ഏക്കറിനു സെസ് പദവി നല്‍കുന്ന വേളയില്‍ പുതിയ വ്യവസ്ഥ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ സ്വാഭാവികമായും സര്‍ക്കാരിനു മുന്നില്‍ വരാതെ തരമില്ല.
സെസ് വിവാദം സംബന്ധിച്ചു പാര്‍ട്ടി പത്രം എഴുതിയ മുഖപ്രസംഗത്തിലും വിദേശ കമ്പനിയായ സ്മാര്‍ട് സിറ്റിക്കു സെസ് പദവി നല്‍കിയിട്ടാണു സ്വദേശ കമ്പനികളെ ചിലര്‍ എതിര്‍ക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയിരുന്നു. സ്മാര്‍ട് സിറ്റിയോടുള്ള താല്‍പര്യം മുഖ്യമന്ത്രിക്കു മറ്റു സംരംഭകരോട് ഇല്ല എന്ന അമര്‍ഷം സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തു ശക്തമാണ്.
കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണു മുഖ്യമന്ത്രി സ്മാര്‍ട് സിറ്റിക്ക് ഏഴു കോടിയുടെ റജിസ്ട്രേഷന്‍ ഇളവു നല്‍കിയതും. വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കും ബാധമാകുമെന്ന പരാമര്‍ശം ഔദ്യോഗികപക്ഷം ബോധപൂര്‍വം മന്ത്രിസഭാ കുറിപ്പില്‍ കയറ്റിയതാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ വിഎസ് വിഭാഗത്തിന്.
മന്ത്രിസഭാ അനുമതി ലഭിച്ചുവെങ്കിലും സെസ് അപേക്ഷകള്‍ ഇന്നലെയും ഡല്‍ഹിക്ക് അയച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാലാണിത്. അതേസമയം സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതായി വ്യവസായ വകുപ്പു വ്യക്തമാക്കി. അതിനാല്‍ സമയപരിധിയുടെ ആശങ്ക വേണ്ട. ഇനി ഓരോ അപേക്ഷയും പ്രത്യേകമായി അയയ്ക്കുകയാണു ചെയ്യുക.
കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചശേഷം ഇവിടെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലായിരിക്കും സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടുക. ഇടതു മുന്നണിയുടെ പച്ചക്കൊടി കിട്ടിയവേളയില്‍ ഐടി വകുപ്പ് സംരംഭകരുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര നിയമത്തില്‍ നിന്നു വ്യത്യസ്തമായ ചില കര്‍ശന വ്യവസ്ഥകളുടെ കാര്യത്തില്‍ ചില സംരംഭകര്‍ക്കു വിയോജിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു.

Labels:
ടീകോം,
പ്രത്യേക സാമ്പത്തിക മേഖല,
വിഎസ്,
സിപിഎം,
സെസ്,
സ്‌മാര്‍ട്ട് സിറ്റി
Tuesday, September 30, 2008
മൂന്നാറിന്റെ സംരക്ഷണത്തിനുള്ള നിയമം യാഥാര്‍ഥ്യമായില്ല
മാതൃഭൂമി, ഒക്ടോ. 1, 2008
കൊച്ചി: മൂന്നാറില്‍ ഭൂമി കൈയേറ്റം തടയുന്നതിനും മറ്റുമായി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന നിയമ നിര്‍മ്മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍.
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ഘട്ടത്തിലാണ് ഇങ്ങനെയൊരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. റവന്യു, നിയമ വകുപ്പുകള്‍ കൂടിയാലോചിച്ച് ഒരു ബില്‍ തയ്യാറാക്കി. ചില ചര്‍ച്ചയും നടന്നു. ബില്‍ യാഥാര്‍ഥ്യമാക്കി നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞില്ല.
ജില്ലാ കളക്ടര്‍ ചെയര്‍മാനായി മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനും കൈയേറ്റം തടയുന്നതിനുമാണ് ഒരു അതോറിട്ടി രൂപവത്‌കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചത്. കൈയേറ്റക്കാര്‍ക്ക് ജയില്‍ശിക്ഷയും പിഴയും നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു. ഭൂമി സംരക്ഷിക്കുന്നതിന് കര്‍ശന നിലപാടുകളും സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ, ബില്ലിനെ കുറിച്ച് തുടര്‍ന്ന് ചര്‍ച്ചകള്‍ ഒന്നും നടന്നില്ല. ഇതില്‍ താല്‍പ്പര്യം എടുക്കേണ്ട റവന്യു വകുപ്പും തണുപ്പന്‍ സമീപനം സ്വീകരിച്ചു.
