| ||
| സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സിംഗപ്പൂര്‍ സര്‍ക്കാരുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും കേന്ദ്രം വിശദമാക്കി. എസ് എന്‍ സി ലാവ്ലിന് ഇടപാടില്‍ നിന്നും ലഭിച്ച കമ്മീഷന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണലില്‍ ഉപയോഗിക്കുന്നതായുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചത്. പിണറായിയുടെ മകന്റെ പഠന ചെലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2008-07-29 സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനമില്ല കൊച്ചി: സിംഗപ്പൂര്‍ ആസ്ഥാനമായി കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്നൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കേന്ദ്ര പ്രത്യക്ഷനികുതിവകുപ്പ് സിംഗപ്പൂര്‍ സര്‍ക്കാരുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ്.എന്‍.സി ലാവ്ലിന് ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വന്‍തുക കോഴവാങ്ങി ഭാര്യയുടെ പേരിലുള്ള സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന കമ്പനിയില്‍ നിക്ഷേപിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം. പിണറായി വിജയന്, മന്ത്രിമാരായ എം.എ. ബേബി, തോമസ് ഐസക് എന്നിവര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്ജിയിന്മേല് കേന്ദ്രസര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍നായര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇങ്ങനെ വ്യക്തമാക്കപ്പെട്ടത്. ‘സ്വരലയ’യുടെ പേരില്‍ മന്ത്രി എം.എ. ബേബി വിദേശത്തുനിന്നും മറ്റുമായി കോടിക്കണക്കിനു രൂപ പിരിച്ചെടുത്തുവെന്നാണ് ഹര്‍ജിക്കാരന്റെ മറ്റൊരു ആരോപണം. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറലിനു നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കമല ഇന്റര്‍നാഷണല്‍ ഇല്ലാത്ത സ്ഥാപനം: കേന്ദ്ര സര്‍ക്കാര്‍ കൊച്ചി: പിണറായി വിജയന് ലാവ്ലിന് ഇടപാടില്‍ നിന്നും ലഭിച്ച കമ്മീഷന് കൊണ്ട് സിംഗപ്പൂരില്‍ എക്സ്പോര്‍ട്ടിങ് കമ്പനി വാങ്ങിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍. സിംഗപ്പൂര്‍ സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം തന്നെ ഇല്ലെന്ന് തെളിഞ്ഞതായി അസിസ്റ്റന്റ് സോളിസിറ്ററല്‍ ജനറല്‍ നല്കിയ സ്ത്യവാങ്മൂലത്തില്‍ പറഞ്ഞു. പിണറായി വിജയനും മന്ത്രിമാരായ തോമസ് ഐസക്ക്, എം.എ ബേബി എന്നിവര്‍ക്കെതിരെ ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. നന്ദകുമാര്‍ ഉന്നയിച്ച പരാതി അടിസ്ഥാന രഹിതമാണെന്ന് നേരത്ത നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിശദീകരണം. പിണറായിയുടെ മകന്റെ വിദ്യാഭ്യാസ ചെലവുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് വിദേശ നികുതി വകുപ്പ് അന്വേഷിയ്ക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എസ്.എന്‍.സി ലാവ്ലിന് ഇടപാടിലെ കമ്മിഷന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ട്സ് എന്ന കമ്പനിയില്‍ നിക്ഷേപിച്ച വാദം ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിണറായി വിജയനെതിരെ ക്രൈം വാരികയുടെ മാനേജിംഗ് ഡയറക്ടര്‍ ടി.പി നന്ദമാര്‍ നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിശദീകരണം നല്‍കിയത്. പിണറായി വിജയന് എസ്.എന്‍.