മാതൃഭൂമി, ഒക്ടോ 24, 2008
തോപ്പുംപടി: ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍, ദത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കേരളാ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ കൊച്ചി രൂപതാ സമിതി രംഗത്ത്.
പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെടാതിരിക്കുവാന്‍ ബിഷപ്പ് പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും, കെ.എല്‍.സി.എ ഭാരവാഹികള്‍ ഒപ്പിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.
വൈദികരുടെ പേരില്‍ ആരോപിക്കപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമായ തെളിവുകളോടെ വെളിപ്പെടുത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ക്രൈസ്‌തവ വിശ്വാസത്തിനെതിരായി അബദ്ധ വിശ്വാസങ്ങളില്‍ നിന്ന് പിതാവ് പിന്മാറി, തെറ്റ് സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നതായും പ്രസ്‌താവനയില്‍ പറയുന്നുണ്ട്.
പ്രതിസന്ധിഘട്ടങ്ങളില്‍ അല്‍മായരെ പാടെ ഒഴിവാക്കി നിര്‍ത്തിയതില്‍ പ്രതിഷേധിക്കുന്നതായും കുറിപ്പിലുണ്ട്. പാസ്റ്ററല്‍ കൗണ്‍സില്‍, കേന്ദ്രക്കമ്മിറ്റി, അല്‍മായ സംഘടനകള്‍ അംഗങ്ങളായ സമുദായ കാര്യാലയം തുടങ്ങിയ സംവിധാനങ്ങളെ ഒഴിവാക്കുകയാണ് ചെയ്‌തിട്ടുള്ളത്. രൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ അല്‍മായരുടെ അഭിപ്രായങ്ങള്‍ തേടണമെന്നും കെ.എല്‍.സി.എ ആവശ്യപ്പെട്ടു.
Showing posts with label മാര്‍പ്പാപ്പ. Show all posts

Thursday, October 23, 2008
കൊച്ചി ബിഷപ്പിനെ മാര്‍പ്പാപ്പ നീക്കംചെയ്‌തു
മാതൃഭൂമി, ഒക്ടോ 24, 2008
കൊച്ചി: പെണ്‍കുട്ടിയെ അനധികൃതമായി ദത്തെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന് കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോണ്‍ തട്ടുങ്കലിനെ രൂപതാ അധികാരി സ്ഥാനത്തുനിന്ന് നീക്കംചെയ്‌തു. രൂപതാ ഭരണാധികാരി സ്ഥാനത്തുനിന്ന് ബിഷപ്പിനെ സസ്‌പെന്‍ഡ് ചെയ്‌തത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയാണ്. ഭാരതചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിഷപ്പിനെതിരെ മാര്‍പ്പാപ്പ ഇത്തരത്തില്‍ നടപടിയെടുക്കുന്നത്.
നിലവിലുള്ള ബിഷപ്പിനെ സസ്‌പെന്‍ഡ് ചെയ്‌തതിനാല്‍, കൊച്ചി രൂപതയുടെ ഭരണച്ചുമതല അപ്പസ്‌തോലിക അഡ്‌മിനിസ്‌ട്രേറ്റര്‍ കൂടിയായ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന് കൈമാറിയിട്ടുണ്ട്. വ്യാഴാഴ്‌ചതന്നെ ഡോ. അച്ചാരുപറമ്പിലിന് കൊച്ചി രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി.
ഡോ. ജോണ്‍ തട്ടുങ്കല്‍ പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ദത്തെടുത്തതും, തുടര്‍ന്ന് യുവതിയുടെ രക്തംകൊണ്ട് അഭിഷേകം നടത്തിയതുമായ സംഭവങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഇനി അഡ്‌മിനിസ്‌ട്രേറ്ററാണ് അന്വേഷണസമിതിയെ നിയോഗിക്കുക. മൂന്നംഗ മെത്രാന്‍ സമിതിയെയാവും അന്വേഷണത്തിനായി ആര്‍ച്ച്‌ബിഷപ്പ് നിയോഗിക്കുക. ഈ മെത്രാന്മാര്‍ ആരൊക്കെയാണെന്ന് പിന്നീട് തീരുമാനിക്കും.
മൂന്നംഗ മെത്രാന്‍ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് കേരളത്തിലെ ലത്തീന്‍ രൂപതാ ആര്‍ച്ച്‌ബിഷപ്പ് കൂടിയായ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന് സമര്‍പ്പിക്കും. ആര്‍ച്ച്‌ബിഷപ്പിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ടോടെയാണ്, അന്തിമവിധി മാര്‍പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയെന്ന് അതിരുപതാ വക്താവ് അറിയിച്ചു.
വിവാദത്തില്‍ ഉള്‍പ്പെട്ട കൊച്ചി ബിഷപ്പിനെ മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കും അന്വേഷണം. ബിഷപ്പ് കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍, സംഭവത്തില്‍ അന്തിമവിധി പ്രഖ്യാപനം നടത്തേണ്ടത് മാര്‍പാപ്പയാണ്.