ചൊവ്വാഴ്‌ച മൂന്നാറിലേക്ക് തിരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ ഡി. അനില്‍കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. മൂന്നാര്‍ കേസുകള്‍ ഹൈക്കോടതിയില്‍ നടന്നപ്പോള്‍ സര്‍ക്കാരിനു വേണ്ടി അദ്ദേഹമാണ് ഹാജരായിരുന്നത്. ഹൈക്കോടതിയില്‍ നിലവിലുള്ള മൂന്നാര്‍ കേസുകളെക്കുറിച്ച് മുഖ്യമന്ത്രിയുമായി അദ്ദേഹം സംസാരിച്ചു.
കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഇടിച്ചുപൊളിച്ചതിനെ ചോദ്യംചെയ്‌തും നഷ്ടപരിഹാരം തേടിക്കൊണ്ടും വിവിധ റിസോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള സിവില്‍ കേസുകള്‍ തൊടുപുഴ സബ് കോടതിയിലാണ് നിലവിലുള്ളത്.
വ്യാജപട്ടയങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണവും പൂര്‍ത്തിയായിട്ടില്ല. വ്യാജപട്ടയങ്ങളെ മുന്‍നിര്‍ത്തിയുള്ള വിജിലന്‍സ് കേസുകള്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ്. അതിന്റെ വിചാരണയും ആരംഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ മൂന്നാര്‍ യാത്ര: മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത
മനോരമ, ഒക്ടോ. 1
മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നുവെന്നു സൂചന. തിങ്കളാഴ്ച ക്യാബിനറ്റ് യോഗത്തിനുശേഷം മൂന്നാറിലേക്കു പോകുന്നതിനുള്ള തീരുമാനം അറിയിച്ച മുഖ്യമന്ത്രി ദൌത്യസംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭാ ഉപസമിതി അംഗങ്ങളോട് ഒപ്പം വരാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തിടുക്കത്തില്‍ വരാന്‍ തങ്ങളില്ലെന്നും ഉപസമിതി സന്ദര്‍ശനത്തിനു ശേഷംമാത്രം മതി മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നും മന്ത്രിമാര്‍ നിലപാടെടുത്തു. പക്ഷേ, ഇന്നലെത്തന്നെ മൂന്നാറിലേക്കു പോകുമെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി തയാറായില്ല.
മന്ത്രിസഭാ ഉപസമിതിയുടെ സന്ദര്‍ശനം ഒന്‍പതിനു മതി എന്ന് മറ്റു മന്ത്രിമാരും പറഞ്ഞു. ഉപസമിതി അംഗങ്ങളെ ചെറുതാക്കി കാണിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ സന്ദര്‍ശനം പ്രയോജനപ്പെടുകയുള്ളൂവെന്ന് മറ്റൊരംഗം തുറന്നടിക്കുകയും ചെയ്തു.മുഖ്യമന്ത്രിയുടെ ഒറ്റയാള്‍ നടപടികള്‍ ദൌത്യസംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന റവന്യു വകുപ്പിനെ മോശമായി ചിത്രീകരിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു.
വൈകിട്ടുവരെയും മുഖ്യമന്ത്രിക്കൊപ്പം മൂന്നാറിലേക്കു പോകാന്‍ മന്ത്രിമാര്‍ ആരും തയാറായിരുന്നില്ല. ആദിവാസി ഭൂമി വിതരണം മുഖ്യ അജന്‍ഡയായി എടുക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച തന്നെ മൂന്നാറിലെത്താന്‍ മന്ത്രി എ.കെ. ബാലന്‍ പിന്നീടു തീരുമാനിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ തീരുമാനം വീണ്ടും മാറി.മന്ത്രിമാര്‍ക്കും
മുഖ്യമന്ത്രിക്കുമിടയിലെ ആശയക്കുഴപ്പം വര്‍ധിച്ച സാഹചര്യത്തില്‍ പിന്നീട് മന്ത്രി ബിനോയ് വിശ്വം ഇന്നുരാവിലെ മൂന്നാറില്‍ എത്തുമെന്ന് കൂട്ടായ തീരുമാനം എടുക്കുകയായിരുന്നു.
ഇന്നലെ രാത്രി മന്ത്രി ബാലനും എത്തി.മൂന്നാര്‍ ദൌത്യം സംബന്ധിച്ച നീക്കങ്ങളില്‍ ഉപസമിതിയെ മറികടന്ന് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ മേല്‍ക്കൈ എടുക്കുന്നതിലെ പ്രതിഷേധമാണ് അംഗങ്ങളുടെ എതിര്‍പ്പിനു കാരണമെന്നാണ് അറിവ്.മൂന്നാര്‍ ദൌത്യം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നയത്തെ പരോക്ഷമായി എതിര്‍ത്ത സിപിഎം പ്രാദേശിക ഘടകം പൂര്‍ണമായി സന്ദര്‍ശനത്തില്‍നിന്നു വിട്ടുനിന്നതു ശ്രദ്ധേയമായി..