സി ലാവ്ലിന് കമ്പനിയില്‍ നിന്നും കമ്മിഷന് തുക കൈപ്പറ്റിയെന്നും ഈ തുക സിംഗപ്പൂരിലെ കമലാ ഇന്റര്‍നാഷണല്‍ എക്സ് പോര്‍ട്ട്സ് എന്ന കമ്പനിയില്‍ നിക്ഷേപിച്ചുവെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കേന്ദ്ര ആദായനികുതി വകുപ്പാണ് അന്വേഷണം നടത്തിയത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് കേന്ദ്രസര്‍ക്കരിന്റെ വിശദീകരണക്കുറിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പിണറായി വിജയന് എതിരായുള്ള അരോപണങ്ങളില്‍ കഴമ്പില്ല. സിംഗപ്പൂരിലെ നികുതി വകുപ്പുമായി ചേര്‍ന്നാണ് കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ട്സ് എന്ന കമ്പനിയെക്കുറിച്ച് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ ഈ പേരില്‍ ഒരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയാന്‍ കഴിഞ്ഞെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിണറായി വിജയനെതിരെ ഉന്നയിച്ചിട്ടുള്ള മറ്റ് ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പിണറായി വിജയന്റെ മകന് വിദേശത്ത് പഠിക്കുന്നതിന് ആവശ്യമായ പണം എവിടെനിന്നും കിട്ടിയെന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പിന്നീട് നല്‍കാമെന്നും കേന്ദ്രം നല്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. പിണറായി വിജയന് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കാര്യത്തില്‍ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. |
Wednesday, April 28, 2010
കമലാ ഇന്റര്‍നാഷണല്‍ നിലവിലില്ല: കേന്ദ്രം
Wednesday, April 21, 2010
പിണറായി കോഴ വാങ്ങുന്നതു നേരിട്ടു കണ്ടെന്നു മൊഴി
കൊച്ചി: ലാവ്ലിന് ഇടപാടില്‍ പിണറായി വിജയന് കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു ദൃക്സാക്ഷിയാണെന്ന അവകാശവാദവുമായി തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍ സിബിഐക്കു മൊഴി നല്കി. സിബിഐയുടെ ചെന്നൈ ഓഫിസിലെത്തിയാണു സ്വന്തം കൈപ്പടയിലെഴുതിയ 60 പേജുള്ള വിശദീകരണം ദീപക് കുമാര്‍ നല്‍കിയത്.
കോഴ ഇടപാടില്‍ ഇടനിലക്കാരെന്ന ആരോപണം നേരിടുന്ന ചെന്നൈയിലെ ടെക്നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പു കാരായ ദിലീപ് രാഹുലന്, നാസര്‍, ബീന ഏബ്രഹാം എന്നിവര്‍ക്കൊപ്പം ജോലി ചെയ്ത കാലത്താണു ലാവ്ലിന് കോഴ ഇടപാടിനു നേരിട്ടു സാക്ഷിയായതെന്നും ദീപക്കുമാര്‍ പറയുന്നു. ദിലീപ് രാഹുലനും സംഘവും കണ്ണൂരിലെ
തിരുവനന്തപുരം, കൊച്ചി, ന്യൂഡല്‍ഹി, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വച്ചും പിണറായി അടക്കമുള്ള പല പ്രതികള്‍ക്കും ദിലീപ് രാഹുലന് കോഴപ്പണം കൈമാറിയിട്ടുണ്ടെന്നും ദീപക് അവകാശപ്പെടുന്നുണ്ട്.
സംസ്ഥാന മന്ത്രിയായിരുന്ന കാലത്തു പിണറായി വിജയന് ലാവ്ലിന് കമ്പനിയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം സംസ്ഥാന സര്‍ക്കാരിനു കോടികള്‍ നഷ്ടപ്പെട്ടതായുള്ള കേസിലാണു പിണറായി വിജയന് ഇപ്പോള്‍ ഏഴാം പ്രതിയായി വിചാരണ നടപടികള്‍ നേരിടുന്നത്.
കൊച്ചി അയ്യപ്പന്‍കാവിലെ ബാങ്ക് വഴിയും കൊല്ലത്തെ മറ്റൊരു ബാങ്ക് വഴിയും ദിലീപ് രാഹുലന് കോഴപ്പണം കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള തെളിവുകള്‍ അടങ്ങുന്ന 200 പേജ് വരുന്ന രേഖകളും ദീപക് കുമാര്‍ സിബിഐക്കു കൈമാറി. ദീപക്കിന്റെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ സംബന്ധിച്ചു സിബിഐ അന്വേഷിക്കുമെന്നാണ് അറിയുന്നത്. ലാവ്ലിന് കോഴപ്പണം കൊണ്ടു ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്ട്രോള്സ് എന്നും ദീപക് ആരോപിക്കുന്നു.
വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പസഫിക് കണ്ട്രോള്സ് എന്ന സ്ഥാപനത്തില്‍ ലാവ്ലിന് കേസിലെ പല പ്രതികളുടെ അടുത്ത ബന്ധുക്കള്‍ക്കും ദിലീപ് രാഹുലന് ജോലി നല്‍കിയതായും ആരോപണമുണ്ട്. ലാവ്ലിന് ഇടപാടു കാലത്തു കേരളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനു ചെന്നൈയിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കാനുള്ള പണം നല്‍കിയതായും ഈ ഉദ്യോഗസ്ഥനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ പിന്നീടു കേസില്‍ പ്രതി ചേര്‍ത്തതായും ദീപക് വെളിപ്പെടുത്തിയിട്ടുണ്ട്.
ബിസിനസില്‍ വിശ്വാസവഞ്ചന കാട്ടിയതിനെ തുടര്‍ന്നാണു ദിലീപ് രാഹുലനുമായി തെറ്റിപ്പിരിഞ്ഞതെന്നും ദീപക്കുമാര്‍ സിബിഐയെ അറിയിച്ചു.
'ക്രൈം' ചീഫ് എഡിറ്റര്‍ സിബിഐ ക്ക് അയച്ച കത്ത്
crime-nanda-kuma-plea
Friday, June 19, 2009
ലാവ്ലിന്: മുഖ്യമന്ത്രിയുടെ പക്കല്‍ രേഖകള്‍
ലാവ്ലിന്: മുഖ്യമന്ത്രിയുടെ പക്കല്‍ രേഖകള്‍
തിരുവനന്തപുരം: ലാവ്ലിന് കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിറയൊഴിക്കുന്നതു സിബിഐ നല്കിയ രേഖകളുടെ പിന്‍ബലത്തില്‍. എട്ടു വാല്യങ്ങളിലായി മൂവായിരത്തിലേറെ പേജുള്ള രേഖകള്‍ ലാവ്ലിന് അഴിമതിക്കേസില്‍ തന്റെ പോരാട്ടത്തിനായി വിഎസ് സംഘടിപ്പിച്ചതായി അറിവായി.
ഇതില്‍ അന്നത്തെ പല ഗവ. സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്കു നല്കിയ മൊഴികള്‍ നിര്‍ണായക ഘട്ടത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിക്കുള്ളില്‍ ആയുധമാക്കുമെന്നാണു സൂചന. ഏറ്റവും പ്രധാനം ലാവ്ലിന് കരാറിന്റെ കാലഘട്ടത്തില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ്. വരദാചാരി സിബിഐക്കു നല്കിയ മൊഴിയാണ്. അഴിമതി കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്നു (1997) വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.
ഇതു വിവാദമായതോടെ സര്‍ക്കാര്‍ ഫയല്‍ മുക്കി. വിജിലന്‍സും സിബിഐയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഈ ഫയല്‍ കണ്ടെത്താനായില്ല. എന്നാല്‍ ഫയലില്‍ പിണറായി രേഖപ്പെടുത്തിയത് അക്ഷരംപ്രതി ശരിവച്ചുള്ള മൊഴിയാണു ബാംഗൂരില് താമസിക്കുന്ന വരദാചാരി സിബിഐക്കു നല്‍കിയത്. കരാറിനെ എതിര്‍ത്തു താന്‍ നോട്ടെഴുതിയപ്പോള് തന്റെ തല പരിശോധിക്കണമെന്നാണു വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില്‍ രേഖപ്പെടുത്തിയത്. ഇക്കാര്യം മന്ത്രിയുടെ നോട്ടില്‍ താന്‍ നേരിട്ടു കണ്ടതാണ്.
അതോടെ
ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കുന്നതു നിര്‍ത്തി - സിബിഐ ഡിഎസ്പി: വി. അശോക് കുമാറിനു നല്കിയ മൊഴിയില്‍ വരദാചാരി വെളിപ്പെടുത്തി. ലാവ്ലിന് കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥരാണു ശ്രദ്ധിക്കേണ്ടിയിരുന്നതെന്നാണു പിണറായി വിജയന് സിബിഐക്കു മൊഴി നല്‍കിയത്. എന്നാല്‍ പിണറായിയുടെ വാദത്തെ പൂര്‍ണമായി ഖണ്ഡിക്കുന്നതാണു വരദാചാരിയുടെ മൊഴി. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍: ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ വൈദ്യുതി ബോര്‍ഡ് യോഗങ്ങളില്‍ താന്‍ പങ്കെടുക്കുമായിരുന്നു.