ദേവികുളം എംഎല്‍എ, എസ്. രാജേന്ദ്രന്‍ പേരിന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു മടങ്ങിയപ്പോള്‍ വി.എസ്. പക്ഷത്തെ അതികായനായിരുന്ന ജില്ലാ സെക്രട്ടറി എം.എം. മണി പൂര്‍ണമായും മാറിനിന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ചു തങ്ങള്‍ക്ക് അറിവില്ലെന്ന് എംഎം. മണി പറഞ്ഞു.വി.എസ്. അച്യുതാനന്ദന്‍ മുന്‍പ് മൂന്നാറിലെത്തിയപ്പോഴൊക്കെ സജീവമായി എസ്. രാജേന്ദ്രന്‍ എംഎല്‍എയും, എംഎം മണിയും ഒപ്പമുണ്ടായിരുന്നു.
മൂന്നാര്‍ ദൌത്യം വീണ്ടും സജീവമാകുന്നതു സംബന്ധിച്ചു പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് തന്നെയാണ് സന്ദര്‍ശനത്തില്‍നിന്നു നേതാക്കള്‍ ഒഴിഞ്ഞു നിന്നതിനു കാരണമെന്നാണ് അറിവ്.
വി.എസിന്റെ സന്ദര്‍ശനം മാധ്യമ പ്രവര്‍ത്തകരെ വരെ അറിയിച്ചിരുന്നെങ്കിലും സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നില്ല.മന്ത്രിസഭാ ഉപസമിതിയുടെ നീരസത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു സന്ദര്‍ശന വേളയിലെ രംഗങ്ങള്‍. വഴികാട്ടാന്‍ കൂടെയുള്ള ദൌത്യസംഘത്തേക്കാള്‍ ഏറെ പുറത്തു നിന്നുള്ളവരുടെ നിര്‍ദേശങ്ങളാണു സന്ദര്‍ശനത്തിന്റെ ഗതി നിയന്ത്രിച്ചത്.
ഇന്നലെ മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി വിശ്രമവും അവലോകന യോഗവും മാത്രമാണു നടത്തുകയെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാല്‍ മൂന്നാറില്‍ എത്തിയതോടെ പദ്ധതി മാറി.ആദ്യം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ചൊക്കനാട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പള്ളിവാസലിലേക്കു മാറ്റി.
പിന്നീട് പാര്‍വതി മല സന്ദര്‍ശിക്കുമെന്ന് അറിയുന്നത് പള്ളിവാസലില്‍ വച്ചായിരുന്നു. പോതമേട്ടിലെ ഓക് ഫീല്‍ഡ് സന്ദര്‍ശനവും എത്തുന്നതുവരെ അറിയിച്ചിരുന്നില്ല ഓരോ പ്രാവശ്യവും അനുബന്ധമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസ് നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

സുരേഷ്കുമാറുമായി വിഎസിന്റെ രഹസ്യ ചര്‍ച്ച
മനോരമ, ഒക്ടോ.1
ആലുവ: മൂന്നാര്‍ ദൌത്യസംഘം മുന്‍ തലവന്‍ കെ.സുരേഷ്കുമാറുമായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ രഹസ്യ ചര്‍ച്ചനടത്തി. മൂന്നാറിലേക്കു പുറപ്പെടും മുമ്പ് ഇന്നലെ രാവിലെ ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ജോസഫ് മാത്യുവും സന്നിഹിതനായിരുന്നു. പാലസിലുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാവിലെ ഒന്‍പതിനു പുറപ്പെട്ടശേഷം 9.45നാണു സുരേഷ്കുമാര്‍, മാത്യു ജോസഫ് എന്നിവരുള്‍പ്പെട്ട എട്ടംഗ ഉന്നത ഉദ്യോഗസ്ഥ സംഘം രണ്ടു വാഹനങ്ങളിലായെത്തി മുറിയെടുത്തത്.