1997ലെ ഒരു യോഗത്തില്‍ പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം പദ്ധതികളുടെ നവീകരണം ചര്‍ച്ചയ്ക്കു വന്നു. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനു 240 കോടി രൂപയുടെ കരാര്‍ നല്‍കുന്നതായിരുന്നു ചര്‍ച്ച. അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഡോ. രാജഗോപാലന്‍, ഊര്‍ജ സെക്രട്ടറി മോഹനചന്ദ്രന്, അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, സിദ്ധാര്‍ഥ മേനോന് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ലാവ്ലിന് കമ്പനിക്കു നേരിട്ടു കരാര്‍ നല്‍കുന്നതിലെ നടപടിക്രമത്തെ താന്‍ ചോദ്യം ചെയ്തു. എന്നാല്‍ തലശേരി കാന്‍സര്‍ സെന്ററിനു 100 കോടി രൂപയുടെ ധനസഹായം ലഭിക്കുമെന്നായിരുന്നു വിശദീകരണം.
എന്നാല്‍ ഇതു തമ്മില്‍ ബന്ധമില്ലല്ലോ എന്നു താന്‍ പറഞ്ഞു. ലോക ബാങ്ക് പിന്തുടരുന്നതു പോലെ ടെന്‍ഡര്‍ വിളിച്ചുള്ള അംഗീകൃത നടപടിക്രമം പാലിക്കണമെന്നായിരുന്നു തന്റെ വാദം. അല്ലെങ്കില്‍ യന്ത്ര ഉല്പാദകരുമായി നേരിട്ടു വിലപേശല്‍ നടത്തണം. അതിനാല്‍ ചട്ടവും നടപടിക്രമവും പാലിക്കാതെ ലാവ്ലിനു നേരിട്ടു കരാര്‍ നല്‍കുന്നതിനെ താന്‍ യോഗത്തില്‍ എതിര്‍ത്തു. തന്റെ വിയോജനക്കുറിപ്പു മിനിറ്റ്സില്‍ രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മിനിറ്റ്സിന്റെ പകര്‍പ്പ് തനിക്കു ചെയര്മാന് അയച്ചുതന്നില്ല. തുടര്‍ന്നു ബോര്‍ഡ് യോഗത്തില്‍ താന്‍ ഉന്നയിച്ച അഭിപ്രായം ഉള്‍പ്പെടുത്തി പ്രത്യേക നോട്ട് തയാറാക്കി. ലാവ്ലിനു കരാര്‍ നല്‍കുന്നതിനെ എതിര്‍ത്തതിന്റെ കാരണങ്ങളായിരുന്നു അതില്‍.
ഈ നോട്ടിന്റെ പകര്‍പ്പ് അന്നത്തെ ബോര്‍ഡ് ചെയര്മാന്, മുഖ്യമന്ത്രി ഇ.കെ. നായനാര്‍, ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്, വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്, ഊര്‍ജ സെക്രട്ടറി മോഹനചന്ദ്രന് എന്നിവര്‍ക്കു നല്കി. ആരും മറുപടി നല്‍കിയില്ല. പക്ഷേ ആ നോട്ടിലാണു തന്റെ തല പരിശോധിക്കാന്‍ പിണറായി വിജയന് ആവശ്യപ്പെട്ടത്-വരദാചാരിയുടെ മൊഴിയില്‍ പറയുന്നു. ഇതേ മൊഴി നേരത്തെ കേരളത്തിലെ വിജിലന്‍സ് ഡിവൈഎസ്പിക്കും നല്‍കിയിരുന്നതായി അദ്ദേഹം സിബിഐയോടു പറഞ്ഞു.
Wednesday, May 6, 2009
ലാവലിന്‍ പ്രോസിക്യൂഷന് : ഹൈക്കോടതി ഉത്തരവ് നാളെ
കൊച്ചി: ലാവലിന്‍ കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ മന്ത്രിസഭയുടെ അനുമതി വേണമോ എന്ന വിഷയത്തില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി. രണ്ടു ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
മുന്‍ മന്ത്രി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ മന്ത്രിസഭയില്‍നിന്ന് വിവേചന പരമായ തീരുമാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇതിനാല്‍ പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് ഉത്തരവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടുന്നത് അനുചിതമാണെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ അഡ്വ. എം.കെ.ദാമോദരന്‍ വാദിച്ചു.
മന്ത്രിസഭയും ഗവര്‍ണറുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കോടതിയുടെ ഇടപെടല്‍ പ്രതികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാകും. നീതിപൂര്‍വ്വമായ വിചാരണയെ ഇത് ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. വിചാരണ സംബന്ധിച്ച തീരുമാനം എടുക്കേണ്ടിയിരുന്നത് സി.ബി.ഐ ആണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണത്തിന് ഒടുവില്‍ പ്രോസിക്യൂഷന് മന്ത്രിസഭയുടെ അനുമതി വേണമെന്ന നിലപാടിലാണ് സി.ബി.ഐ എത്തിച്ചേര്‍ന്നത്.
അനുമതി തേടിക്കൊണ്ടുള്ള കത്ത് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു. തലശ്ശേരിയിലെ അഡ്വ. ആസിഫലി, ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഇന്ന് പരിഗണിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി.കോശിയും ജസ്റ്റിസ് പി.ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് വാദം കേട്ടത്
ലാവലിന്‍: പിണറായിക്കും മറ്റും ഹൈക്കോടതി നോട്ടീസ്
കൊച്ചി: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച ഹര്‍ജികളില്‍ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനും മറ്റും പ്രത്യേക ദൂതന് മുഖേന നോട്ടീസ് അയക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. ഫിബ്രവരി ഒമ്പതിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശിയും ജസ്റ്റിസ് വി. ഗിരിയും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് മാറ്റിവെച്ചു. ഹൈക്കോടതിയുടെ 2007 ജനവരി 16-ലെ ഉത്തരവനുസരിച്ചാണ് ലാവലിന്‍ കേസ് സിബിഐ അന്വേഷിച്ചത്.
ഹര്‍ജികള്‍ രാവിലെ പരിഗണിച്ചപ്പോള്‍ ലാവലിന്‍ കേസില്‍ ഏതെല്ലാം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനാണ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുള്ളതെന്ന് സിബിഐയുടെ അഭിഭാഷകനായ എം.വി.എസ്. നമ്പൂതിരിയോട് കോടതി അന്വേഷിച്ചു.
ഒന്നാം പ്രതി മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്മാന് കെ. മോഹനചന്ദ്രന്, ഒമ്പതാം പ്രതി പിണറായി വിജയന്, പത്താം പ്രതി മുന്‍ ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഇവരില്‍ ചുമത്തിയിട്ടുള്ളത്.
ക്രിമിനല്‍ നടപടി ക്രമത്തില്‍ 197-ാം വകുപ്പ് അനുസരിച്ച് ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അനുമതി ആവശ്യമാണോ ഇല്ലയോ എന്ന നിയമപരമായ പ്രശ്നമാണ് കോടതി പരിശോധിക്കേണ്ടതെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതില്‍ മൂന്നുപേരുടെയും അവകാശങ്ങളെ ബാധിക്കുന്ന നിയമപ്രശ്നം ഉള്‍ക്കൊള്ളുന്നതിനാല്‍ അവരുടെ വാദം കൂടി കേള്‍ക്കണമെന്നാണ് കോടതി വിശദീകരിച്ചത്. പിണറായി വിജയനും കെ. മോഹനചന്ദ്രനും എ. ഫ്രാന്‍സിസിനും തുടര്‍ന്ന് കോടതി നോട്ടീസിന് ഉത്തരവിട്ടു. നിയമപ്രശ്നത്തില്‍ ഇവരുടെയും സിബിഐയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം കേട്ടശേഷം തീരുമാനിക്കാമെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു.
അനുമതി വേണമെന്നും വേണ്ടെന്നും സുപ്രീംകോടതി വിധികള്‍ ഉണ്ട്. പ്രോസിക്യൂഷന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെങ്കില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാം. ഇല്ലെങ്കില്‍ പ്രതികള്‍ക്ക് എതിരെയുള്ള കുറ്റപത്രം സിബിഐക്ക് വിചാരണക്കോടതിയില്‍ ഫയല്‍ ചെയ്യാം. സുപ്രീംകോടതിയുടെ വിധികള്‍ അനുസരിച്ച് സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന് ആവശ്യമില്ലെന്നാണ് തലശ്ശേരിയിലെ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്സ് പ്രസിഡന്റ് അഡ്വ. ആസിഫ് അലിയുടെ അഭിഭാഷകന് കാളീശ്വരം രാജ് കോടതിയില്‍ പറഞ്ഞത്. ഇനി അനുമതി ആവശ്യമാണെങ്കില്‍ സമയബന്ധിതമായി തീരുമാനിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അനുമതി നല്‍കുന്നതിന് സര്‍ക്കാരിന് കോടതി ഉത്തരവ് നല്‍കണമെന്നാണ് മറ്റൊരു ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ ആവശ്യം.
സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് ഹാജരായി. എന്നാല്‍ പ്രോസിക്യൂഷന് അനുമതി കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി തിരക്കിയില്ല. സര്‍ക്കാരിന്റെ വാദം പിന്നീട് കേള്‍ക്കും.
ലാവലിന്‍ കേസില്‍ പതിനൊന്ന് പ്രതികള്‍ക്ക് എതിരെ കുറ്റപത്രം നല്‍കാനാണ് സിബിഐ തീരുമാനം. പ്രോസിക്യൂഷന് അനുമതി കിട്ടിയ ശേഷമേ കുറ്റപത്രം പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ ചെയ്യൂ. ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് കാനഡയിലെ ലാവലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നത്. കരാറിലൂടെ 86 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടെന്ന് സിബിഐ ആരോപിക്കുന്നു. മന്ത്രി എന്ന നിലയില്‍ പിണറായി വിജയന് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സിബിഐ ആരോപിച്ചിട്ടുണ്ട്.
പിണറായി പക്ഷത്തിന് താത്ക്കാലിക ആശ്വാസം
തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ സി.ബി.ഐ. കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് മൂന്നുമാസത്തെ സമയം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ സി.പി.എമ്മിലെ പിണറായി പക്ഷത്തിന് താത്കാലിക ആശ്വാസം. ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചാലുടന്‍ പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അല്പംകൂടി കാത്തിരിക്കേണ്ടിവരും. മൂന്നാഴ്ച സമയമാണ് ഈ കാര്യത്തില്‍ നിയമോപദേശം നല്കാന് അഡ്വക്കേറ്റ് ജനറലിന് മന്ത്രിസഭ നേരത്തേ നല്‍കിയിരുന്നത്.
പിണറായിക്കെതിരായ സി.ബി.ഐ. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അതിനാല്‍ പ്രോസിക്യൂഷന് മന്ത്രിസഭ അനുമതി നല്‍കേണ്ടെന്നുമായിരുന്നു ഈ കാര്യത്തില്‍ നേരത്തേ സി.പി.എം. സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാട്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ നിലപാട് സ്വീകരിച്ച സാഹചര്യത്തിലായിരുന്നു സംസ്ഥാന നേതൃത്വവും ഈ നിലപാട് കൈക്കൊണ്ടത്. ഇതിനിടയില്‍ പ്രോസിക്യൂഷന് അനുമതി തേടിക്കൊണ്ട് വന്ന പൊതുതാത്പര്യ ഹര്‍ജി സി.പി.എമ്മിനു വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് മൂന്നുമാസത്തെ സമയം ലഭിച്ചതോടെ കുറഞ്ഞത് ലോക്സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും ഈ കാര്യത്തില്‍ സി.പി.എമ്മിന് പറഞ്ഞുനില്ക്കാനുള്ള പിടിവള്ളിയാണ് കൈവന്നിരിക്കുന്നത്.
അതേസമയം ഫിബ്രവരി 14ന് ഡല്‍ഹിയില്‍ ചേരുന്ന പൊളിറ്റ്ബ്യൂറോ യോഗം എസ്.എന്‍.സി. ലാവലിന്‍ ഇടപാടിനെക്കുറിച്ചും പിണറായി വിജയനെതിരായ സി.ബി.ഐ. കേസിനെക്കുറിച്ചും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നല്കിയ പരാതികളും അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിച്ചതു സംബന്ധിച്ച് സി.പി.എം. സംസ്ഥാന നേതൃത്വം നല്കിയ പരാതികളും സമ്പൂര്‍ണമായി ചര്‍ച്ചചെയ്യാനിരിക്കുകയാണ്. പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിന് സര്‍ക്കാരിനു സാവകാശം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെക്കാളും സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നിര്‍ണായകമായി മാറുക പി.ബി. തീരുമാനം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിന് സര്‍ക്കാരിന് സാവകാശം ലഭിച്ചുവെന്നതല്ല പി.ബി യിലെ മുഖ്യ ചര്‍ച്ചാവിഷയമെങ്കിലും മറിച്ച് പ്രോസിക്യൂഷന് അനുമതി നല്കി കോടതി ഉത്തരവിട്ടിരുന്നുവെങ്കില്‍ വളരെ നിര്‍ണായകമായ പി.ബി. യോഗത്തില്‍ പിണറായി പക്ഷത്തിനെ അത് കടുത്ത സമ്മര്‍ദ്ദത്തിലാക്കുമായിരുന്നുവെന്ന കാര്യം ഉറപ്പാണ്.
പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിന് മൂന്നുമാസം സമയം സര്‍ക്കാരിന് നല്‍കിയെങ്കിലും മന്ത്രിസഭ എടുക്കുന്ന തീരുമാനം സ്വതന്ത്രവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകാത്തതുമാകണമെന്ന് ഇതുസംബന്ധിച്ച ഒരു സുപ്രീംകോടതിവിധി ഉദ്ധരിച്ച് ഹൈക്കോടതി തങ്ങളുടെ വിധിയില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
ആര്.ഹരികുമാര്‍
ലാവലിന്‍ പ്രോസിക്യൂഷന്: ഹൈക്കോടതി മൂന്നുമാസം സമയം നല്കി
കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍ മന്ത്രി പിണറായി വിജയനെയും മറ്റും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള സിബിഐയുടെ അപേക്ഷയില്‍ മൂന്നുമാസത്തിനുള്ളില്‍ മന്ത്രിസഭ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സ്വതന്ത്രമായി, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകാതെയുള്ള തീരുമാനമാണ് വേണ്ടതെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്.
തീരുമാനത്തിന് ന്യായമായ സമയപരിധിയാണ് സര്‍ക്കാരിന് നല്‍കുന്നത്. അത് മൂന്നുമാസമായി നിശ്ചയിക്കുന്നുവെന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശിയും ജസ്റ്റിസ് പി. ഭവദാസനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവില്‍ പറഞ്ഞത്. കൂടുതല്‍ സമയം സര്‍ക്കാരിന് ആവശ്യമാണെങ്കില്‍ ശരിയായ വിശദീകരണത്തോടെ ഹൈക്കോടതിയെ സമീപിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടുള്ള അപേക്ഷ രേഖകളോടൊപ്പം ഗവര്‍ണര്‍ക്കാണ് സിബിഐ നല്‍കിയത്. മന്ത്രിയുടെയും മുന്‍മന്ത്രിയുടെയും കാര്യത്തില്‍ ഗവര്‍ണറാണ് തീരുമാനിക്കുക. അത് ആദ്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയക്കണം. തീരുമാനം ഉണ്ടായശേഷം അത് പരിശോധിച്ച് ഗവര്‍ണര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്ത് നടപടി എടുക്കാം.
മന്ത്രിസഭയുടെ അഭിപ്രായം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തേടിയതായി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ന്യായമായ സമയത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, പ്രശ്നം മന്ത്രിസഭയുടെ പരിഗണനയിലിരിക്കെ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്കാന് കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനവസരത്തിലുള്ള ഇടപെടല്‍ ആയിരിക്കും അത്. തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്.
ക്രിമിനല്‍ നടപടിക്രമത്തിലെ 197-ാം വകുപ്പ് അനുസരിച്ചാണ് പ്രോസിക്യൂഷന് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് പിണറായി വിജയനും മറ്റും എതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. അഴിമതി നിരോധന നിയമം അനുസരിച്ച് അധികാര ദുര്‍വിനിയോഗം, സര്‍ക്കാരിന് 86 കോടിയുടെ നഷ്ടം ഉണ്ടാകല് എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കാണ് സിബിഐ നല്‍കിയിട്ടുള്ളത്. മൂന്നുപേരുടെ കാര്യത്തിലും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രി തേടിയിട്ടുണ്ട്.
സ്വതന്ത്രമായും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകാതെയും മന്ത്രിസഭ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്.
പ്രോസിക്യൂഷന് അനുമതി സമയബന്ധിതമായി തീരുമാനിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് പൊതുതാത്പര്യ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. തലശ്ശേരിയിലെ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍റൈറ്റ്സ് പ്രസിഡന്റ് അഡ്വ. ആസഫ് അലി, 'ക്രൈം' എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.