പതിനൊന്നു മണിയോടെ മുഖ്യമന്ത്രിയുമെത്തി. മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയശേഷമാണു മുകള്‍നിലയിലുണ്ടായിരുന്ന സുരേഷ്കുമാറും മറ്റ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ മുറിയില്‍ കയറിയത്. ഇതിനു മുമ്പ് ഐജി വിന്‍സണ്‍ എം. പോള്‍, റൂറല്‍ എസ്പി പി.വിജയന്‍ എന്നിവരുമായും അച്യുതാനന്ദന്‍ ചര്‍ച്ചനടത്തിയിരുന്നു. അകപ്പറമ്പ്, സെബിപുരം സംഭവങ്ങളില്‍ ഐജിയില്‍ നിന്നു മുഖ്യമന്ത്രി വിശദാംശങ്ങള്‍ തേടിയിരുന്നു.

വിഎസ് മൂന്നാറില്‍; സിപിഎം പ്രാദേശികനേതൃത്വം വിട്ടുനിന്നു
മനോരമ, ഒക്ടോ. 1
മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നിയോഗിച്ച ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി മൂന്നാറിലെത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഏതാനും സ്ഥലങ്ങളില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. പള്ളിവാസലിനു സമീപം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡിസ് തോട്ടം, കഴിഞ്ഞ ദിവസം ഭൂമിപിടിച്ചടക്കലും ഒഴിപ്പിക്കലും നടന്ന പാര്‍വതി മല, മൂന്നാം ദൌത്യസംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തു മുദ്രവച്ച ഓക്ഫീല്‍ഡ് റിസോര്‍ട്ട് എന്നിവിടങ്ങളിലാണു മുഖ്യമന്ത്രിയും ദൌത്യസംഘം ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയത്.
ഇന്നു കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ തന്നെ കൈവശമുള്ള ചൊക്കനാട് എസ്റ്റേറ്റില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ എ.കെ. ബാലനും ബിനോയ് വിശ്വവും സന്ദര്‍ശനം നടത്തുമെന്നാണ് അറിവ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോടൊപ്പം എത്താന്‍ സാധിക്കാത്ത ഉപസമിതി അംഗങ്ങളായ മന്ത്രി എ.കെ. ബാലന്‍ ഇന്നലെ മൂന്നാറില്‍ എത്തി. മന്ത്രി ബിനോയ് വിശ്വം ഇന്നു രാവിലെ ഒന്‍പതിനു മൂന്നാറില്‍ എത്തുമെന്നാണ് അറിവ്.
ഏതാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവിപരിപാടികള്‍ സംബന്ധിച്ചു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ മൂന്നാറില്‍ എത്തിയ മുഖ്യമന്ത്രിയും ദൌത്യസംഘവും നേരിട്ടു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.ചൊക്കനാട് എസ്റ്റേറ്റില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് കമ്പനിയുടെ കൈവശം ഏകദേശം 90 ഏക്കര്‍ ഭൂമി അധികം സര്‍വേയില്‍ കണ്ടെത്തിയെന്നാണ്
അറിവ്.
ഇവിടെ ഇന്നലെ ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ് സന്ദര്‍ശനം നടത്തി ഭൂമിയുടെ നിജസ്ഥിതി ഉറപ്പാക്കിയിരുന്നു. ഇതോടെ, ഇന്നലെ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുക്കലും പ്രഖ്യാപനവും ഉണ്ടാകുമെന്നു ശ്രുതിപരന്നിരുന്നു.പള്ളിവാസലില്‍ ടാറ്റയുടെ കൈവശം അഞ്ചേക്കര്‍ അധികം ഭൂമിയുണ്ടെന്നും ഇവിടെ സര്‍വേ നടത്തി ഉടമസ്ഥത ഉറപ്പാക്കുമെന്നും പിന്നീടു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൂടാതെ, പാര്‍വതി മലയില്‍ കയ്യേറ്റം ഒഴിപ്പിച്ച ഭൂമിയുടെ അളവില്‍ അഞ്ചേക്കറിന്റെ കുറവു വന്നിട്ടുണ്ടെന്നും ഇതിനാല്‍, വീണ്ടും സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്നു സിപിഎം പ്രാദേശിക നേതൃത്വം വിട്ടുനിന്നപ്പോള്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഔപചാരിക സന്ദര്‍ശനത്തില്‍ ഒതുക്കി.ദൌത്യസംഘം പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നു വിവാദത്തില്‍ എത്തിയ പല സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല.
സിപിഎം നേതാക്കളുടെ കയ്യേറ്റം വ്യാപകമായ ചിന്നക്കനാല്‍ പഞ്ചായത്തിലും സന്ദര്‍ശനം നടത്തുമോയെന്ന് ഇതുവരെ അറിവായിട്ടില്ല.ദൌത്യസംഘം സ്പെഷല്‍ ഓഫിസര്‍ കെ. രാമാനന്ദന്‍, ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ്, ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ. കുട്ടപ്പായി എന്നിവരും സംഘത്തെ അനുഗമിച്ചു.